Srilanka – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 05:01:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Srilanka – malayalees.ch https://malayalees.ch 32 32 ആർക്കും വിക്കറ്റില്ല, ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായത് എന്തുകൊണ്ട്? എന്താണ് ക്രിക്കറ്റിലെ ടൈംഡ് ഔട്ട് നിയമം? https://malayalees.ch/what-is-timed-out-rule-in-cricket-how-angelo-mathews-got-out/ Tue, 07 Nov 2023 05:01:38 +0000 https://malayalees.ch/?p=90701 അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി (Timed Out) പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. എന്നാൽ എല്ലാവർക്കും സുപരിചിതമല്ലാത്ത ഒരു ഔട്ടായിരുന്നു താരത്തിന്റേത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് അത്യപൂർവമായ സംഭവം നടന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെ ഒരു ഔട്ടോ? എന്നു ചിന്തിച്ചവരും ഉണ്ടാകും. ആഞ്ചലോ മാത്യൂസിനെ ‍ടൈംഡ് ഔട്ടാക്കാനുള്ള കാരണങ്ങൾ എന്താകും. എന്തായിരിക്കും ടൈംഡ് ഔട്ട് നിയമം പറഞ്ഞു വെക്കുന്നത്.(What is timed out rule in cricket? how Angelo Mathews got out)

ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയ്ക്ക് പിടികൊടുത്ത് സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. മത്സരത്തിൽ ആറാമനായി ഇറങ്ങിയ മാത്യൂസ് പന്ത് നേരിടുംമുൻപ് ഹെൽമറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെൽമറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടത്. പുതിയ ഹെൽമറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസ്സൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തു. ഷാക്കിബിന്റെ അപ്പീൽ അം​ഗീകരിച്ച അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെയാണ് ടൈംഡ് ഔട്ട് നിയമം ക്രിക്കറ്റ് ലോകത്ത് ചർച്ചയായത്.

എം.സി.സി നിയമപുസ്തകമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു വിക്കറ്റ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ ബാറ്റർ റിട്ടയറാകുകയോ ചെയ്യുകയാണെങ്കിൽ അടുത്ത താരത്തിന് ക്രീസിലെത്തി പന്ത് നേരിടാൻ ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. മൂന്ന് മിനുറ്റാണിത്. നിയമപുസ്കത്തിലെ 40.1.1 നിയമപ്രകാരത്തിലാണ് നിശ്ചിതസമയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. എന്നാൽ 2023 ഏകദിന ലോകകപ്പിലെ സാഹചര്യങ്ങൾ അനുസരിച്ച് നിശ്ചിത സമയം രണ്ട് മിനുറ്റാക്കി കുറച്ചിരുന്നു. നിയമാവലിയിലെ 41.10.1-ാം നിയമത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. സമയം പാഴാക്കുന്ന ബാറ്ററുമായി ബന്ധപ്പെട്ടാണ് ഈ നിയമം.

അതേസമയം ഈ നിയമത്തിൽ ഇത് ലംഘിച്ചാൽ ബാറ്റർ ഔട്ടാകുമെന്ന് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ബം​ഗ്ലാദേശിനെതിരായ മത്സരത്തിൽ സദീര 3.49 നാണ് പുറത്താകുന്നത്. 3.54 നാണ് മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിളിച്ചത്. 25-ാം ഓവറിൽ സദീര സമരവിക്രമയുടെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു മാത്യൂസിന്റെ ഊഴം. നിയമപ്രകാരം മൂന്ന് മിനുറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മാത്യൂസ് രണ്ട് മിനുറ്റിനുള്ളൽ തന്നെ ക്രീസിലെത്തിയിരുന്നു. എന്നാൽ ഹെൽമറ്റ് ചതിച്ചത് താരത്തിന് വിനയായത്. സമയോചിതമായി ഷാക്കിബ് അപ്പീൽ നൽകിയതും വിക്കറ്റിന് കാരണമായി. മാത്യൂസ് ഷാക്കിബിനോട് സംസാരിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ബംഗ്ലാദേശ് തയാറായില്ല. ഇതോടെ മാത്യൂസിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

മാത്യൂസിന്റെ വിക്കറ്റ് നഷ്ടത്തിൽ സോഷ്യൽമീഡിയയിലും വിവാദം കൊഴുക്കുകയാണ്. ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നുണ്ടായത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് പറ്റിയ നടപടിയല്ലെന്നാണ് വിമർശനം.

]]>
ശ്രീലങ്കയുടെ 13 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് തകർത്തു; ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ https://malayalees.ch/india-won-srilanka-asia-cup/ Wed, 13 Sep 2023 05:03:18 +0000 https://malayalees.ch/?p=87653 ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി. ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. (india srilanka asia cup)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസ് നീണ്ട കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. പിന്നീട് തൻ്റെ ആദ്യ പന്തിൽ ഗില്ലിനെ (19) മടക്കി ആരംഭിച്ച യുവ സ്പിന്നർ ദുനിത് വെല്ലാലഗെ വിരാട് കോലി (3), രോഹിത് ശർമ (53) എന്നിവരെയും മടക്കി അയച്ചു. രോഹിതാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പിന്നീട് ഇഷാൻ കിഷനും കെഎൽ രാഹുലും ചേർന്ന് നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. രാഹുലിനെ (39) വെല്ലാലഗെയും കിഷനെ (33) ചരിത് അസലങ്കയും പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തകർന്നു. ഹാർദിക് പാണ്ഡ്യയെ (5) വീഴ്ത്തി വെല്ലാലഗെ കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ രവീന്ദ്ര ജഡേജ (4), ജസ്പ്രീത് ബുംറ (5), കുൽദീപ് യാദവ് (0) എന്നിവരെ വീഴ്ത്തി ചരിത് അസലങ്ക 4 വിക്കറ്റും തികച്ചു. അവസാന വിക്കറ്റായ അക്സർ പട്ടേലിനെ (26) അവസാന ഓവറിലെ ആദ്യ പന്തിൽ മഹേഷ് തീക്ഷണ പുറത്താക്കി.

മറുപടി ബാറ്റിംഗിൽ പാത്തും നിസങ്ക (6), കുശാൽ മെൻഡിസ് (15) എന്നിവരെ ബുംറയും ദിമുത് കരുണരത്നെയെ (2) മുഹമ്മദ് സിറാജും മടക്കിയതോടെ ശ്രീലങ്കയുടെ തുടക്കം തന്നെ പാളി. സദീര സമരവിക്രമ (17), ചരിത് അസലങ്ക (22) എന്നിവരെ കുൽദീപ് യാദവ് കെട്ടുകെട്ടിച്ചപ്പോൾ ദസുൻ ശാനകയെ (9) രവീന്ദ്ര ജഡേജ മടക്കി അയച്ചു. ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയും (41) ദുനിത് വെല്ലാലഗെയും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. ഡിസിൽവയെ മടക്കിയ ജഡേജ ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ സമ്മാനിച്ചു. മഹീഷ് തീക്ഷണയെ (2) ഹാർദിക് പുറത്താക്കിയപ്പോൾ കസുൻ രജിത (1), മതീഷ പതിരന (0) എന്നിവരെ വീഴ്ത്തിയ കുൽദീപ് 4 വിക്കറ്റ് നേട്ടവുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചു. വെല്ലാലഗെ 41 റൺസുമായി പുറത്താവാതെ നിന്നു.

]]>
പരുക്ക്; ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് റാഷിദ് ഖാൻ പുറത്ത് https://malayalees.ch/rashid-khan-injury-srilanka-odi/ Fri, 02 Jun 2023 04:33:00 +0000 https://malayalees.ch/?p=82117 ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുറത്ത്. പുറത്തിനേറ്റ പരുക്കിനെ തുടർന്നാണ് താരം പുറത്തായത്. മൂന്നാം ഏകദിനത്തിൽ താരം കളിക്കും. ജൂൺ രണ്ടിനാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുക. ജൂൺ ഏഴിന് പരമ്പര അവസാനിക്കും.

ജൂൺ 2, ജൂൺ 4, ജൂൺ 7 എന്നീ തീയതികളിൽ ഹമ്പൻടോട്ടയിലെ മഹിന്ദ രജപക്സ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

]]>
ശാനകയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം https://malayalees.ch/india-won-srilanka-first-odi/ Wed, 11 Jan 2023 04:14:52 +0000 https://malayalees.ch/?p=74284 ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 374 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. 88 പന്തുകളിൽ 2 ബൗണ്ടറിയും 3 സിക്സറും സഹിതം 108 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദസുൻ ശാനക ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. തകർത്തെറിഞ്ഞ മുഹമ്മദ് സിറാജിനു മുന്നിൽ അവിഷ്ക ഫെർണാണ്ടോയും (5) കുശാൽ മെൻഡിസും വീണപ്പോൾ സ്കോർ ബോർഡിൽ വെറും 23 റൺസ്. മൂന്നാം വിക്കറ്റിൽ ചരിത് അസലങ്കയും പാത്തും നിസങ്കയും ചേർന്ന് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അസലങ്കയെ (23) പുറത്താക്കിയാണ് ഉമ്രാൻ മാലിക്ക് തൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മികച്ച രീതിയിൽ ബാറ്റ് വീശിയ നിസങ്കയ്ക്കൊപ്പം നാലാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവ എത്തിയതോടെ ശ്രീലങ്ക തകർച്ച ഒഴിവാക്കി. ആക്രമിച്ചുകളിച്ച ഡിസിൽവ നിസങ്കയ്ക്കൊപ്പം 72 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 40 പന്തുകളിൽ 47 റൺസെടുത്ത ഡിസിൽവയെ പുറത്താക്കിയ ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതിനിടെ 57 പന്തുകളിൽ നിസങ്ക ഫിഫ്റ്റി തികച്ചു.

ആറാം നമ്പറിലെത്തിയ ക്യാപ്റ്റൻ ദസുൻ ശാനക സാവധാനമാണ് തുടങ്ങി. ഇതിനിടെ നിസങ്കയെ (72) ഉമ്രാൻ മാലിക് മടക്കിഅയച്ചു. ഹസരങ്ക കൂറ്റനടികളുമായി കളി തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും 16 റൺസ് നേടിയ താരത്തെ ചഹാൽ പുറത്താക്കി. ദുനിത് വെല്ലെലെഗെയെ (0) പുറത്താക്കിയ ഉമ്രാൻ 3 വിക്കറ്റ് നേട്ടം തികച്ചു. ചമിക കരുണരത്നെയെ (14) ഹാർദിക് പാണ്ഡ്യ പുറത്താക്കിയതോടെ ശ്രീലങ്ക ഓൾ ഔട്ട് ആവാനുള്ള സാധ്യതയായി. എന്നാൽ, ഇതിനകം ആക്രമണ മോഡിലേക്കെത്തിയ ശാനക ഇന്ത്യൻ ബൗളർമാരെ നാലുപാടും പായിച്ചു. കസുൻ രാജിതയെ സംരക്ഷിച്ചുനിർത്തിയ ശാനക 50 പന്തുകളിൽ ഫിഫ്റ്റിയും 87 പന്തിൽ സെഞ്ചുറിയും നേടി. ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ ബൗണ്ടറിയടിച്ചാണ് ശാനക സെഞ്ചുറി തികച്ചത്. ഓവറിൽ ഷമി ശാനകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയെങ്കിലും (മങ്കാദിംഗ്) ക്യാപ്റ്റൻ രോഹിത് ശർമ അപ്പീൽ പിൻവലിച്ചു. 9ആം വിക്കറ്റിൽ ശാനകയും രാജിതയും ചേർന്ന് അപരാജിതമായ 100 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ രാജിതയുടെ സംഭാവന വെറും 9 റൺസ്.

]]>
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി; അവസാന മത്സരം ശനിയാഴ്ച https://malayalees.ch/india-lose-2nd-t20-against-sri-lanka/ Fri, 06 Jan 2023 04:50:30 +0000 https://malayalees.ch/?p=74040 ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 16 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി എഴ് വിക്കറ്റ് നഷ്ടത്തിൽ 190ൽ അവസാനിച്ചു. 

പൂനെയിൽ നടന്ന മത്സരത്തിൽ അക്സർ പട്ടേലും, സൂര്യകുമാർ യാദവും അതിവേ​ഗ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ലങ്കയും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയിലായി (1-1). പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കുശാൽ മെൻഡിസ് തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്തതോടെ ലങ്കൻ സ്കോർ അതിവേഗത്തിൽ കുതിച്ചു. താരം 31 പന്തിൽ 3 ബൗണ്ടറികളുടേയും, 4 സിക്സറുകളുടേയും സഹായത്തോടെ 52 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് പുറത്തായത്. പതും നിസങ്ക 33 റൺസ് നേടി‌. നാലാമനായി ബാറ്റിംഗിനെത്തിയ ചരിത് അസലങ്ക 19 പന്തുകളിൽ 4 സിക്സറുകൾ അടക്കം 37 റൺസാണ് അടിച്ചെടുത്തത്.

നായകൻ ദാസുൻ ഷനകയെത്തിയതോടെയായിരുന്നു ശെരിക്കുള്ള വെടിക്കെട്ട് ആരംഭിച്ചത്. ഇന്ത്യൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ച ഷനക 20 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി നേടി. 22 പന്തിൽ നിന്ന് 6 സിക്സറുകളും, 2 ബൗണ്ടറികളുമടക്കം 56 റൺസ് നേടിയ ഷനക പുറത്താകാതെ നിന്നു. വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. 21 റൺസ് കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഇന്ത്യയുടെ 2 ഓപ്പണർമാരും പുറത്തായിരുന്നു.

ഇഷാൻ കിഷൻ 2 റൺസിലും, ശുഭ്മാൻ ഗിൽ 5 റൺസിനുമാണ് കൂടാരം കയറിയത്. അരങ്ങേറ്റക്കാരൻ രാഹുൽ ത്രിപാതി (5 റൺസ്), നായകൻ ഹാർദിക് പാണ്ഡ്യ (12) റൺസ് എന്നിവരും പെട്ടെന്ന് വീണതോടെ ഇന്ത്യ 34/4 എന്ന നിലയിൽ പരുങ്ങലിലായി. ദീപക് ഹൂഡ 9 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യ 57/5 എന്ന നിലയിൽ തോൽവി മണത്തു. എന്നാൽ ഇതിന് ശേഷമായിരുന്നു സൂര്യകുമാർ യാദവിന്റേയും അക്സർ പട്ടേലിന്റേയും കരുത്തിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

അക്സർ പട്ടേൽ 20 പന്തിൽ അർധ സെഞ്ച്വറി നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. മറുവശത്ത് സൂര്യകുമാർ യാദവും അർധ സെഞ്ചുറി കണ്ടെത്തി‌. എന്നാൽ സ്കോർ ബോർഡ് 148 ആയപ്പോഴേക്കും സ്കൈ വീണു. 36 പന്തിൽ 3 വീതം ബൗണ്ടറികളും, സിക്സറുകളും അടക്കം 51 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അക്സർ പട്ടേൽ 65 റൺസും, അവസാനം ആഞ്ഞടിച്ച ശിവം മാവി 15 പന്തിൽ 2 വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 26 റൺസും നേടി.

]]>
ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി https://malayalees.ch/shivam-mavis-four-fer-helps-india-secure-2-run-win/ Wed, 04 Jan 2023 05:02:52 +0000 https://malayalees.ch/?p=73893 പുതുവർഷത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശകരമായ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ തുടക്കം വളരെ മോശമായിരുന്നു. അവസാന ഓവറുകളിൽ ചാമിക കരുണരത്‌നെയുടെ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ട് റൺസ് അകലെ ജയം നഷ്ടമായി. സന്ദർശകർക്കായി നായകൻ ദസുൻ ഷനക 27 പന്തിൽ 45 റൺസെടുത്ത് ടോപ് സ്കോററായി. കുസൽ മെൻഡിസ് (25 പന്തിൽ 28), വനിന്ദു ഹസരംഗ (10 പന്തിൽ 21) എന്നിവരും പൊരുതി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ ഓവറിൽ 17 റൺസ് കൂട്ടിച്ചേർത്തു. 27 റൺസിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. അരങ്ങേറ്റ മത്സരത്തിൽ ഏഴ് റൺസ് നേടിയ ശേഷം ശുഭ്മാൻ ഗിൽ പുറത്തായി. ഇതിന് പിന്നാലെ ഏഴ് റൺസെടുത്ത സൂര്യകുമാർ യാദവും പുറത്ത്. അഞ്ച് റൺസെടുത്ത സഞ്ജു സാംസണും പവലിയനിലേക്ക് മടങ്ങി. പിന്നാലെ ഇഷാൻ കിഷൻ 37 റൺസിനും ഹാർദിക് പാണ്ഡ്യ 29 റൺസിനും പുറത്തായി.

94 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ നിൽക്കേ ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്ന് 68 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയുടെ സ്കോർ അഞ്ചിന് 162ൽ എത്തിച്ചു. ദീപക് ഹൂഡ 41 റൺസോടെയും അക്സർ പട്ടേൽ 31 റൺസോടെയും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത ഒഴികെ എല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

]]>
ടീമിലെ യുവതാരങ്ങൾക്കൊക്കെ എൻ്റെ പിന്തുണയുണ്ട്: ഹാർദിക് പാണ്ഡ്യ https://malayalees.ch/hardik-pandya-support-players/ Tue, 03 Jan 2023 10:44:27 +0000 https://malayalees.ch/?p=73853 ടീമിലെ യുവതാരങ്ങൾക്കൊക്കെ തൻ്റെ പിന്തുണയുണ്ടെന്ന് ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ. കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അവരെ തങ്ങൾ പിന്തുണയ്ക്കും. എല്ലാ താരങ്ങളെയും താൻ പൂർണമായി പിന്തുണയ്ക്കുമെന്നും ഹാർദിക് പാണ്ഡ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അത് അവർ ചെയ്യും. അവരെ ഞങ്ങൾ പിന്തുണയ്ക്കും. അവരെ പൂർണമായും ഞങ്ങൾ പിന്തുണയ്ക്കും. എൻ്റെ പിന്തുണ എല്ലാവർക്കുമുണ്ട്. ഞാനവരെ പൂർണമായി പിന്തുണയ്ക്കും. ഇവർ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാരാണ്. അതുകൊണ്ടാണ് അവർ ടീമിലുള്ളത്. അത് അവർക്ക് മനസിലാക്കിക്കൊടുക്കണം. അവർ മികച്ച താരങ്ങളാണ് അവർക്ക് മനസിലാക്കിക്കൊടുക്കുക എന്നത് പ്രധാനമാണ്. അതിനു സാധിച്ചാൽ അവർക്ക് ആത്‌മവിശ്വാസമുണ്ടാവും. അങ്ങനെയെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ അവർക്ക് പ്രശ്നങ്ങളുണ്ടാവില്ല. കരിയറിൽ അവർ ഗംഭീര പ്രകടനങ്ങൾ നടത്തും.”- പാണ്ഡ്യ പറഞ്ഞു.

ആദ്യ ടി-20 മത്സരം ഇന്ന് നടക്കും. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇവർ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഇന്ത്യ ടി-20 മത്സരങ്ങൾക്കായി രണ്ടാം നിര ടീമിനെ പരീക്ഷിക്കുന്നത്.

]]>
ഇന്ത്യ- ശ്രീലങ്ക ആദ്യ ടി-20 ഇന്ന്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ https://malayalees.ch/india-srilanka-t20-today-sanju-samson/ Tue, 03 Jan 2023 05:39:44 +0000 https://malayalees.ch/?p=73830 ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഇന്ന്. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇവർ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഇന്ത്യ ടി-20 മത്സരങ്ങൾക്കായി രണ്ടാം നിര ടീമിനെ പരീക്ഷിക്കുന്നത്.

ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്. ഗെയ്ക്വാദും ത്രിപാഠിയും പുറത്തിരിക്കും. 3ആം സ്ഥാനത്ത് ത്രിപാഠിയെയോ ഋതുരാജിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാലാം നമ്പരിൽ സൂര്യ കളിക്കും. അഞ്ചാം നമ്പറിൽ ഹൂഡയോ സഞ്ജുവോ. പാർട്ട് ടൈം സ്പിന്നർ എന്നതുകൂടി പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് തന്നെ സാധ്യത. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്/ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ എന്നിങ്ങനെയാവും ടീം. ത്രിപാഠിയും ഋതുരാജും പുറത്തിരുന്നാൽ സൂര്യ മൂന്നാം നമ്പറിൽ കളിക്കും. നാലാം നമ്പറിൽ ഹൂഡ, അഞ്ചാം നമ്പറിൽ സഞ്ജു എന്നാവും സാധ്യത.

ട്വൻറി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

]]>
ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നാളെ മുതൽ; ടീമിൽ സഞ്ജുവും https://malayalees.ch/srilanka-t20-starts-tomorrow/ Mon, 02 Jan 2023 09:53:20 +0000 https://malayalees.ch/?p=73788 ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നാളെ മുതൽ ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണി മുതലാണ് ആദ്യ മത്സരം ആരംഭിക്കുക. ജനുവരി അഞ്ചിന് പൂനെയിലും ഏഴിന് രാജ്കോട്ടിലുമാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ. ജനുവരി 10 മുതൽ ഏകദിന പരമ്പര ആരംഭിക്കും. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന പരമ്പരയിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല.

ഹാർദിക് പാണ്ഡ്യയാണ് ടി-20 ടീം നായകൻ. വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയവരും ടി-20 ടീമിൽ ഇല്ല. ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്. ഗെയ്ക്വാദും ത്രിപാഠിയും പുറത്തിരിക്കും. 3ആം സ്ഥാനത്ത് ത്രിപാഠിയെയോ ഋതുരാജിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാലാം നമ്പരിൽ സൂര്യ കളിക്കും. അഞ്ചാം നമ്പറിൽ ഹൂഡയോ സഞ്ജുവോ. പാർട്ട് ടൈം സ്പിന്നർ എന്നതുകൂടി പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് തന്നെ സാധ്യത. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്/ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ എന്നിങ്ങനെയാവും ടീം. ത്രിപാഠിയും ഋതുരാജും പുറത്തിരുന്നാൽ സൂര്യ മൂന്നാം നമ്പറിൽ കളിക്കും. നാലാം നമ്പറിൽ ഹൂഡ, അഞ്ചാം നമ്പറിൽ സഞ്ജു എന്നാവും സാധ്യത.

ട്വൻറി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

]]>
ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന് ടി-20യിൽ സാധ്യത https://malayalees.ch/srilanka-tour-india-team-today/ Tue, 27 Dec 2022 04:26:51 +0000 https://malayalees.ch/?p=73476 ശ്രീലങ്കക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്. 3 വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരുക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ് വിവരം. ചുരുങ്ങിയ പക്ഷം ടി-20 ടീമിനെ ഹാർദിക് തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഉൾപ്പെട്ടേക്കും.

കെഎൽ രാഹുലിനെ ടി-20 ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങളാണ് രാഹുലിനു തിരിച്ചടി ആയത്. ഏകദിനത്തിൽ രാഹുൽ തുടർന്നേക്കും. അതുകൊണ്ട് തന്നെ ടീമിനെ രാഹുൽ തന്നെ നയിക്കാനും സാധ്യതയുണ്ട്. ടി-20കളിൽ രോഹിത് ശർമ, വിരാട് കോലി, ആർ അശ്വിൻ, ദിനേഷ് കാർത്തിക് തുടങ്ങിയ മുതിർന്ന താരങ്ങൾ കളിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കോലി പുറത്തിരിക്കുമോ എന്ന് കണ്ടറിയണം. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും തിരികെയെത്താൻ സാധ്യതയുണ്ട്.

]]>