Sri Lanka – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Jun 2022 04:15:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sri Lanka – malayalees.ch https://malayalees.ch 32 32 മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര https://malayalees.ch/sri-lanka-wins-odi-series-vs-australia/ Wed, 22 Jun 2022 04:14:57 +0000 https://malayalees.ch/?p=63695 പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.

ശ്രീലങ്കയുടെ ദസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആദ്യ പന്തില്‍ റണ്‍സെടുക്കാനാകാത്ത കുനെമാന്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. നാലും അഞ്ചും ബൗണ്ടറി കടത്തി. രണ്ട് പന്തില്‍ 9 റണ്‍സ് ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് വേണമെന്നിരിക്കെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച കുനെമാനെ അസലങ്ക കൈയിലൊതുക്കിയതോടെ ശ്രീലങ്ക പരമ്പര നേടി.

]]>
ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ https://malayalees.ch/india-abstains-from-voting-on-unhrc-resolution-on-sri-lanka/ Wed, 24 Mar 2021 04:41:36 +0000 https://malayalees.ch/?p=41958 ശ്രീലങ്കയിലെ തമിഴ് വംശജർക്കെതിരായ യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരായ യു.എൻ കൗൺസിൽ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിലാണ് ശ്രീലങ്കക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ പതിമൂന്ന് രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. 47 അംഗങ്ങളിൽ 22 പേർ അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി.

ശ്രീലങ്കയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള നടുക്കുന്ന റിപ്പോർട്ട് ജനുവരി 27 ആണ് പുറത്ത് വന്നത്. മുൻപ് നടന്ന അതിക്രമങ്ങളിൽ നടപടി ഒന്നുമില്ലാത്തത് അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രമേയം നീതീകരിക്കാൻ കഴിയാത്തതും യു.എൻ ചാർട്ടറുകൾക്ക് എതിരാണെന്ന് ശ്രീലങ്ക ആരോപിച്ചു.

അതേസമയം, ശ്രീലങ്കയിലെ തമിഴ് വംശജരുമായുള്ള അനുരഞ്ജന ശ്രമങ്ങൾ തുടരാനും അവരുടെ ആഗ്ര അഭിലാഷങ്ങളെ അനുകൂലമായി സമീപിക്കാനും ശ്രീലങ്കൻ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. അടിസ്ഥാനപരമായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹവുമായി നിർമാണാത്മകമായി ഇടപെടാനും ഇന്ത്യ ആവശ്യപ്പെട്ടു.

]]>