Sri M – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Mar 2021 04:20:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sri M – malayalees.ch https://malayalees.ch 32 32 ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം https://malayalees.ch/sri-m-was-given-four-acres-of-landquestioned-and-the-opposition/ Thu, 04 Mar 2021 04:20:20 +0000 https://malayalees.ch/?p=41027 ആർ.എസ്.എസ് സഹയാത്രികനായ ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം. ഭൂമി നൽകിയത് സിപിഎം-ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ ബന്ധത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടി സിപിഎമ്മിനെ വെട്ടിലാക്കാന്‍ ഭൂമിദാനം ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് കൂടി വ്യക്തമായി.

ശ്രീ എമ്മിന് യോഗാ സെന്റര്‍ ആരംഭിക്കാന്‍ നാല് ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മന്ത്രിസഭാ യോഗത്തില്‍. ഇതോടെ ശ്രീ എമ്മും സിപിഎമ്മും തമ്മിലുള്ള ബന്ധം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായി. ആര്‍.എസ്.എസ് -സി.പി.എം മദ്ധ്യസ്ഥ ചര്‍ച്ചകളുടെ ഇടനിലക്കാരനാണ് ശ്രീ എം എന്ന വാദങ്ങള്‍ ആദ്യം സി.പി.എം തള്ളി. സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ ഈ തള്ളി പറച്ചില്‍ പി ജയരാജന്‍ തിരുത്തിയതോടെ വിവാദം മുറുകി. വിവാദത്തിന്റെ ആദ്യഘട്ടത്തില്‍ മൗനം പാലിച്ച പ്രതിപക്ഷം തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം-ആർ.എസ്.എസ് ബന്ധം ചര്‍ച്ചയാക്കാനുള്ള അവസരമാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മും ആര്‍.എസ്.എസും പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണിതെല്ലാമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അതേ സമയം ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ ന്യായീകരിക്കുന്ന പി ജയരാജന്‍, ഭൂമി നല്‍കിയതിനെ ന്യായീകരിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീ എമ്മിന്റെ പേരില്‍ ഉടലെടുത്ത വിവാദത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിച്ച പിആര്‍ ഏജന്‍സിയെ കേരളം നിയോഗിച്ചതും യാദൃശ്ചികമല്ലെന്ന നിലപാട് പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

]]>
സിപിഎം – ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് ശ്രീ എം https://malayalees.ch/sri-m-confirmed-that-he-mediated-discussion-between-cpim-and-rss/ Tue, 02 Mar 2021 04:16:22 +0000 https://malayalees.ch/?p=40892 കണ്ണൂരില്‍ സിപിഎം. – ആര്‍എസ്എസ് സംഘര്‍ഷം തീര്‍ക്കുന്നതിന് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് സംഘ്പരിവാർ സഹയാത്രികനായ ശ്രീ എം. തിരുവനന്തപുരത്തും കണ്ണൂരും തന്‍റെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ശ്രീ എം മധ്യസ്ഥനായി സിപിഎമ്മും ആർഎസ്എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത്.

ഭാരതയാത്ര നടത്തിയതിന് പിന്നാലെയാണ് കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ചിന്തിച്ചത്. അന്ന് പി. ജയരാജനായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി. അദ്ദേഹം സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതിനടുത്ത ദിവസങ്ങളില്‍ ഞാന്‍ ഡല്‍ഹിക്ക് പോയിരുന്നു. അവിടെ വെച്ച് യാദൃച്ഛികമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ കണ്ടു. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നല്ല കാര്യമാണെന്നും എന്നാല്‍ ആരാണ് ഇതിന് മുന്‍കയ്യെടുക്കുക എന്നും ചോദിച്ചു. ഞാന്‍ മുന്‍കൈ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് കേരളത്തില്‍ ഇരു വിഭാഗങ്ങളിലുള്ള നേതാക്കളുമായും ബന്ധപ്പെടുന്നത്. സി.പി.എമ്മില്‍ കോടിയേരി ബാലകൃഷ്ണനുമായും ആര്‍.എസ്.എസില്‍ നിന്ന് പ്രാന്ത പ്രചാരക് ഗോപാലന്‍കുട്ടിയുമായും സംസാരിച്ചു

ശ്രീ എം

തിരുവനന്തപുരത്ത് ഹോട്ടലിൽ വെച്ചാണ് യോഗം നടന്നതെന്ന് ശ്രീ എം പറയുന്നു. പിണറായി വിജയൻ പങ്കെടുത്തിരുന്നു. ആർ.എസ്.എസിൽ നിന്ന് ഗോപാലൻകുട്ടിയും മറ്റ് ചില മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. അന്ന് ചർച്ച വിജയമായിരുന്നു. കണ്ണൂരിലെ യോഗത്തിൽ പിണറായിക്ക് പുറമേ പി. ജയരാജനും കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്ന തീരുമാനത്തോടെയാണ് ആ യോഗം പിരിഞ്ഞത്. രണ്ടു കൂട്ടരും അവരുടെ അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതോടെ കണ്ണൂരില്‍ സമാധാനമുണ്ടായി. കണ്ണൂരില്‍ സമാധാനം വന്നത് ഞങ്ങള്‍ ആഘോഷിച്ചു. അവിടെ ഒരു യോഗം സംഘടിപ്പിച്ചു. വേദിയില്‍ എന്‍റെ ഇടതുവശത്ത് പി. ജയരാജനും വലതുവശത്ത് ഗോപാലന്‍കുട്ടിയുമുണ്ടായിരുന്നു- ശ്രീ എം പറഞ്ഞു.

തനിക്ക് ചെറുപ്പത്തില്‍ കമ്മ്യൂണിസത്തോട് അടുപ്പമുണ്ടായിരുന്നുവെന്ന് ശ്രീ എം പറയുന്നു. ഇ.എം.എസിനോട് വലിയ ബഹുമാനമായിരുന്നു. പിന്നീട് ഇതേ ബഹുമാനം വിവേകാനന്ദനോടും ഉണ്ടായി. വിവേകാനന്ദന്‍റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് താന്‍. ആര്‍.എസ്.എസിലും സി.പി.എമ്മിലുമുള്ളവരെ തനിക്കറിയാം. എന്നാല്‍ പിന്നെ എന്തുകൊണ്ട് സമാധാനം കൊണ്ടുവരാൻ ഒരു ശ്രമം നടത്തിക്കൂടാ എന്നതായിരുന്നു ചിന്തയെന്ന് ശ്രീ എം പറഞ്ഞു.

സി.പി.എമ്മിനും ആര്‍.എസ്.എസിനുമിടയിലെ കണ്ണി എന്ന നിലക്കാണ് യോഗ ഫൗണ്ടേഷന് ഭൂമി നൽകിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ശ്രീ എം പറയുന്നു. വിവാദത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഈ ഭൂമി വേണ്ടെന്നു വെച്ചാലോ എന്നു വരെ തോന്നിപ്പോയി. പിന്നെയാലോചിച്ചപ്പോള്‍ അതിലർഥമില്ലെന്ന് മനസ്സിലായി. ഞങ്ങള്‍ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. ഒരു മാസം മുമ്പാണ് ഭൂമിക്ക് അപേക്ഷ നല്‍കിയത്. ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ഞങ്ങള്‍ക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡല്‍ഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്. തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അപേക്ഷ നല്‍കിയത്. ഒരു സ്ഥലം കിട്ടിയാല്‍ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂ. ഭൂമി അനുവദിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു സന്ദേശമയച്ചു.

ആര്‍.എസ്.എസ് മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ശ്രീ എം പറഞ്ഞു. അവിടെ ജോലി ചെയ്തിട്ടില്ല. മുമ്പ് ഓര്‍ഗനൈസറിലുണ്ടായിരുന്ന മലയാളി ബാലശങ്കറിനെ അറിയാമായിരുന്നു. ഓര്‍ഗനൈസര്‍ പത്രാധിപര്‍ മല്‍ക്കാനിയെയും പരിചയപ്പെട്ടു. ഇടയ്ക്ക് ചില ലേഖനങ്ങള്‍ ഓര്‍ഗനൈസറില്‍ എഴുതിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീ എമ്മിന്‍റെ മധ്യസ്ഥതയില്‍ പിണറായി വിജയൻ ആർ.എസ്​.എസി​ന്‍റെ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യ കൂടിക്കാഴ്​ച നടത്തിയെന്ന് ഇ​കണോമിക്​ ടൈംസിന്‍റെ ന്യൂഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ്​ നാരായണൻ രചിച്ച ദ ആര്‍എസ്എസ് ആന്‍റ് ദ മെയ്ക്കിങ് ഓഫ് ദ ഡീപ് നാഷന്‍ എന്ന പുസ്​തകത്തിൽ വെളിപ്പെടുത്തിയിരുന്നു. ഈ ചർച്ചകൾക്ക്​ പിന്നാലെയാണ്​ സംസ്​ഥാനത്ത്​ സി.പി.എം – ആർ.എസ്​.എസ്​ സംഘട്ടനങ്ങൾ അവസാനിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു. ശ്രീ എമ്മിന്‍റെ യോഗാ കേന്ദ്രത്തിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതോടെയാണ് ഈ കൂടിക്കാഴ്ച വീണ്ടും ചര്‍ച്ചയായത്.

]]>
ആര്‍.എസ്.എസ് സഹയാത്രികന് യോഗാ സെന്‍റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി https://malayalees.ch/government-land-to-start-yoga-center-for-rss-fellow-traveler/ Sat, 27 Feb 2021 04:13:38 +0000 https://malayalees.ch/?p=40798 ആര്‍.എസ്.എസ് സഹയാത്രികനും ആത്മീയ ഗുരുവുമായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്​സംഗ്​​ ഫൗണ്ടേഷന്​ നാലേക്കര്‍ ഭൂമി നൽകി സര്‍ക്കാര്‍. യോഗ റിസർച്ച്​ സെന്‍റർ സ്​ഥാപിക്കാനാണ് ഹൗസിങ്​ ബോര്‍ഡിന്‍റെ കൈവശമുള്ള തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലെ​ ഭൂമി കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിബന്ധനകളോടെ സ്ഥലം 10 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ബുധനാഴ്ച്ച(24-02-2021) ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭൂമി കൈമാറ്റം അംഗീകരിച്ചത്.

യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്​. മഹേശ്വര്‍നാഥ് ബാബയാണ്​ ഇദ്ദേഹത്തിന്‍റെ ഗുരു. നേരത്തെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘവുമായും പത്രവുമായുള്ള ബന്ധം ശ്രീ എം തുറന്നുപറയുന്നുണ്ട്. ആര്‍.എസ്.എസുമായി ഏറ്റവും അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസർച്ച് ജേണൽ ആയ ‘മാന്തന്‍റെ’ ജോയിന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും ശ്രീ എം പറയുന്നു. ഓര്‍ഗനൈസറിന്‍റെ ചെന്നൈ ലേഖകനായും ശ്രീ എം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതെ സമയം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശ്രീ എം ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആര്‍.എസ്.എസ് സഹയാത്രികന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനുമായ എസ് ഫൈസി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. എ.പി അബ്ദുള്ളക്കുട്ടിക്കും മുമ്പേ ഗാന്ധിയെ കൊന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും തീരുമാനം പുനപരിശോധിച്ച് പിന്‍വലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘അപ്രെന്‍ടൈസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ എ യോഗീസ്’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗുരുസമക്ഷം : ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ’ എന്ന പേരില്‍ ഇത് പിന്നീട് മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്.

]]>