srilanka crisis – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Sep 2022 04:29:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png srilanka crisis – malayalees.ch https://malayalees.ch 32 32 ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി; എതിര്‍ത്തത് അഞ്ച് അംഗങ്ങള്‍ മാത്രം https://malayalees.ch/sri-lanka-parliament-passes-2022-interim-budget/ Sat, 03 Sep 2022 04:28:57 +0000 https://malayalees.ch/?p=67511 കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്‌ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്.

ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതിനെ മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും 2.9 ബില്യണ്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി നികുതിപരിഷ്‌കരണമുണ്ടാകും എന്നുള്‍പ്പെടെയാണ് ബജറ്റില്‍ പറയുന്നത്.

ആദായ നികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്), ടെലികമ്മ്യൂണിക്കേഷന്‍ ലെവി, വാതുവെപ്പ്, ഗെയിമിംഗ് ലെവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നികുതി പരിഷ്‌കാരങ്ങള്‍ ഇടക്കാല ബജറ്റിലുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍ വാറ്റ് നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തും. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വാറ്റ് 8 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത്. സര്‍ക്കാരിന് വരുമാനം കൂടാനാണ് നികുതി പരിഷ്‌കരണം കൊണ്ടുവരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

]]>
‘കാത്തിരുന്ന് നിരീക്ഷിക്കുക’; ശ്രീലങ്കന്‍ പ്രതിസന്ധിയെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് ചൈന https://malayalees.ch/china-waits-and-watches-on-sri-lanka-crisis/ Fri, 15 Jul 2022 04:22:57 +0000 https://malayalees.ch/?p=64852 ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ ഗൗരവത്തോടെയും സൂക്ഷമതയോടെയും ചൈന വിലയിരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്ക്ക് സാമ്പത്തിക സാഹയം നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന് ചൈന വ്യക്തമാക്കത്തതിനു പിന്നിലും ഇതേ നിലപാടണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീലങ്ക ചൈനയുടെ സൗഹൃദ അയല്‍ക്കാരനും സഹകരണ പങ്കാളിയുമാണ്. ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ മനസില്‍ പിടിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനുമുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ശ്രീലങ്കയിലെ എല്ലാ മേഖലകള്‍ക്കും കഴിയുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്റെ പ്രതികരണം.

സാമ്പത്തിക സഹായത്തിനായുള്ള ശ്രീലങ്കന്‍ അഭ്യര്‍ത്ഥനകളോട് ചൈന പ്രതികരിക്കുന്നുണ്ടോയെന്ന ദി ഹിന്ദു ദിനപത്രത്തിന്റെ ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ ചൈന തയാറായില്ല. ബെയ്ജിംഗ് സഹായം ഒരുക്കുന്നുണ്ടോ എന്ന് പറയാന്‍ വാങ് വെന്‍ബിന്‍ വിസമ്മതിച്ചുവെന്നും ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കയുടെ സുസ്ഥിര വികസനത്തിനും നിലവിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനും സഹായിക്കാന്‍ പ്രസക്തമായ രാജ്യങ്ങളുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജപക്‌സെയുമായി ചൈന അടുത്ത ബന്ധം വളര്‍ത്തിയെടുക്കുമ്പോള്‍, മുന്‍ സിരിസേന സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചതുപോലെ കൊളംബോയിലെ ഏത് ഭരണകൂടവുമായും പ്രവര്‍ത്തിക്കുമെന്ന വിശാല നിലപാടാണ് ചൈനക്കുള്ളതെന്നാണ് നിരീക്ഷകരുടെ വാദം.

എന്നിരുന്നാലും, നിക്ഷേപങ്ങളെയും സഹായങ്ങളെയും സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മപരിശോധനയോടെയാണ് ചൈന മുന്നോട്ട് പോകുന്നത്.

]]>
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം https://malayalees.ch/sri-lanka-declares-state-of-emergency/ Wed, 13 Jul 2022 08:42:47 +0000 https://malayalees.ch/?p=64729 പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.

രജപക്‌സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്‌സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

മാലിദ്വീപിലേക്ക് കടന്ന രജപക്‌സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാജി നല്‍കും മുന്‍പേയാണ് രജപക്‌സെയുടെ നാടുവിടല്‍. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കയ്യടക്കിവച്ചിരിക്കുകയാണ്.

]]>