SRH – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Oct 2021 04:24:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SRH – malayalees.ch https://malayalees.ch 32 32 ആവേശം വാനോളം; ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം https://malayalees.ch/srh-won-against-rcb-ipl/ Thu, 07 Oct 2021 04:23:55 +0000 https://malayalees.ch/?p=50620 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു ജയം. 4 റൺസിനാണ് ഹൈദരാബാദിൻ്റെ ജയം. ഹൈദരാബാദ് മുന്നോട്ടുവച്ച 142 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. 41 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വൽ 40 റൺസെടുത്തു. ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. (srh won rcb ipl)

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ വിരാട് കോലി (5) ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഡാനിയൽ ക്രിസ്റ്റ്യൻ (1) സിദ്ധാർത്ഥ് കൗളിൻ്റെ പന്തിൽ കെയിൻ വില്ല്യംസണു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഒരു ബൗണ്ടറിയും സിക്സറുമായി മികച്ച രീതിയിൽ തുടങ്ങിയ ശ്രീകർ ഭരത് ഉമ്രാൻ മാലിക്കിൻ്റെ ആദ്യ ഐപിഎൽ വിക്കറ്റായി പവലിയനിലെത്തി. ഭരതിനെ വൃദ്ധിമാൻ സാഹ പിടികൂടുകയായിരുന്നു.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ദേവ്ദത്ത്-മാക്സ്‌വൽ സഖ്യമാണ് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ദേവ്ദത്തിനെ ഒരു വശത്ത് നിർത്തി മാക്സ്‌വൽ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. 54 റൺസാണ് ഈ സഖ്യം നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ കെയിൻ വില്ല്യംസണിൻ്റെ ഒരു തകർപ്പൻ ഏറിൽ മാക്സ്‌വൽ (40) റണ്ണൗട്ടായി മടങ്ങി. ഏറെ വൈകാതെ റാഷിദ് ഖാൻ്റെ പന്തിൽ അബ്ദുൽ സമദിനു പിടികൊടുത്ത് ദേവ്ദത്ത് പടിക്കലും പുറത്തായി. 52 പന്തുകൾ നേരിട്ട് 41 റൺസ് നേടിയാണ് ദേവ്ദത്ത് മടങ്ങിയത്.

അവസാന ഓവറുകളിൽ ചില ബൗണ്ടറികൾ നേടിയ ഷഹബാസ് അഹ്മദാണ് ഒടുവിൽ ബാംഗ്ലൂരിനെ വിജയത്തിനരികെ എത്തിച്ചത്. 9 പന്തുകളിൽ 14 റൺസ് നേടിയ ഷഹബാസിനെ 19ആം ഓവറിൽ ജേസൻ ഹോൾഡർ കെയിൻ വില്ല്യംസണിൻ്റെ കൈകളിലെത്തിച്ചു. അവസാന ഓവറിൽ 13 റൺസായിരുന്നു ആർസിബിയുടെ വിജയലക്ഷ്യം. ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ 6 റൺസ് വേണ്ടിയിരിക്കെ സിംഗിൾ എടുക്കാനേ ബാംഗ്ലൂരിനു സാധിച്ചുള്ളൂ.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 141 റൺസ് ആണ് നേടിയത്. 44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

]]>
ബട്‌ലർക്ക് തകർപ്പൻ സെഞ്ചുറി; രാജസ്ഥാന് കൂറ്റൻ ജയം https://malayalees.ch/rr-won-against-srh-ipl/ Mon, 03 May 2021 04:09:14 +0000 https://malayalees.ch/?p=43580 സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് നേടിയത്. 124 റൺസടിച്ച ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. 31 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി ക്രിസ് മോറിസ് 3 വിക്കറ്റ് വീഴ്ത്തി.

ജോസ് ബട്‌ലറിൻ്റെ സെഞ്ചുറിയായിരുന്നു രാജസ്ഥാൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. 12 റൺസെടുത്ത യശസ്വി ജയ്സ്വാൾ മൂന്നാം ഓവറിൽ പുറത്തായപ്പോൾ റൺസ് വെറും 17. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ അടിച്ച് തുടങ്ങിയ സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റിൽ ബട്‌ലർ ക്രീസിലുറച്ചു. ആദ്യ ഘട്ടത്തിൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ബട്‌ലറുടെ ഇന്നിംഗ്സിനെ മറച്ചുനിർത്തിയത് സഞ്ജുവിൻ്റെ ഇന്നിംഗ്സായിരുന്നു. സാവധാനം ബട്‌ലർ ഫോമിലെത്തി. 39 പന്തുകളിൽ ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ബട്‌ലർ വിശ്വരൂപം പൂണ്ടു. ബൗണ്ടറികളും സിക്സറുകളും ബട്‌ലറുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചു. ഇതിനിടെ സഞ്ജു (48) പുറത്തായി. വിജയ് ശങ്കറിനായിരുന്നു വിക്കറ്റ്. ബട്‌ലർക്കൊപ്പം 150 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് സഞ്ജു മടങ്ങിയത്.

വിക്കറ്റ് നഷ്ടമായതൊന്നും ബട്‌ലറെ ബാധിച്ചില്ല. 56 പന്തുകളിൽ ബട്‌ലർ തൻ്റെ ആദ്യ ഐപിഎൽ സെഞ്ചുറി തികച്ചു. ആദ്യ ഫിഫ്റ്റി 39 പന്തുകളിലെങ്കിൽ രണ്ടാം ഫിഫ്റ്റി വെറും 16 പന്തുകളിൽ. സെഞ്ചുറിക്ക് ശേഷവും മർദ്ദനം തുടർന്ന ബട്‌ലർ ഒടുവിൽ സന്ദീപ് ശർമ്മയുടെ ഇരയായി മടങ്ങി. 64 പന്തുകളിൽ 11 ബൗണ്ടറിയും 8 സിക്സറും സഹിതം 124 റൺസ് എടുത്തതിനു ശേഷമായിരുന്നു ബട്‌ലർ പുറത്തായത്. റിയൻ പരഗും (15) ഡേവിഡ് മില്ലറും (7) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ മനീഷ് പാണ്ഡെയും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് ഹൈദരാബാദിനു നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ അവർ 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. തൊട്ടടുത്ത ഓവറിൽ മനീഷ് പാണ്ഡെ (31) പുറത്ത്. മുസ്തഫിസുറിനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ ബെയസ്റ്റോയും (30) മടങ്ങി. രാഹുൽ തെവാട്ടിയ ആണ് ബെയർസ്റ്റോയെ പുറത്താക്കിയത്. 8 റൺസെടുത്ത വിജയ് ശങ്കരെ മോറിസ് പുറത്താക്കിയപ്പോൾ 21 പന്തിൽ 20 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ കാർത്തിക് ത്യാഗിക്ക് മുന്നിൽ വീണു. ചില കൂറ്റൻ ഷോട്ടുകളുമായി മുഹമ്മദ് നബി (17) ശ്രമിച്ചെങ്കിലും മുസ്തഫിസുർ അഫ്ഗാൻ താരത്തെ മടക്കി. അബ്ദുൽ സമദ് (10), കേദാർ ജാദവ് (19) എന്നിവരെ ഒരു ഓവറിൽ വീഴ്ത്തിയ ക്രിസ് മോറിസ് ഹൈദരാബാദിനെ കൂറ്റൻ പരാജയത്തിലേക്ക് തള്ളിവിട്ടു. റാഷിദ് ഖാൻ (0) മുസ്തഫിസുറിനു മുന്നിൽ വീണു. ഭുവനേശ്വറും (14), സന്ദീപ് ശർമ്മയും (8) പുറത്താവാതെ നിന്നു.

]]>
വില്ല്യംസണിന്റെ പോരാട്ടം പാഴായി; ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം https://malayalees.ch/dc-won-against-srh-in-super-over/ Mon, 26 Apr 2021 04:06:19 +0000 https://malayalees.ch/?p=43344 സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ത്രസിപ്പിക്കുന്ന ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഡൽഹി ആവേശജയം സ്വന്തമാക്കിയത്. ഇരു ടീമുകളും 159 റൺസ് വീതമാണ് നേടിയത്. സൺറൈസേഴ്സിനായി 66 റൺസെടുത്ത് പുറത്താവാതെ നിന്ന കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ജോണി ബെയർസ്റ്റോ 38 റൺസെടുത്തു. അവേഷ് ഖാൻ ഡൽഹിക്കായി 3 വിക്കറ്റ് വീഴ്ത്തി.

ജോണി ബെയർസ്റ്റോയുടെ കൂറ്റൻ ഷോട്ടുകൾ ഡൽഹിയുടെ ഉലക്കുന്ന കാഴ്ചയോടെയാണ് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ഇതിനിടെ ഡേവിഡ് വാർണർ (8) റണ്ണൗട്ടായതൊന്നും ബെയർസ്റ്റോയെ ബാധിച്ചില്ല. മൂന്നാം നമ്പറിലെത്തിയ കെയിൻ വില്ല്യംസണിനെ സാക്ഷിയാക്കി ബെയർസ്റ്റോ തകർത്തടിച്ചു. അവേഷ് ഖാനാണ് ഒടുവിൽ ബെയർസ്റ്റോയെ (38) പുറത്താക്കിയത്. ബെയർസ്റ്റോ പുറത്തായത് സൺറൈസേഴ്സ് സ്കോറിംഗിനെ സ്വാധീനിച്ചു. ആദ്യ മൂന്ന് വിക്കറ്റുകളിലെയും കൂട്ടുകെട്ട് കൃത്യം 28 റൺസായിരുന്നു.

നാലാം നമ്പറിൽ ഇറങ്ങിയ വിരാട് സിംഗിന് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാതിരുന്നത് വില്ല്യംസണിൻ്റെ ജോലി ദുഷ്കരമാക്കി. ഒടുവിൽ 14 പന്തുകളിൽ 4 റൺസെടുത്ത വിരാട് സിംഗിനെ അവേഷ് ഖാൻ പുറത്താക്കി. കേദാർ ജാദവ് (9) അമിത് മിശ്രയ്ക്ക് മുന്നിൽ വീണു. അഭിഷേക് ശർമ്മ (5), റാഷിദ് ഖാൻ (0) എന്നിവരെ ഒരു ഓവറിൽ തന്നെ പുറത്താക്കിയ അക്സർ പട്ടേൽ സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കി. വിജയ് ശങ്കർ (8) അവേഷ് ഖാനു മുന്നിൽ വീണു.

എന്നാൽ ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വില്ല്യംസൺ പിടിച്ചുനിന്നു. 9ആം നമ്പറിൽ ഇറങ്ങിയ ജഗദീഷ സുചിത് രണ്ട് ബൗണ്ടറികളും ഒരു സിക്സറും നേടി സൺറൈസേഴ്സിനെ വിജയത്തിനരികെ എത്തിച്ചു. 16 റൺസ് ആയിരുന്നു അവസാന ഓവറിൽ സൺറൈസേഴ്സിനു വേണ്ടിയിരുന്നത്. ആ ഓവറിൽ അവർ എടുത്തത് 15 റൺസ്. കളി സൂപ്പർ ഓവറിലേക്ക്.

സൂപ്പർ ഓവറിൽ സൺറൈസേഴ്സ് ആണ് ആദ്യം ബാറ്റ് ചെയ്തത്. ഡേവിഡ് വാർണറും കെയിൻ വില്ല്യംസണും ചേർന്ന് ഹൈദരാബാദിൻ്റെ ബാറ്റിംഗ് ഓപ്പൺ ചെയ്തത്. ഡൽഹി ക്യാപിറ്റൽസ് അക്സർ പട്ടേലിന് സൂപ്പർ ഓവർ എറിയാനുള്ള ചുമതല നൽകി. ആ ഓവറിൽ ഹൈദരാബാദ് എടുത്തത് 7 റൺസ്.

സൺറൈസേഴ്സിനായി റാഷിദ് ഖാൻ പന്തെറിഞ്ഞപ്പോൾ ശിഖർ ധവാനും ഋഷഭ് പന്തും ഡൽഹിക്കായി കളത്തിലിറങ്ങി. ഓവറിലെ അവസാന പന്തിൽ ഡൽഹി ജയം കുറിച്ചു.

]]>
ഐപിഎല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ https://malayalees.ch/ipl-yesterday-match-super-over-news/ Mon, 19 Oct 2020 05:02:31 +0000 https://malayalees.ch/?p=33520 ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്തയും രണ്ടാം മത്സരത്തില്‍ ജയിച്ച പഞ്ചാബും സൂപ്പര്‍ ഓവറുകളിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബ്- മുംബൈ മത്സരമാണ് ഏറ്റവും ആവേശകരമായത്. വിജയികളെ നിര്‍ണയിച്ചത്, രണ്ടാം സൂപ്പര്‍ ഓവറില്‍ ! നിശ്ചിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്.

ഹൈദരാബാദ് കൊല്‍കത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഹൈദരാബാദും 163 റണ്‍സാണെടുത്തത്, സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സെടുത്ത രണ്ട് റണ്‍സ് നാല് പന്ത് ശേഷിക്കെ കൊല്‍കത്ത മറികടന്നു.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബും ഇതേ സ്കോറാണ് നേടിയത്, ആദ്യ സൂപ്പര്‍ ഓവര്‍ സമനില പാലിച്ചപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് ജയിച്ചത്. മുംബൈ ഉയര്‍ത്തിയ 11 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

]]>