srilanka-series-sanju-samson – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Feb 2022 12:27:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png srilanka-series-sanju-samson – malayalees.ch https://malayalees.ch 32 32 ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് സാധ്യത https://malayalees.ch/srilanka-series-sanju-samson/ Wed, 23 Feb 2022 12:27:05 +0000 https://malayalees.ch/?p=57487 ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം. ഇന്ത്യൻ ടീമിൽ പരുക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർക്കൊപ്പം വിശ്രമം അനുവദിച്ച ഋഷഭ് പന്ത്, വിരാട് കോലി എന്നിവരും കളിക്കില്ല. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിലുണ്ട്. സൂര്യകുമാർ യാദവിൻ്റെ അഭാവത്തിൽ സഞ്ജു കളിക്കാനുള്ള സാധ്യത ഏറെയാണ്. (srilanka series sanju samson)

ഐപിഎലിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. 2015ൽ തന്നെ സഞ്ജു സിംബാബ്‌വെക്കെക്കെതിരായ ടി-20യിൽ അരങ്ങേറി. എന്നാൽ, ആ കളിയിൽ 19 റൺസ് മാത്രമെടുത്ത് പുറത്തായ സഞ്ജുവിന് പിന്നെ ടീമിൽ കളിക്കാൻ അവസരം ലഭിച്ചത് അഞ്ച് വർഷങ്ങൾക്കു ശേഷമാണ്. 2020ൽ ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിൽ കളിച്ച സഞ്ജു ഒരു സിക്സർ മാത്രം നേടി പുറത്തായി. പിന്നീട് ന്യൂസീലൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയുമൊക്കെ കളിച്ചെങ്കിലും മികച്ച പ്രകടനം നടത്താൻ സഞ്ജുവിനു സാധിച്ചില്ല. ശ്രീലങ്കക്കെതിരെ ഏകദിനത്തിലും അരങ്ങേറിയ സഞ്ജു 46 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ടി-20 ടീമിൽ നിന്ന് ഏറെക്കുറെ പുറത്തായ സഞ്ജുവിനെ ഇന്ത്യൻ ടീമിലെ പുതിയ ക്യാപ്റ്റൻ്റെയും പരിശീലകൻ്റെയും പ്രതീക്ഷകളാണ് വീണ്ടും ടീമിലെത്തിച്ചത്. സഞ്ജുവിൻ്റെ കരിയറിൽ ഏറെ നിർണായകമായ ഒരു പരമ്പരയാണ് ഇത്. പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ടി-20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സഞ്ജുവിനു സാധിക്കും.

]]>