SSLC Exam – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Dec 2021 04:05:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SSLC Exam – malayalees.ch https://malayalees.ch 32 32 എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും https://malayalees.ch/sslc-exam-dates-declared/ Mon, 27 Dec 2021 04:05:51 +0000 https://malayalees.ch/?p=54604 എസ്എസ്എൽസി , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാസർകോട് വാർത്താ സമ്മേളനത്തിൽ പരീക്ഷാ തീയതി പ്രഖ്യാപിക്കും.

പരീക്ഷകൾക്കായി ഫോക്കസ് ഏരിയ ഉൾപ്പെടെ നിശ്ചയിച്ച് നൽകും. പാഠഭാഗങ്ങളിൽ ഏതെല്ലാം ഫോക്കസ് കാര്യങ്ങൾ എസ് എസ് എൽ സി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നതിലും തീരുമാനമെടുക്കും. ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾക്കൊള്ളിക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട് . കഴിഞ്ഞ തവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

]]>
എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷ മാറ്റിവെക്കാന്‍ നീക്കം https://malayalees.ch/ksta-demands-postpone-of-sslc-higher-secondary-exam/ Wed, 03 Mar 2021 04:09:29 +0000 https://malayalees.ch/?p=40951 തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഹയർ സെക്കന്‍ററി, എസ്എസ്എൽസി പരീക്ഷ മാറ്റിവെക്കാന്‍ നീക്കം. പരീക്ഷകൾ മാറ്റിവെക്കണമെന്ന കെഎസ്ടിഎയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഏപ്രിൽ – മെയ് മാസങ്ങളിലെ കൊടുംചൂടിലേക്ക് പരീക്ഷകൾ മാറ്റി വെക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.

മാര്‍ച്ച് 17ന് ആരംഭിക്കാന്‍ തീരുമാനിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാനാണ് നീക്കം നടത്തുന്നത്. കോവിഡ് വ്യാപനത്തിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പേരിലാണ് മാറ്റം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കാനുള്ള സാഹചര്യവും ഏപ്രിൽ, മെയ് മാസങ്ങളിലെ കനത്ത ചൂടും ചൂണ്ടിക്കാട്ടി പരീക്ഷകൾ മാറ്റുന്നതിനെ വിമർശിക്കുകയാണ് അധ്യാപകർ.എഴുത്ത് പരീക്ഷ കഴിഞ്ഞ ശേഷം പ്രായോഗിക പരീക്ഷകൾ കൂടി നടത്തേണ്ടതുണ്ട്. നിശ്ചയിച്ച ദിവസം പരീക്ഷകൾ നടന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാവുമെന്ന് വിദ്യാർഥികളും ആശങ്കപ്പെടുന്നു. അടുത്ത വർഷത്തെ പ്രവേശന നടപടികളെയും അത് ബാധിക്കും

]]>
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം https://malayalees.ch/sslc-2020-reult/ Tue, 30 Jun 2020 09:22:59 +0000 https://malayalees.ch/?p=27810 പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി

ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്.

വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്. മുഴുവൻ വിദ്യാർഥികളും ജയിച്ച സ്കൂളുകളുടെ എണ്ണം 1837 ആണ്. സർക്കാർ സ്കൂളുകളുടെ എണ്ണം- 637, എയ്ഡഡ്- 796, അണ്‍എയ്ഡഡ്- 404. ഗൾഫിലെ വിജയ ശതമാനം 98.32 ആണ്. മൂന്ന് ഇടത്ത് 100 ശതമാനം വിജയമുണ്ട്.

ലോക് ഡൗണിന് ശേഷം നടന്ന പരീക്ഷകളില്‍ നല്ല വിജയ ശതമാനമാണ്. ഫിസിക്സ് – 99.82, കെമിസ്ട്രി – 99.92, കണക്ക് – 99.5 എന്നിങ്ങനെയാണ് ശതമാനം.

സേ പരീക്ഷയുടെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. 3 വിഷയം വരെ പരീക്ഷ എഴുതാത്തവർക്കും അവസരം. ഡിജിറ്റൽ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷക്ക് ശേഷം നല്‌‍കും. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

പ്ലസ് വണ്‍ പുതിയ സീറ്റ് വർധന പരിശോധനക്ക് ശേഷമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ അഡ്മിഷൻ ഓൺലൈനിലായിരിക്കും. സിബിഎസ്ഇ ഫലം വരുന്നത് കൂടി പരിഗണിച്ചായിരിക്കും പ്രവേശനം.

]]>
എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് രണ്ട് മണിക്ക് https://malayalees.ch/sslc-exam-result-today/ Tue, 30 Jun 2020 04:50:36 +0000 https://malayalees.ch/?p=27799 പിആര്‍ഡി ലൈവ് ആപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‍സൈറ്റുകളിലൂടെയും ഫലമറിയാം.

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. ഉച്ചക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. പിആര്‍ഡി ലൈവ് ആപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‍സൈറ്റുകളിലൂടെയും ഫലമറിയാം.

നാലരലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്നത്. keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in തുടങ്ങിയ വെബ്‍സൈറ്റുകള്‍ വഴി ഫലമറിയാം. കൈറ്റിന്‍റെ വെബ്‍സൈറ്റിലും ഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പിആര്‍ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.

മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൌണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. രണ്ടാംഘട്ട പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയ് ആറിനായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം. 97.84 ശതമാനമായിരുന്നു വിജയം.

]]>
എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും https://malayalees.ch/sslc-and-higher-secondary-exams-to-be-resumed-today/ Tue, 26 May 2020 04:31:08 +0000 https://malayalees.ch/?p=26059 ഹയര്‍സെക്കണ്ടറി പരീക്ഷ രാവിലെ, ഉച്ചക്ക് എസ്.എസ്.എല്‍.സി പരീക്ഷ; പരീക്ഷകള്‍ നടക്കുക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്; വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ്

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. രാവിലെ ഹയര്‍സെക്കണ്ടറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക.

13, 72,012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2032 കേന്ദ്രങ്ങളിലായി 56,345 വിദ്യാര്‍ത്ഥികളാണ് ഇന്ന് ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുക. 4,22,050 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 10,920 കുട്ടികള്‍ പരീക്ഷാ കേന്ദ്രം മാറ്റി. സ്കൂളിന് മുന്നില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷമേ അകത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കൂ. വിദ്യാര്‍ത്ഥികളുടെ ഇരിപ്പിടം തമ്മില്‍ 1.5 മീറ്റര്‍ അകലമുണ്ടാകും. ഗ്ലൌസ് ധരിച്ചാകും അധ്യാപകരുടെ മേല്‍നോട്ടം.

രക്ഷാകർത്താക്കളെ സ്കൂൾ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ല. വിദ്യാര്‍ത്ഥികളുടെ യാത്രക്കായി കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ തയ്യാറെടുത്തിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്‍റൈനില്‍ താമസിക്കണം.

വിദ്യാർത്ഥികൾക്കായി കുട്ട അതിർത്തിയിലെ റോഡ് അടിയന്തരമായി തുറന്നു കൊടുക്കണമെന്നാണ് രക്ഷിതാക്കള്‍

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകൾക്കായി കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്ന് വയനാട്ടിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ലോക്ക്ഡൗൺ തിരിച്ചടിയായിരിക്കയാണ്. പലരും ദിവസങ്ങൾക്കു മുൻപേ വയനാട്ടിലെ ബന്ധുവീടുകളിൽ തങ്ങിയാണ് പരീക്ഷക്കെത്തുന്നത്.

കേരള കർണാടക അതിർത്തിയിലെ കുട്ടയിൽ കർണാടക സർക്കാർ മണ്ണിട്ടടച്ച റോഡിനപ്പുറത്തുള്ള ഗ്രാമങ്ങളിൽ നിന്ന് വയനാട്ടിലെ കാട്ടിക്കുളം, തോൽപെട്ടി, തൃശിലേരി സ്കൂളുകളിൽ എല്ലാം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതിർത്തി ഗ്രാമങ്ങൾക്ക് വയനാട്ടുമായുള്ള എല്ലാ ബന്ധങ്ങളും വിലക്കപ്പെട്ട ലോക്ക്ഡൗൺ കാലത്ത് പരീക്ഷക്കെത്താനാവുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും. പലരും കാൽനടയായെത്തി വയനാട്ടിലെ ബന്ധുവീടുകളിൽ കഴിയുകയാണ്. വിദ്യാർത്ഥികൾക്കായി കുട്ട അതിർത്തിയിലെ റോഡ് അടിയന്തരമായി തുറന്നു കൊടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

കുടകിൽ നിന്നെത്തി കാട്ടിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് നാലു വിദ്യാർത്ഥികളാണ്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 8 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. തൃശ്ശിലേരി ഹൈസ്കൂളിൽ പത്താം തരം പരീക്ഷ എഴുതുന്ന നാലു വിദ്യാർഥികളും കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. കർണാടക, തമിഴ്‍നാട് എന്നിവിടങ്ങളിൽ നിന്നും മൊത്തം 43 വിദ്യാർത്ഥികൾ വയനാട്ടിൽ പരീക്ഷക്കിരിക്കുന്നുണ്ട്. ഇവർക്കായി പ്രത്യേക വാഹന സൗകര്യം ഒരുക്കുമെന്നാണ് ഗതാഗതമന്ത്രി അറിയിച്ചത്. ഇതിനു പുറമേ ജില്ലയിലെ തന്നെ കണ്ടൈയിൻമെൻറ് സോണുകളിൽനിന്ന് 134 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ക്വാറന്‍റൈൻ നിർദ്ദേശിക്കപ്പെട്ട 15 വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലെത്തും. ഇവർക്കായി പ്രത്യേക ക്ലാസ് റൂമുകൾ ഒരുക്കാനാണ് തീരുമാനിച്ചത്.

]]>
എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ എഴുതാൻ യു.എ.ഇയും https://malayalees.ch/uae-to-write-sslc-higher-secondary-examination/ Tue, 26 May 2020 04:28:28 +0000 https://malayalees.ch/?p=26057 9 സ്കൂളുകളിലായി 1584 വിദ്യാർഥികൾ ഇന്ന് പരീക്ഷയെഴുതും

കേരളത്തിനൊപ്പം യു.എ.ഇയിലെ 1500ൽ ഏറെ വിദ്യാർഥികളും ഇന്ന് പരീക്ഷാ ഹാളിലേക്ക്. കനത്ത മുൻകരുതലോടെയാണ് രാജ്യത്തെ ഒമ്പത് ഇന്ത്യൻ വിദ്യാലയങ്ങളിൽ കുട്ടികൾ പരീക്ഷ എഴുതുക.

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷക്കായി യു.എ.ഇയും തയ്യാറെടുത്തു. 1584 കുട്ടികളാണ് ഇവിടെ പരീക്ഷക്ക് തയാറെടുക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷയാണ് ഇന്ന് നടക്കുന്നത്. പ്ലസ് ടു നാളെ തുടങ്ങും. 603 കുട്ടികൾ എസ്.എസ്.എൽ.സിയും 490 കുട്ടികൾ പ്ലസ്‍വണും 491 കുട്ടികൾ പ്ലസ്‍ടു പരീക്ഷയും എഴുതുന്നുണ്ട്. യു.എ.ഇയിൽ ഒമ്പത് സ്കുളുകളിലാണ് കേരള സിലബസുള്ളത്.

അതേസമയം, കനത്ത നിബന്ധനകളോടെയാണ് യു.എ.ഇ പരീക്ഷക്ക് അനുമതി നൽകിയിരിക്കുന്നത്. വിദ്യാർഥികളും ജീവനക്കാരും മാസ്ക് ധരിക്കൽ നിർബന്ധമാണ്. പേന പോലുള്ള വസ്തുക്കൾ കൈമാറ്റം ചെയ്യരുത്. ഒരു ക്ലാസിൽ 30 ശതമാനത്തിൽ കൂടുതൽ കുട്ടികളെ ഇരുത്തരുത്. സ്കൂളുകളിൽ അടിയന്തിര മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കണമെന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്.

]]>
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ഹര്‍ജി തള്ളി https://malayalees.ch/plea-to-postpone-sslc-plus-two-exams/ Mon, 25 May 2020 12:16:41 +0000 https://malayalees.ch/?p=26034 തൊടുപുഴ സ്വദേശി അനിൽ ആണ് ഹര്‍ജി നല്‍കിയത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൊടുപുഴ സ്വദേശി അനിൽ ആണ് ഹര്‍ജി നല്‍കിയത്.

പരീക്ഷ നടത്തുന്നതില്‍ സ്കൂളുകള്‍ക്ക് പരാതിയില്ലെന്ന കാരണം പറഞ്ഞാണ് ഹര്‍ജി തള്ളിയത്. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ കോടതി അംഗീകരിച്ചു. പരീക്ഷക്ക് കുട്ടികളെ എത്തിക്കണമെന്ന് കോടതി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു.

ഇപ്പോള്‍ പരീക്ഷ നടത്തിയാല്‍ ലോക് ഡൌണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി കോടതി തള്ളി.

]]>
മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ https://malayalees.ch/sslc-plus-two-exam-tomorrow/ Mon, 25 May 2020 04:15:17 +0000 https://malayalees.ch/?p=26008 ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക

മാറ്റിവെച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്.

അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിക്കുന്നത്. 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍,സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്. എസ്.സിക്കും ഉണ്ട്. മാസ്ക്,സാനിറ്റൈസർ,തെൽമൽ സ്കാനർ ഉൾപ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്കാനിംഗ് നടത്തും. പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും. ആരോഗ്യവകുപ്പിന്‍റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുത്.

ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ താമസിക്കണം. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷക്കെത്തനാവാതെ വരുന്നവര്‍ക്ക് സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷ എഴുതാം.

]]>
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി https://malayalees.ch/sslc-plus-two-examination-cm/ Sat, 23 May 2020 04:17:47 +0000 https://malayalees.ch/?p=25940 എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്കും കണ്ടൈന്‍മെന്‍റ് സോണില്‍ നിന്ന് വരുന്നവര്‍ക്കും പ്രത്യേക സൗകര്യമൊരുക്കും. ഗള്‍ഫില്‍ പരീക്ഷക്ക് അനുമതിയായി. കോളജുകളില്‍ ജൂണ്‍ 1 ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയും പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സ്കൂളുകളുടെ അണുനശീകരണം, മാസ്ക്, സാനിറ്റൈസര്‍ വിതരണം എല്ലാത്തിനും ക്രമീകരണം ആയി. 10920 വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേകം ഇരുത്തും. കണ്ടൈയിന്‍മെന്‍റ് സോണ്‍, ക്വാറന്‍റൈന്‍ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സൗകര്യമുണ്ട്.

ഗള്‍ഫിലും പരീക്ഷ നടത്തുന്നതിനുള്ള അനുമതിയായിട്ടുണ്ട്. ജൂണ്‍1ന് തന്നെ കോളജ് തുറക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ 1 മുതല്‍ തുടങ്ങും. ഓണ്‍ ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്തിടത്ത് പ്രത്യേക സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

]]>
മാറ്റമില്ല; എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മെയ് 26 മുതല്‍ https://malayalees.ch/sslc-plustwo-vhse-exams-will-held-cm-pressmett/ Wed, 20 May 2020 12:41:03 +0000 https://malayalees.ch/?p=25835 പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ നേരത്തെ കേന്ദ്ര തടസ്സമുണ്ടായിരുന്നതായും ഇപ്പോള്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

]]>