stabbed – malayalees.ch https://malayalees.ch Malayalam Online News Portal Thu, 31 Aug 2023 04:26:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png stabbed – malayalees.ch https://malayalees.ch 32 32 കുടുംബ തര്‍ക്കം പരിഹരിക്കാനായി ഇടപെട്ടു; അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ https://malayalees.ch/ksrtc-employee-stabbed-neighbor-in-kozhikode/ Thu, 31 Aug 2023 04:26:35 +0000 https://malayalees.ch/?p=86984 കോഴിക്കോട് ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് വയറിന് കുത്തേറ്റത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ ജയേഷ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (KSRTC employee stabbed neighbor in Kozhikode)

ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് ബാലുശ്ശേരി കുറിങ്ങോട്ടിടത്ത് താമസിക്കുന്ന ജയേഷിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ നടക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസി സുനില്‍ കുമാര്‍ അങ്ങോട്ടെത്തുകയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ജയേഷ് താന്‍ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് സുനില്‍ കുമാറിന്റെ വയറ്റില്‍ കുത്തുകയായിരുന്നു.

കുത്തേറ്റ് സുനില്‍ കുമാര്‍ വീണുകിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുനില്‍ കുമാറിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന. സുനില്‍ കുമാര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

]]>
അതിര്‍ത്തി തര്‍ക്കം അവസാനിച്ചത് ആക്രമണത്തില്‍; ചെങ്ങറ എസ്റ്റേറ്റില്‍ ദമ്പതികളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍ https://malayalees.ch/man-who-stabbed-husband-and-wife-in-chengara-arrested/ Mon, 28 Aug 2023 04:50:35 +0000 https://malayalees.ch/?p=86875
പത്തനംതിട്ട ചെങ്ങറയില്‍ ദമ്പതികളെ വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍.തിരുവനന്തപുരത്തുവച്ചാണ് ചെങ്ങറ സ്വദേശി സാംകുട്ടി പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് ദമ്പതികള്‍ക്ക് വെട്ടേറ്റത്. രണ്ടുപേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് മലയാലപ്പുഴ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. (Man who stabbed husband and wife in Chengara arrested)

ചെങ്ങറ എസ്റ്റേറ്റിലെ നാല്‍പത്തി എട്ടാം നമ്പര്‍ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിന്റെ ഭാര്യയ്ക്ക് കഴുത്തിനുമാണ് ആക്രമണത്തില്‍ മുറിവേറ്റത്.

ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലയാലപ്പുഴ പൊലീസിനാണ് കേസിന്റെ അന്വേഷണച്ചുമതല.

]]>
അഡ്മിഷൻ നൽകിയില്ല; തിരുവനന്തപുരത്ത് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു https://malayalees.ch/man-stabbed-gym-owner-in-thiruvananthapuram/ Thu, 03 Aug 2023 05:12:44 +0000 https://malayalees.ch/?p=85523
തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു.
ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്.

ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം.
പരുക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ https://malayalees.ch/man-stabs-passenger-on-marusagar-express-train/ Mon, 15 May 2023 04:14:30 +0000 https://malayalees.ch/?p=81230 ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.

വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർ.പി.എഫിന്റെ പിടിയിലായി.

]]>
എറണാകുളത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി https://malayalees.ch/ernakulam-lady-stabbed/ Tue, 24 Jan 2023 13:23:48 +0000 https://malayalees.ch/?p=74969 എറണാകുളം രവിപുരത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി. രവിപുരത്തെ റേയ്‌സ് ട്രാവൽസ് ബ്യൂറോയിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്.പ്രതി പള്ളുരുത്തി സ്വദേശി ജോളിൻ ജെയിംസ് ആണ് പൊലീസ് പിടിയിലായത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വിസയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതി ജോളിൻ ജെയിംസും, രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ ഉടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ട്രാവൽസ് ഉടമയെ തെരഞ്ഞെത്തിയ ജോളിൻ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരി സൂര്യയെ കഴുത്തിന് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതി തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറി

ട്രാവൽസ് ഉടമയെ കിട്ടാത്തതിനാലാണ് യുവതിയെ ആക്രമിച്ചതെന്ന് ജോളിൻ ഓടിക്കൂടിയവരോട് പറഞ്ഞു. തൊട്ടടുത്ത തേവര സ്റ്റേഷനിലെ പൊലീസുകാർ സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്കും, തുടർന്ന് മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കും മാറ്റി. പ്രതി ജോളിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ തൊടുപുഴ സ്വദേശിനി സൂര്യയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

]]>
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു https://malayalees.ch/three-people-stabbed-thrissur/ Sat, 17 Dec 2022 10:57:51 +0000 https://malayalees.ch/?p=73011 തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിൽ നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി , പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്.

ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ ആണ് മുരളിക്ക് പരുക്കേറ്റത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

]]>
കൊച്ചി നഗരമധ്യത്തില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മുന്‍ കാമുകന്‍; ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ https://malayalees.ch/man-stabbed-woman-in-kochi/ Sat, 03 Dec 2022 09:51:48 +0000 https://malayalees.ch/?p=72285 കൊച്ചി നഗര മധ്യത്തില്‍ യുവതിക്ക് നേരെ ആക്രമണം. ബംഗാള്‍ സ്വദേശിനിയായ യുവതിയുടെ കൈയില്‍ വെട്ടേറ്റു. മുന്‍ കാമുകന്‍ ഫറൂഖ് ആണ് യുവതിയെ വെട്ടിയത്. യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കില്‍ എത്തി ഫറൂഖ് ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടാന്‍ ശ്രമിച്ചു. സന്ധ്യക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി തടഞ്ഞതിനാല്‍ ആദ്യം വെട്ട് കൊണ്ടില്ല. വീണ്ടും നടത്തിയ ആക്രമണത്തില്‍ സന്ധ്യയുടെ കൈക്ക് വെട്ടേറ്റു.

പരിക്കേറ്റ സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം പ്രതി ഫറൂഖ് ബൈക്കില്‍ രക്ഷപ്പെട്ടു. പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരിക്കേറ്റ സന്ധ്യ.

]]>
എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു https://malayalees.ch/man-stabbed-after-clash/ Wed, 30 Nov 2022 04:03:06 +0000 https://malayalees.ch/?p=72074 എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ തമിഴ്നാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി മുരുകനാണ് കുത്തേറ്റത്.

]]>
തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതി പിടിയിൽ https://malayalees.ch/father-son-stabbed-to-death-in-thrissur/ Tue, 29 Nov 2022 04:05:40 +0000 https://malayalees.ch/?p=72020 തൃശൂര്‍ ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), ജിതിന്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പന്‍ എന്നയാളാണ് കുത്തിയത്, ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

]]>
വർക്കലയിൽ യുവാവിന് സുഹൃത്തിന്റെ വെട്ടേറ്റു https://malayalees.ch/young-man-stabbed-varkala/ Fri, 25 Nov 2022 07:02:12 +0000 https://malayalees.ch/?p=71853 വർക്കലയിൽ യുവാവിന് വെട്ടേറ്റു. മാന്തറ സ്വദേശി സജീറിനാണ് വെട്ടേറ്റത്.മാന്തറ കടപ്പുറത്താണ് സംഭവമുണ്ടായത്.ഇയാളുടെ സുഹൃത്താണ് വെട്ടിയത്. കഴുത്തിനു വെട്ടിയപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നു.

ഇരു കൈപ്പത്തികളിലും കാര്യമായ പരുക്കേറ്റിട്ടുണ്ട്. വെട്ടേറ്റ സജീറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുഹൃത്ത്‌ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>