SSLC – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Mar 2023 04:30:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SSLC – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും https://malayalees.ch/kerala-sslc-exam-ends-today/ Wed, 29 Mar 2023 04:30:33 +0000 https://malayalees.ch/?p=78775 സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച്‌ 9 നാണ് പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്.

പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. പതിനെട്ടായിരത്തിലധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിക്കും.

]]>
SSLC Result 2022: റെക്കോർഡ് വിജയമുണ്ടാകുമോ?; പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് https://malayalees.ch/kerala-sslc-school-results-will-announce-today/ Wed, 15 Jun 2022 04:23:31 +0000 https://malayalees.ch/?p=63371 പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വച്ചാണ് പ്രഖ്യാപിക്കുക. keralaresults. nic.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം പരിശോധിക്കാം. മാർക്ക്‌ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. 4,27407 വിദ്യാർഥികളാണ് റെഗുലർ, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.

പരീക്ഷാഫലം എങ്ങനെ അറിയാം?

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in
ഹോംപേജിൽ, ‘Kerala SSLC Result 2022’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
എസ്.എസ്.എൽ.സി ഫലം സ്‌ക്രീനിൽ കാണാനാകും
ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം

ജൂൺ 15ന് എസ്എസ് എൽസി ഫലം പ്രഖ്യാപിക്കുമെന്നും പ്ലസ്ടു ഫലം ജൂൺ 20-നകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്.

]]>
മുൻ നിശ്ചയിച്ച തീയതികളിൽ പരീക്ഷകൾ നടക്കും; എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല; മന്ത്രി വി ശിവൻകുട്ടി https://malayalees.ch/no-change-in-sslc-plus-two-exams-says-minister-v-sivankutty/ Sat, 15 Jan 2022 04:03:29 +0000 https://malayalees.ch/?p=55525 സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം.

പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്ന് 10,11,12 ക്ലാസുകൾക്ക് വേണ്ട കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങളും ഇനി സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചർച്ച ചെയ്യും.

‘വിദ്യാർത്ഥികൾക്ക് കൊവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നന്നത് അവർക്ക് രോഗം വരാതെ നോക്കുകയാണ്.

അൺ എയ്ഡഡ്, സിബിഎസ് ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണ്. സ്‌കൂൾ അടയ്ക്കേണ്ട എന്ന നിർദേശം വിദഗ്ധരിൽ പലരും മുന്നോട്ട് വെച്ചു’. എന്നാൽ ഒരു പരീക്ഷണത്തിന് ഇല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായി. മറ്റുകുട്ടികൾക്കും സ്കൂളുകളിൽ വെച്ച് തന്നെ വളരെ വേഗത്തിൽ വാക്‌സിൻ നൽകുമെന്നും’ മന്ത്രി അറിയിച്ചു.

]]>
എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു https://malayalees.ch/sslc-hse-exam-dates-declared/ Mon, 27 Dec 2021 09:24:03 +0000 https://malayalees.ch/?p=54637 എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്. ( sslc hse exam dates declared )

രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു.

പരീക്ഷകൾക്കായി ഫോക്കസ് ഏരിയ ഉൾപ്പെടെ നിശ്ചയിച്ച് നൽകും. പാഠഭാഗങ്ങളിൽ ഏതെല്ലാം ഫോക്കസ് കാര്യങ്ങൾ എസ്എസ്എൽസി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നതിലും തീരുമാനമെടുക്കും. ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾക്കൊള്ളിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട് . കഴിഞ്ഞ തവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

]]>
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും https://malayalees.ch/sslc-results-announcement-today/ Wed, 14 Jul 2021 04:24:43 +0000 https://malayalees.ch/?p=46752 കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണ്ണയവും.

ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ മൂല്യനിർണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. കഴിഞ്ഞ വർഷമായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം. 98.82ശതമാനം വിദ്യാർത്ഥികളും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിജയിച്ചിരുന്നു.

സർക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സിന്‍റെ ആപ്പിലും ഫലം ലഭ്യമാകും.

പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകള്‍

keralapareekshabhavan.in Result 2024 – SSLC, Plus Two, KTET, LSS USS

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

]]>
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി https://malayalees.ch/sslc-plus-two-exams-postponed/ Fri, 12 Mar 2021 04:14:42 +0000 https://malayalees.ch/?p=41419 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഏപ്രിൽ എട്ടിലേക്ക് പരീക്ഷ മാറ്റിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തിയതി മാറ്റാനുള്ള തീരുമാനം. പരീക്ഷകൾ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലമായ നിലപാട് സ്വീകരിച്ചു. പുതുക്കിയ ടൈംടേബിൾ ഉടൻ വരും.

ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക. ഈയാഴ്ച്ച തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഹാൾ ടിക്കറ്റ് വിതരണത്തിലും മാറ്റം ഉണ്ടാകും. ഈ മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുകയായിരുന്നു. അധ്യാപകരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും, വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്‌കൂളുകൾ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ നൽകിയത്.പരീക്ഷകൾ മാറ്റണമെന്ന് ഇടത് അധ്യാപക സംഘടനകളും മാറ്റരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളും നിലപാട് എടുത്തിരുന്നു.

]]>
പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും പ്‌ളസ് ടു പരീക്ഷ രാവിലെയും നടത്തും https://malayalees.ch/class-x-examination-will-be-held-in-the-afternoon-and-plus-two-examination-will-be-held-in-the-morning/ Sat, 19 Dec 2020 04:07:03 +0000 https://malayalees.ch/?p=37181 പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്ന കാര്യം പരിശോധിക്കും.
പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിർദേശിച്ചു.

ക്ലാസ് പരീക്ഷകൾക്ക് പ്രാധാന്യം നൽകും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാർഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നതിന് മുൻപ് ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളിൽ നിന്ന് അഭിപ്രായം തേടും.

അതേസമയം, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ ഈ മാസം അവസാനത്തോടെ ശുചീകരിക്കും. ഇതിനു പുറമേ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും എത്തണമെന്ന കാര്യവും സ്‌കൂളുകൾക്ക് ക്രമീകരിക്കാനുള്ള അവസരം നൽകും.

]]>
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ; കോളജുകള്‍ ജനുവരി 1ന് തുറക്കും https://malayalees.ch/sslc-plus-two-exam-date/ Thu, 17 Dec 2020 08:26:56 +0000 https://malayalees.ch/?p=37100 സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകൾ. പരീക്ഷക്ക് മുന്നോടിയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതല്‍.

കോളജുകള്‍ ജനുവരി 1ന് തുറക്കും. അവസാന വർഷ ബിരുദ, പി ജി ക്ലാസുകളാണ് ജനുവരി ഒന്ന് മുതൽ ആരംഭിക്കുക. പകുതി വീതം വിദ്യാർഥികളെ വെച്ചായിരിക്കും ക്ലാസുകൾ. രാവിലെയും ഉച്ചക്കും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയ ദൂരീകരണവും ജനുവരി ഒന്ന് മുതല്‍ സ്കൂള്‍ തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങും സ്കൂള്‍ തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും.

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, വി.എസ്. സുനില്‍കുമാര്‍, ജെ. മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങിയവര്‍ പങ്കെടുത്തു.

]]>
എസ്.എസ്.എൽ.സി കഴിഞ്ഞ മലബാറിലെ വിദ്യാര്‍ഥികൾക്ക് ഇത്തവണയും ഉപരിപഠനത്തിന് സീറ്റില്ല https://malayalees.ch/no-seat-for-sslc-passed-students/ Fri, 10 Jul 2020 05:33:05 +0000 https://malayalees.ch/?p=28297 തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാര്‍ത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്

എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ മലബാറിലെ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്ക് ഈ വർഷവും ഉപരി പഠനത്തിന് സൗകര്യമില്ല.തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്. കോവിഡായതിനാൽ പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള സാധ്യതകളും കുറവാണ്.

കേരള രൂപീകരണം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ വർഷമെങ്കിലും അധിക സീറ്റ് നൽകണമെന്നാണ് വിദ്യാത്ഥികളുടെ ആവശ്യം.

കഴിഞ്ഞ അധ്യയന വർഷത്തിൽ 60547 വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ പഠിന്നുന്നത്. മലപ്പുറത്ത് മാത്രം 22650 വിദ്യാര്‍ത്ഥികൾ സ്കോൾ കേരള വഴി പഠനം നടത്തുന്നുണ്ട്. തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉള്ള ജില്ലകളിലായി 14751 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. തെക്കൻ കേരളത്തിലെ ഇടുക്കിയിൽ 700 വിദ്യാര്‍ത്ഥികളും കോട്ടയത്ത് 900 വിദ്യാത്ഥികളും മാത്രവുമാണ് ഉള്ളത്. എന്നാൽ പാലക്കാട് ജില്ലയിൽ 8988 കുട്ടികളും കോഴിക്കോട് 7453 വിദ്യാര്‍ ത്ഥികളും സ്കോൾ കേരളയിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വിദ്യാര്‍ത്ഥികൾ ഈ വർഷം പുറത്താക്കപെടാനാണ് സാധ്യത. പുതിയ ബാച്ചുകൾ തുടങ്ങുകയും പ്ലസ് ടു ഇല്ലാത്ത സ്കൂളുകളിൽ കോഴ്സ് അനുവദിക്കുകയും ചെയ്താൽ മാത്രമെ പ്രതിസന്ധി മറികടക്കാൻ കഴിയൂ.

]]>
ഫുള്‍ എ പ്ലസ് ആണോ എന്നാ ഫ്രീ അല്‍ഫഹം തരാം https://malayalees.ch/free-alfaham-chicken-for-sslc-full-a-winners/ Fri, 03 Jul 2020 04:06:10 +0000 https://malayalees.ch/?p=27937 മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവർക്ക് ഫ്രീ അൽഫഹം നൽകുന്നതായിരുന്നു ഓഫർ. തോറ്റവർക്കുമുണ്ടായിരുന്നു ഇവിടെ നിന്നും സമ്മാനം.

എസ്എസ്എല്‍സി ഫലം പുറത്തു വന്നതിനു പിറകെ വ്യത്യസ്തമായ ഓഫർ നൽകിയ ഒരു കാറ്ററിംഗ് കിച്ചണുണ്ട് മലപ്പുറത്ത്. മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവർക്ക് ഫ്രീ അൽഫഹം നൽകുന്നതായിരുന്നു ഓഫർ. തോറ്റവർക്കുമുണ്ടായിരുന്നു ഇവിടെ നിന്നും സമ്മാനം.

മലപ്പുറം മൈലപ്പുറം ഫ്രൈപാൻ കിച്ചൺ ആണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു പിറകെ വമ്പൻ ഓഫറുമായി രംഗത്ത് വന്നത്. മുഴുവൻ വിഷയത്തിലും A+ നേടിയവർക്ക് കിച്ചണിൽ നിന്നും സൗജന്യമായി അൽഫഹം നൽകുന്നതായിരുന്നു ഓഫർ , ഒപ്പം ജയിച്ചവർക്ക് വിലക്കിഴിവിൽ ഭക്ഷണ വിഭവങ്ങളും, പരീക്ഷയിൽ തോറ്റുപോയവരെയും ഇവർ മുറുകെ പിടിച്ചു. കൊറോണ കാലത്ത് എല്ലാവരും ബുദ്ധിമുട്ടുകൾ പങ്കു വെക്കുമ്പോൾ നഷ്ടക്കണക്കല്ല ഇവർ പങ്കു വെക്കുന്നത്.

നേരത്തെയും ഓരോ സീസണുകളിലും വ്യത്യസ്തമായ ഓഫറുകൾ ശ്രദ്ധ നേടിയിരുന്നു ഈ സ്ഥാപനം. വരും ദിവസങ്ങളിലും ഓഫറുകൾ നൽകി മുന്നോട്ട് പോകുമെന്നാണ് സ്ഥാപനത്തിന്റെ അണിയക്കാർ പറയുന്നത്.

]]>