SSLC result – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 May 2023 04:28:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SSLC result – malayalees.ch https://malayalees.ch 32 32 ‘പരീക്ഷാഫലം വന്നു, സാരംഗിന് ഫുൾ A+’; ഫലം അറിയാൻ കാത്തുനിൽക്കാതെ സാരംഗ് യാത്രയായി https://malayalees.ch/sarang-sslc-exam-result/ Sat, 20 May 2023 04:10:59 +0000 https://malayalees.ch/?p=81469 പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ് എസ്എൽസി ഫലം കാത്തിരുന്ന സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.

വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) പുതുജീവനേകിയത് ആറു പേർക്കാണ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

]]>
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രതീക്ഷയോടെ വിദ്യാർത്ഥികൾ https://malayalees.ch/kerala-sslc-exam-result-2023-today/ Fri, 19 May 2023 04:07:55 +0000 https://malayalees.ch/?p=81441 എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതോടെ തീരുമാനിച്ചതിലും ഒരുദിവസം മുൻപാണ് ഫലം പ്രഖ്യാപിക്കുന്നത്.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു ഇതിനു മുന്നോടിയായി പരീക്ഷ ബോർഡ് യോഗം ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നൽകി. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.

4,19,362 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. 99. 26 ശതമാനമായിരുന്നു കഴിഞ്ഞതവണത്തെ വിജയം ഇത്തവണ വിജയ ശതമാനത്തിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞവർഷം കൊവിഡ് കാലമായതിനാൽ ഗ്രേസ് മാർക്ക് ഇല്ലാതെയായിരുന്നു വിജയം നിശ്ചയിച്ചത്. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. പ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാകാനുള്ള എല്ലാ ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പിആർ ഡിയുടെയും കൈറ്റിന്റേയും വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം.

]]>
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക് https://malayalees.ch/sslc-exam-result-will-be-declared-on-may-19/ Thu, 18 May 2023 11:44:38 +0000 https://malayalees.ch/?p=81423 സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 20 നായിരുന്നു ഫലപ്രഖ്യാപനം നടത്താനിരുന്നത് എന്നാൽ പിന്നീട് ഒരു ദിവസം മുന്നേയാക്കി മാറ്റുകയായിരുന്നു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.

സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്.

]]>
SSLC Result 2022: റെക്കോർഡ് വിജയമുണ്ടാകുമോ?; പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് https://malayalees.ch/kerala-sslc-school-results-will-announce-today/ Wed, 15 Jun 2022 04:23:31 +0000 https://malayalees.ch/?p=63371 പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വച്ചാണ് പ്രഖ്യാപിക്കുക. keralaresults. nic.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി ഫലം പരിശോധിക്കാം. മാർക്ക്‌ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. 4,27407 വിദ്യാർഥികളാണ് റെഗുലർ, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.

പരീക്ഷാഫലം എങ്ങനെ അറിയാം?

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in
ഹോംപേജിൽ, ‘Kerala SSLC Result 2022’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
എസ്.എസ്.എൽ.സി ഫലം സ്‌ക്രീനിൽ കാണാനാകും
ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം

ജൂൺ 15ന് എസ്എസ് എൽസി ഫലം പ്രഖ്യാപിക്കുമെന്നും പ്ലസ്ടു ഫലം ജൂൺ 20-നകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്.

]]>
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം; റെക്കോര്‍ഡ് https://malayalees.ch/sslc-results-announced-99-47-percent-success-record/ Wed, 14 Jul 2021 12:13:17 +0000 https://malayalees.ch/?p=46769 എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയിച്ചത്.

ഫുള്‍ എ പ്ലസ് 1,21,318 പേര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഫുള്‍ എ പ്ലസ് 41,906 പേര്‍ക്ക് ആയിരുന്നു. 79,412 ഫുള്‍ എ പ്ലസ് വര്‍ധിച്ചു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ചത്. 7838 പേര്‍ക്ക് ഫുള്‍ എ പ്ലസ് മലപ്പുറത്ത് ലഭിച്ചു. 98.82 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയം.

പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ (പുതിയ സ്‌കീം) 615 പേര്‍ പരീക്ഷയെഴുതിയതില്‍ 537 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. പ്രൈവറ്റ് വിദ്യാര്‍ത്ഥികളില്‍ പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 346 പേരില്‍ 270 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എസ്എസ്എല്‍സി പ്രൈവറ്റ് വിഭാഗത്തില്‍ 991 പേര്‍ പരീക്ഷ എഴുതി. കൊവിഡ് കാരണം മൂല്യനിര്‍ണയ ക്യാംപുകള്‍ 57ല്‍നിന്ന് 72 ആയി ഉയര്‍ത്തിയിരുന്നു. 12,971 അധ്യാപകര്‍ ക്യാമ്പുകളില്‍ പങ്കെടുത്തുവെന്നും മന്ത്രി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കാതിരുന്നതിനാല്‍ നിരന്തര മൂല്യ നിര്‍ണയത്തിലൂടെ ആനുപാതികമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ഗള്‍ഫില്‍ ആകെ 9 സെന്ററുകളുണ്ട് അവിടെ 97.03% വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങള്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപില്‍ 9 സെന്ററുകളുണ്ട്. ഇവിടെ 96.81% വിജയമാണ് ഉണ്ടായിരിക്കുന്നത്.

മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് . 2076 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പത്തനംതിട്ട നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാള്‍ മാത്രം പരീക്ഷയെഴുതി.

മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് . 2076 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പത്തനംതിട്ട നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാള്‍ മാത്രം പരീക്ഷയെഴുതി.

ഫലം 3 മണി മുതല്‍ വെബ്‌സെറ്റുകള്‍ വഴി ലഭിക്കും. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in. കൂടാതെ ‘സഫലം 2021’ ആപ്പുവഴിയും ഫലം അറിയാവുന്നതാണ്.

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. sslchiexam.kerala.gov.in (എസ്എസ്എല്‍സി എച്ച്‌ഐ), http:/thslchiexam.kerala.gov.in (ടിഎച്ച്എസ്എസ്എല്‍സി എച്ച്‌ഐ), http://thslcexam.kerala.gov.in (ടിഎച്ച്എല്‍സി), http://ahslcexam.kerala.gov.in (എഎച്ച്എസ്എല്‍സി) എന്നിവ വഴിയും റിസള്‍ട്ട് അറിയാം

]]>
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍ https://malayalees.ch/sslc-plus-two-result-on-july/ Mon, 31 May 2021 07:42:01 +0000 https://malayalees.ch/?p=44858 സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിന്‍റെ ഡിജിറ്റല്‍ ക്ലാസ് ഫസ്റ്റ് ബെല്‍ 2.0 നാളെ മുതല്‍ തുടങ്ങും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുക 25 പേര്‍ മാത്രം. ക്ലാസുകള്‍ വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ വഴിയാണ് നടത്തുക. ആദ്യ ആഴ്ച കുട്ടികള്‍ക്കായി കൌണ്‍സിലിങ് ക്ലാസ് നടത്തും. മുന്‍വര്‍ഷത്തെ ക്ലാസുകളുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് ക്ലാസുകളുണ്ടാകും. വിരസത മാറ്റാന്‍ ആര്‍ട്ട് ക്ലാസുകളും ഈ വര്‍ഷമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

]]>
എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റിന്‍റെ പോര്‍ട്ടലും ‘സഫലം 2020’ മൊബൈല്‍ ആപ്പും https://malayalees.ch/saphalam-2020-app-for-sslc-result/ Sat, 27 Jun 2020 08:36:00 +0000 https://malayalees.ch/?p=27699 ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2020 ” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം

എസ്എസ്എല്‍സി ഫലം അറിയുന്ന ജൂൺ 30 ചൊവ്വാഴ്ച, www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കി. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റിന്‍റെ  പോര്‍ട്ടലും 'സഫലം 2020' മൊബൈല്‍ ആപ്പും

എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റിന്‍റെ  പോര്‍ട്ടലും 'സഫലം 2020' മൊബൈല്‍ ആപ്പും

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2020 ” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.

പ്രൈമറിതലം മുതലുളള 11769 സ്കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ ‘സമ്പൂർണ’ ലോഗിനുകളി ലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇപ്രാവശ്യം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

]]>