Stefanos Tsitsipas – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Sep 2021 08:02:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Stefanos Tsitsipas – malayalees.ch https://malayalees.ch 32 32 യുഎസ് ഓപ്പൺ: നയോമിക്കും സിറ്റ്സിപാസിനും പരാജയം; ആർതർ ആഷെയിൽ 18 വയസ്സുകാരുടെ അട്ടിമറി https://malayalees.ch/us-open-naomi-osaka-stefanos-tsitsipas-lost/ Sat, 04 Sep 2021 08:01:43 +0000 https://malayalees.ch/?p=49068 യുഎസ് ഓപ്പണിൽ ഇന്ന് അട്ടിമറിയുടെ ദിനം. പുരുഷന്മാരുടെ മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനും വനിതകളുടെ മൂന്നാം റൗണ്ടിൽ മൂന്നാം സീഡും നിലവിലെ ജേതാവുമായ നയോമി ഒസാക്കയ്ക്കുമാണ് അട്ടിമറി നേരിടേണ്ടിവന്നത്. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഇരുവരെയും കീഴടക്കിയത് 18 വയസ്സുകാരായ യുവ താരങ്ങളാണ്. (naomi osaka stefanos tsitsipas) കാനഡയുടെ 18കാരി ലെയ്ല ആനി ഫെർണാണ്ടസ് ആണ് നയോമിയെ അട്ടിമറിച്ചത്. ടൈ ബ്രേക്കറും കടുത്ത പോരാട്ടവും കണ്ട മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ടതിനു ശേഷം കനേഡിയൻ താരം തിരിച്ചുവരികയായിരുന്നു. മൂന്ന് സെറ്റുകളാണ് കളി നീണ്ടുനിന്നത്. സ്കോർ 5-7, 7-6, 6-4. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് കൈവിട്ടെങ്കിലും അതേ പോരാട്ടവീര്യം തുടർച്ച ലെയ്ല രണ്ട്രാം സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കി. മൂന്നാം സെറ്റ് കനേഡിയൻ താരം ആധികാരികമായാണ് സ്വന്തമാക്കിയത്. മത്സരത്തിനു ശേഷം താൻ കുറച്ചുകാലം ടെന്നിസിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഒസാക്ക വ്യക്തമാക്കി. നേരത്തെ, ടോക്യോ ഒളിമ്പിക്സ് മൂന്നാം റൗണ്ടിലും ഒസാക്ക അട്ടിമറിക്കപ്പെട്ടിരുന്നു.

പുരുഷന്മാരുടെ മൂന്നാം റൗണ്ടിൽ ഗ്രീക്ക് താരം സിറ്റ്സിപാസിനെ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ ആണ് ഞെട്ടിച്ചത്. 5 സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ അസാമാന്യ പോരാട്ട വീര്യവും സ്റ്റാമിനയും പ്രകടിപ്പിച്ച താരം സിറ്റ്സിപാസിനെ ഞെട്ടിക്കുകയായിരുന്നു. രണ്ട് ടൈബ്രേക്ക്കറുകൾ കണ്ട മത്സരത്തിനൊടുവിലാണ് 18കാരൻ ആർതർ ആഷെയിൽ വിജയക്കൊടി നാട്ടിയത്. സ്കോർ 6-3, 4-6, 7-6, 0-6, 6-7.

ആദ്യ സെറ്റ് തന്നെ അനായാസം സ്വന്തമാക്കിയ കാർലോസ് സിറ്റ്സിപാസിനെ സമ്മർദ്ദത്തിലാക്കി. രണ്ടാം സെറ്റിൽ സിറ്റ്സിപാസ് തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ 2-5നു പിന്നിൽ നിന്ന കാർലോസ് സെറ്റ് ടൈബ്രേക്കറിലേക്കും വിജയത്തിലേക്കും നീട്ടി. നാലാം സെറ്റിൽ സിറ്റ്സിപാസ് യുവതാരത്തെ വാരിക്കളഞ്ഞു. ഒരു ഗെയിം പോലും യുവതാരത്തിനു നൽകാതെയായിരുന്നു ഗ്രീക്ക് താരത്തിൻ്റെ ജയം. ഈ പരാജയം കുടഞ്ഞെറിഞ്ഞ സ്പാനിഷ് താരം അഞ്ചാം സെറ്റിൽ കടുത്ത പോരാട്ടം കാഴ്ചവച്ചു. ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് സ്വന്തമാക്കി യുവതാരം അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.

]]>
ടോക്യോ ഒളിമ്പിക്സ്: ടെന്നീസിൽ സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം https://malayalees.ch/stefanos-tsitsipas-defeated-ugo-humbert-olympics/ Wed, 28 Jul 2021 07:51:31 +0000 https://malayalees.ch/?p=47367 ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ഉഗോ ഹുംബെർട്ട്. മൂന്നാം റൗണ്ട് മത്സരത്തിൽ അഞ്ചാം സീഡായ സിറ്റ്സിപാസിനെ 6-2, 6-7, 2-6 എന്ന സ്കോറുകൾക്കാണ് ഹുംബെർട്ട് അട്ടിമറിച്ചത്. ഒളിമ്പിക്സ് അരങ്ങേറ്റം നടത്തിയ സിറ്റ്സിപാസ് ആദ്യ സെറ്റ് 30 മിനിട്ടിനുള്ളിൽ സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ഫ്രഞ്ച് താരം ആവേശജയം സ്വന്തമാക്കുകയായിരുന്നു. 2020 നവംബറിൽ നടന്ന പാരിസ് മാസ്റ്റേഴ്സിൽ രണ്ടാം സീഡ് ആയിരുന്ന സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയ താരമാണ് ഹുംബർട്ട്. (Stefanos Tsitsipas Ugo Humbert) രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ താരങ്ങൾ മത്സരം ടൈബ്രേക്കറിലെത്തിച്ചു. ടൈബ്രേക്കറിൽ സെറ്റ് സ്വന്തമാക്കിയ ഹുംബെർട്ട് മൂന്നാം സെറ്റ് അനായാസമാണ് സ്വന്തമാക്കിയത്. എന്നാൽ, മൂന്നാം സെറ്റിനു മുൻപ് കണ്ണങ്കാലിനു പരുക്കേറ്റ ഗ്രീക്ക് താരം വൈദ്യ സഹായം തേടിയിരുന്നു. ഇത് സിറ്റ്സിപാസിൻ്റെ മത്സരത്തിൽ കാണാൻ സാധിച്ചു.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച താരമായിരുന്നു സിറ്റ്സിപാസ്. ലോക ഒന്നാം നമ്പർ താമായ നൊവാക് ജോക്കോവിച്ചിനെതിരെ മികച്ച പോരാട്ടം കാഴ്ച വച്ച സിറ്റ്സിപാസ് പൊരുതിയാണ് കീഴടങ്ങിയത്. പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് ലോക ഒന്നാം നമ്പർ താരം അഞ്ചാം സീഡ് താരത്തിൻ്റെ വെല്ലുവിളി മറികടന്നത്. സ്കോർ (6)6-7 2-6 6-3 6-2 6-4. ഇതോടെ 19 ഗ്രാൻഡ് സ്ലാം കിരീട നേട്ടങ്ങളിലേക്കും ജോക്കോവിച്ച് എത്തി. 20 വീതം ഗ്രാൻഡ് സ്ലാമുകൾ നേടിയ റാഫേൽ നദാലും റോജർ ഫെഡററുമാണ് ഇനി ജോക്കോവിച്ചിനു മുന്നിലുള്ളത്. ഒപ്പം ഓപ്പൺ യുഗത്തിൽ നാല് ഗ്രാൻഡ്സ്ലാമുകളും രണ്ട് തവണ നേടിയ ആദ്യ താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തം പേരിലാക്കി.

ടൈ ബ്രേക്കറിൽ ആദ്യ സെറ്റ് നേടിയ സിറ്റ്സിപാസ് അനായാസം രണ്ടാം സെറ്റും നേടിയതോടെ ഒരു അട്ടിമറി മണത്തു. പക്ഷേ, മൂന്നാം സെറ്റ് മുതൽ തിരിച്ചടിച്ച ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരമെന്ന പദവി ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. നീണ്ട മത്സരത്തിൻ്റെ അവസാനത്തേക്കു വരെ ഊർജ്ജം സംഭരിച്ചുവച്ച ജോക്കോവിച്ച് അവിടെയാണ് സിറ്റ്സിപാസിനെ പൂർണമായും കീഴടക്കിയത്.

]]>