state government – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Aug 2022 08:16:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png state government – malayalees.ch https://malayalees.ch 32 32 ജേഴ്സിയില്ല, പരിശീലിക്കാൻ ഗ്രൗണ്ടില്ല; ദേശീയ ഗെയിംസിനുള്ള ഫുട്ബോള്‍ ടീമിന് അവഗണന https://malayalees.ch/governments-neglect-of-state-football-team-for-national-games/ Thu, 25 Aug 2022 08:16:19 +0000 https://malayalees.ch/?p=67059 ദേശീയ ഗെയിംസിനുള്ള സംസ്ഥാന ഫുട്ബോള്‍ ടീമിന് സര്‍ക്കാരിന്റെ അവഗണന. സെപ്റ്റംബർ 27ന് ഗെയിംസ് ആരംഭിക്കാനിരിക്കെ പരിശീലനത്തിനായി ഗ്രൗണ്ട് പോലും നല്‍കിയില്ല. കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവിലെ പരിശീലനം. ഈ മാസം 30 നാണ് ടീം പ്രഖ്യാപിക്കേണ്ടത്.

ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് ഫുട്ബോള്‍ ടീമിനോടാണ് സര്‍ക്കാരിന്റെ അവഗണന. ദേശീയ ഗെയിംസിന് ഒരു മാസം മാത്രം അകലെ, കേരള ഫുട്ബോൾ ടീം പരിശീലനത്തിനു വേദിയില്ലാതെ നെട്ടോട്ടത്തിലാണ്. നേരത്തെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയം ലഭിക്കാന്‍ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. കുന്നംകുളത്ത് ഗ്രൗണ്ട് ലഭ്യമാക്കാമെന്ന വാഗ്ദാനവും പാഴായി.

കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവിലെ പരിശീലനം. താരങ്ങള്‍ക്കുള്ള പരിശീലനസൗകര്യം, ജേഴ്സി, യാത്ര തുടങ്ങിയ കാര്യങ്ങൾ ഒരുക്കേണ്ടതു സ്പോർട്സ് കൗൺസിലും സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റുമാണ്. എന്നാല്‍ ഇവരുടെ വീഴ്ച ടീം സെലക്ഷനെയും ടീമിന്റെ പ്രകടനത്തെ തന്നെയും ബാധിക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

]]>
‘എന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ട’; സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥനയുമായി മമ്മൂട്ടി https://malayalees.ch/mammootty-request-state-government/ Thu, 12 Aug 2021 04:58:36 +0000 https://malayalees.ch/?p=48015 സിനിമാലോകത്ത് അര നൂറ്റാണ്ട് തികച്ച മമ്മൂട്ടിയെ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ മമ്മൂട്ടി തൻ്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. തന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ടെന്നാണ് മമ്മൂട്ടി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് മമ്മൂട്ടിയുടെ നിലപാടിനെപ്പറ്റി വ്യക്തമാക്കിയത്. (mammootty request state government)

സജി ചെറിയാൻ ഫോണിലൂടെ ബന്ധപ്പെട്ടാണ് മമ്മൂട്ടിയെ വിവരം അറിയിച്ചത്. എന്നാൽ, സാമ്പത്തികച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ സമയം നൽകണമെന്ന് സജി ചെറിയാൻ അഭ്യർത്ഥിച്ചു. ചെറിയ ചടങ്ങ് മതിയെന്ന് മമ്മൂട്ടി ആവർത്തിച്ചു. ചടങ്ങ് ചെറുതാണെങ്കിലും വലുതാണെങ്കിലും പണം വേണമെങ്കിലും വേണ്ടെങ്കിലും അത് തങ്ങൾക്ക് സന്തോഷത്തിൻ്റെ മുഹൂർത്തമാണ് എന്ന് സജി ചെറിയാൻ പ്രതികരിക്കുകയും ചെയ്തു.

കേരളത്തിൻറെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവന മഹത്തായതാണെന്ന് സജി ചെറിയാൻ പറഞ്ഞു. മികച്ച ആശയങ്ങൾ സംഭാവന ചെയ്തിട്ടുള്ള മഹാനായ കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ വച്ചാണ് മമ്മൂട്ടിയെ ആദരിക്കുമെന്ന് സജി ചെറിയാൻ പ്രഖ്യാപിച്ചത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതുപോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയത്. എന്നാൽ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കുമെന്ന് സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.

മമ്മൂട്ടി ആദ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമ റിലീസ് ചെയ്തത്ത് 1971 ഓഗസ്റ്റ് ആറിനാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരും സിനിമാപ്രവർത്തകരും തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർന്നിരുന്നു. ആശംസകൾക്ക് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു.

സിനിമയിൽ അൻപതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചർച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. ‘ബിഗ് ബി’ക്കു ശേഷം അമൽ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പർവ്വമാണ്’ ചിത്രികരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ.

]]>