statement – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Jan 2022 04:24:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png statement – malayalees.ch https://malayalees.ch 32 32 നടിയെ ആക്രമിച്ച കേസ്; പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും https://malayalees.ch/pulsar-suni-mother-statement/ Thu, 13 Jan 2022 04:24:19 +0000 https://malayalees.ch/?p=55425 നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പൊലീസ് നീക്കം. ( pulsar suni mother statement )

മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അവർ വെളുപ്പെടുത്തിയിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.

അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.

]]>
”കക്ഷിരാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്, പൊതുവിഷയത്തില്‍ അഭിപ്രായം പറയും”- എം.ബി രാജേഷ് https://malayalees.ch/speaker-mb-rajesh-reaction-against-vd-satheesan-statement/ Tue, 25 May 2021 07:42:36 +0000 https://malayalees.ch/?p=44589 മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്നല്ല താന്‍ പറഞ്ഞതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. കക്ഷി രാഷ്ട്രീയമല്ല മറിച്ച് അതിനപ്പുറം പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന പൊതുവായ വിഷയത്തില്‍ അഭിപ്രായം പറയുമെന്നാണ് താന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിതിനെരെയാണ് സ്പീക്കറുടെ മറുപടി പ്രസംഗം. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക് വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. വി.എസ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്ന് സ്പീക്കര്‍ എം.ബി രാജേഷിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്തിരുന്നു.

]]>
മന്‍സൂര്‍ വധക്കേസ്; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും https://malayalees.ch/mansoor-murder-case-statement/ Mon, 12 Apr 2021 04:07:58 +0000 https://malayalees.ch/?p=42795 പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പർജൻ കുമാർ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ഇന്നലെ മൻസൂറിന്‍റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കും.

രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് സർജന്‍റെ മൊഴി എടുത്തു.

]]>