SS Rajamouli – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 May 2023 04:30:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SS Rajamouli – malayalees.ch https://malayalees.ch 32 32 മഹാഭാരതം സിനിമ ഉടനെത്തും 10 ഭാഗങ്ങളായി, ഇതാണ് എന്റെ ജീവിതലക്ഷ്യം: എസ് എസ് രാജമൗലി https://malayalees.ch/rajamouli-about-his-dream-project-mahabarath/ Tue, 16 May 2023 04:21:36 +0000 https://malayalees.ch/?p=81290 മഹാഭാരതം ചലച്ചിത്രമാക്കുവാനുള്ള തന്‍റെ സ്വപ്നം പ്രകടിപ്പിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വർഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിലാണ് പരിപാടിയിലാണ് എസ്എസ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

മഹാഭാരതം ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് താൻ ഏറെ നാളായി സ്വപ്നം കാണുന്നുണ്ടെന്നും അത് ഉടൻ പൂർത്തിയാക്കാൻ പോകുകയാണെന്നും രാജമൗലി വെളിപ്പെടുത്തി. ടെലിവിഷനിലെ 266 എപ്പിസോഡുകളുള്ള മഹാഭാരതം ഒരു സിനിമയാക്കുക എന്ന ദീർഘകാല സ്വപ്നം ഉടൻ നിറവേറ്റുമോ ഇത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമോ? എന്നായിരുന്നു പരിപാടിക്കിടെ അദ്ദേഹത്തോടുള്ള ചോദ്യം.ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ ‘മഹാഭാരതം’ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിച്ചവയാണ്. മഹാഭാരതം തനിക്കായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് രാജമൗലി പറഞ്ഞത്.

രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ എനിക്ക് ഒരു വർഷമെടുക്കും. അവയെല്ലാം വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചിത്രം 10 ഭാഗങ്ങളിൽ ആയിരിക്കും .അതാണ് “എന്റെ ജീവിത ലക്ഷ്യം . എന്റെ ഓരോ സിനിമയും അതിലേക്കുള്ള ചവിട്ടുപടിയാണ്. ഞാൻ മഹാഭാരതം “എനിക്ക്” വേണ്ടി നിർമ്മിക്കുന്നു “ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

]]>
ജെയിംസ് കാമറൂൺ രണ്ട് തവണ ആർആർആർ കണ്ടെന്ന് രാജമൗലി https://malayalees.ch/james-cameron-rrr-rajamouli/ Mon, 16 Jan 2023 10:14:05 +0000 https://malayalees.ch/?p=74551 ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകനായ ജെയിംസ് കാമറൂൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തൽ. ആർആർആർ സംവിധായകനായ എസ് എസ് രാജമൗലിയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. കാമറൂൺ ആദ്യം സിനിമ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും അദ്ദേഹം സിനിമ കണ്ടു എന്നും രാജമൗലി ട്വീറ്റ് ചെയ്തു. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ വച്ച് കാമറൂൺ തങ്ങളോട് 10 മിനിട്ട് സംസാരിച്ചു എന്നും അദ്ദേഹം കുറിച്ചു.

ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകൾ.

]]>
വീണ്ടും സർപ്രൈസ് രാജമൗലി; ആര്‍.ആര്‍.ആറിൽ കേന്ദ്രകഥാപാത്രമായി ഒലിവിയ മോറസും https://malayalees.ch/rajamouli-introduces-olivia-morris-as-jennifer-of-rrr/ Fri, 29 Jan 2021 12:00:10 +0000 https://malayalees.ch/?p=39321 ഒലിവിയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് പുറത്ത് വിട്ട സ്പെഷ്യൽ പോസ്റ്ററിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ ല്‍ ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ട്വിറ്ററിലൂടെയാണ് സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ദസറ റിലീസായാണ് ചിത്രം എത്തുക. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട മറ്റൊരു വിശേഷം കൂടി പങ്ഖുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ നായികമാരിലൊരാളുടെ വിവരമാണ് അണിയറക്കാർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പെയറായിട്ടാണ് ആർആർആർ എന്ന ചിത്രത്തിലെത്തുന്നത്. ഒലിവിയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് പുറത്ത് വിട്ട സ്പെഷ്യൽ പോസ്റ്ററിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യൻ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്. ഇതോടെ രാജമൌലി ചിത്രങ്ങളുടെ ആരാധകരും സിനിമാപ്രേമികളുമെല്ലാം അത്യന്തം ആവേശത്തിലായിക്കഴിഞ്ഞു.

സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. വൻ മുതൽമുടക്കിലൊരുങ്ങുന്ന സിനിമ ഈ വർഷം തീയേറ്റർ റിലീസിനായി ഒരുങ്ങുകയാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇക്കൊല്ലം തന്നെ സിനിമ പ്രേക്ഷകരിലേക്കെത്തുമെന്ന വിശേഷം അറിഞ്ഞതോടെ ആരാധകർ അത്യന്തം ആവേശത്തിലാണ്.

ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കഴിഞ്ഞ ആഴ്ച ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് തുടങ്ങിയതായി ടീം അറിയിച്ചിരുന്നു. തങ്ങൾ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നായിരുന്നു രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രമായതിനാൽ തന്നെ സിനിമാ പ്രേമികൾ വലിയ ആകാംക്ഷയിൽ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ആരാധകർ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നുമുണ്ട്.

300 കോടി രൂപ ചെലവിലാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണമായും സാങ്കല്‍പിക കഥയാണെങ്കിലും രണ്ട് യഥാർഥ പോരാളികളാണ് ഈ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്വാതന്ത്യ സമര സേനാനികളുടെ കഥപറയുന്ന ഈ ചിത്രം ബാഹുബലിയുടെ റെക്കോർഡുകൾ തകർക്കുമോ എന്നാണ് ആരാധകർ ചർച്ച ചെയ്യുന്ന ഇപ്പോഴത്തെ ചൂടേറിയ വിഷയം

]]>