Srinagar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 May 2022 04:26:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Srinagar – malayalees.ch https://malayalees.ch 32 32 ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; മകള്‍ക്ക് പരുക്ക് https://malayalees.ch/jk-cop-killed-daughter-injured-as-terrorists-open-fire-in-srinagar/ Wed, 25 May 2022 04:25:55 +0000 https://malayalees.ch/?p=62366 ശ്രീനഗറിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പൊലീസുകാരനാണ് മരിച്ചത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.

ഖ്വദ്രിയുടെ ഏഴ് വയസുകാരിയായ മകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കുട്ടിയുടെ വലതുകയ്യിലാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണംചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം ലെഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളായ അഞ്ച് ‘ഹൈബ്രിഡ്’ ഭീകരരെ തിങ്കളാഴ്ച ജമ്മു കശ്മീര്‍ പോലീസ് പിടികൂടിയിരുന്നു. ഏപ്രിലില്‍ നടന്ന ബാരാമുള്ള ജില്ലാഅധികാരിയുടെ വധവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

]]>
ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ വധിച്ചു https://malayalees.ch/three-militants-killed-in-ongoing-srinagar-gunfight/ Wed, 16 Mar 2022 09:20:33 +0000 https://malayalees.ch/?p=58658 ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ഖാൻമോഹ് കൊലപാതകത്തിൽ പങ്കുള്ളവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ മറ്റ് കുറ്റകരമായ വസ്തുക്കൾ കണ്ടെത്തി. സ്ഥലത്ത് കൂടുതൽ പേർ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീർ പൊലീസിന്റെയും അർദ്ധസൈനിക സേനയുടെയും സംയുക്ത സംഘം ശ്രീനഗറിലെ നൗഗാം പരിസരം വളഞ്ഞിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെത്തുടർന്നായിരുന്നു നടപടി. ഇതിനിടെ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവർ സർപഞ്ചിലെ കൊലപാതകത്തിൽ പങ്കുള്ളവരാണ്. മാർച്ച് 9 നാണ് ഖോൻമോയിൽ സർപഞ്ചായ ഭട്ട് കൊല്ലപ്പെട്ടുന്നത്.

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ചൊവ്വാഴ്ച തെക്കൻ കശ്മീരിലെ അവന്തിപോരയിലെ ചാർസൂ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.

]]>
ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു https://malayalees.ch/soldiers-killed-in-terror-attack-on-army-patrol-near-srinagar/ Fri, 27 Nov 2020 08:13:28 +0000 https://malayalees.ch/?p=35838 ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു. ഷരീഫാബാദിലെ ശ്രീനഗര്‍-ബാരമുള്ള ഹൈവേയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേനയുടെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലാണ് കശ്മീരില്‍ ആക്രമണം നടന്നിരിക്കുന്നത്. കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭീകരാക്രണം. ആക്രമണം നടത്തിയതില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരും ഉണ്ടെന്ന് സൈനികര്‍ വൃത്തങ്ങള്‍ അറിയിച്ചു.

]]>