sri-lanka – malayalees.ch https://malayalees.ch Malayalam Online News Portal Tue, 02 Nov 2021 04:25:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sri-lanka – malayalees.ch https://malayalees.ch 32 32 ടി20 ലോകകപ്പ്: ‘ലങ്ക കടന്ന് ഇംഗ്ലണ്ട്’ സെമിയില്‍ https://malayalees.ch/t20-world-cup-2021-england-beat-sri-lanka-to-book-semi-final-berth/ Tue, 02 Nov 2021 04:25:02 +0000 https://malayalees.ch/?p=51872 ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ . ശ്രീലങ്കയെ 26 റണ്‍സിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചുറി മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 19 ഓവറില്‍ 137 റണ്‍സിലൊതുങ്ങി.

സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 163-4, ശ്രീലങ്ക ഓവറില്‍ 19 ഓവറില്‍ 137ന് ഓള്‍ ഔട്ട്.

ജോസ് ബട്‌ലറുടെ പ്രകടനത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്ക് തുടക്കം പാളി. 34-3ലേക്ക് കൂപ്പുകുത്തിയ ലങ്കയെ അവിഷ്ക ഫെര്‍ണാണ്ടോയും ഭാനുക രജപക്സെയും ചേര്‍ന്ന് 50 കടത്തിയെങ്കിലും ക്രിസ് ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു.

76-5ലേക്ക് തകര്‍ന്ന ലങ്കക്ക് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കിയതാണ്. ഇരുവരും ലങ്കയെ വിജയവരകടത്തുമെന്ന് കരുതിയെങ്കിലും ലിവിംഗ്‌സ്റ്റണിന്‍റെ പന്തില്‍ ഹസരങ്കയെ(21 പന്തില്‍ 34) ജേസണ്‍ റോയിയും പകരക്കാരന്‍ ഫീല്‍ഡര്‍ സാം ബില്ലിംഗ്സും ചേര്‍ന്ന് ഒത്തുപിടിച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.

തുടര്‍ച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ മൂന്നാം തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ മങ്ങി. ലങ്കക്കെതിരായ ജയത്തോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ മോര്‍ഗന്‍റെ 43-ാം ജയമാണിത്.

]]>
ടി20 ലോകകപ്പ്: അനായാസം ഓസീസ്; സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് തോൽവി https://malayalees.ch/t20-world-cup-2021-australia-beat-sri-lanka-by-7-wickets/ Fri, 29 Oct 2021 04:18:06 +0000 https://malayalees.ch/?p=51723 ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നിർത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തിൽ 65 റൺസെടുത്ത വാർണറാണ് ഓസീസിൻറെ ടോപ് സ്കോറർ.

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്.

23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ വനിൻഡു ഹസരംഗ ബൗൾഡാക്കിയപ്പോൾ തന്റെ അടുത്ത ഓവറിൽ മാക്സ് വെല്ലിനെയും ഹസരംഗ പുറത്താക്കി.എന്നാൽ സ്മിത്തും വാർണറും ചേർന്ന് മൂന്നാം വിക്കറ്റിൽ 50 റൺസാണ് കൂട്ടിചേർത്തത്. വാർണർ പുറത്തായ ശേഷം സ്മിത്ത് – സ്റ്റോയിനിസ് കൂട്ടുകെട്ട് അവശേഷിക്കുന്ന 25 റൺസ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി. സ്മിത്ത് 28 റൺസും സ്റ്റോയിനിസ് 16 റൺസും നേടിയാണ് ഓസ്ട്രേലിയൻ വിജയം അനായാസമാക്കിയത്.

ഓസീസിനായി ആദം സാംപ നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക് നാലോവറിൽ 27 റൺസിന് രണ്ട് വിക്കറ്റും പാറ്റ് കമിൻസ് നാലോവറിൽ 34 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി.

]]>