SREESANTH – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Jan 2023 09:36:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SREESANTH – malayalees.ch https://malayalees.ch 32 32 ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാൻ മലയാളി രാശി?; ലോകകപ്പ് സ്വന്തമാക്കിയ നാല് ടീമിലും മലയാളി സാന്നിധ്യം https://malayalees.ch/india-cricket-world-cup-malayali/ Mon, 30 Jan 2023 09:22:12 +0000 https://malayalees.ch/?p=75306 ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്. അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. (india world cup malayali)

1983ൽ കപിലിൻ്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്സ്, തമിഴ്നാട് ടീമുകൾക്കായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചതെങ്കിലും സുനിൽ മലയാളി ആയിരുന്നു. ഇടം കൈയ്യൻ ഫാസ്റ്റ് ബൗളറായ സുനിൽ 83 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്ത ഒരേയൊരു താരമായിരുന്നു.

2007 ലെ പ്രഥമ ടി-20 ലോകകപ്പിൽ പാകിസ്താനെ വീഴ്ത്തി എംഎസ് ധോണിയും സംഘവും കപ്പടിക്കുമ്പോൾ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. സുനിലിനെപ്പോലെയല്ല, ശ്രീശാന്ത് ടീമിനെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ 4 ഓവർ എറിഞ്ഞ് 12 റൺസ് വഴങ്ങി ഹെയ്ഡൻ്റെയും ഗിൽക്രിസ്റ്റിൻ്റെയും നിർണായക വിക്കറ്റുകൾ എടുക്കുകയും ഫൈനലിൽ പാകിസ്താൻ്റെ അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിൻ്റെ ക്യാച്ച് പിടിയിലൊതുക്കിയും ചെയ്ത് ശ്രീ ലോകകപ്പ് അവിസ്‌മരണീയമാക്കി.

2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. പന്തെറിഞ്ഞ് തല്ലുവാങ്ങിയെങ്കിലും ശ്രീ ടീമിലുണ്ടായിരുന്നു.

ഇന്നലെ പ്രഥമ അണ്ടർ 19 ലോകകപ്പ് നടന്നപ്പോൾ റിസർവ് നിരയിൽ ഒരു മലയാളി ഉണ്ടായിരുന്നു. മലപ്പുറം തിരൂരുകാരി നജ്ല സിഎംസി. റിസർവ് നിരയിൽ ആയിരുന്നതിനാൽ ഒരു മത്സരം പോലും കളിച്ചിക്കാൻ താരത്തിനു സാധിച്ചില്ല. എന്നാൽ, ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ 3 ഓവർ പന്തെറിഞ്ഞ നജ്ല 4 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയിരുന്നു.

]]>
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ മിന്നും പ്രകടനം; ഭൂതകാലത്തേക്ക് ക്ലോക്ക് തിരിച്ച് ശ്രീശാന്ത് https://malayalees.ch/%e0%b4%b2%e0%b5%86%e0%b4%9c%e0%b5%bb%e0%b4%a1%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1/ Wed, 28 Sep 2022 04:48:09 +0000 https://malayalees.ch/?p=68710 ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ ഭിൽവാര കിംഗ്സിനു വേണ്ടി 4 ഓവറിൽ 36 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. വിൻഡീസ് താരം ലെൻഡൽ സിമ്മൻസ്, സിംബാബ്‌വെ താരം എൽട്ടൻ ചിഗുംബുര, ശ്രീലങ്കൻ താരം തിസാര പെരേര എന്നിവർ ശ്രീശാന്തിനു മുന്നിൽ വീണു. മത്സരത്തിൽ ഭിൽവാര കിംഗ്സ് 57 റൺസിനു വിജയിച്ചു. (sreesanth legends league cricket)

എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് ശ്രീ തിരികെവന്നു. മത്സരത്തിൻ്റെ എട്ടാം ഓവറിൽ, തൻ്റെ രണ്ടാം ഓവറിൽ ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം പന്തിൽ ലെൻഡൽ സിമ്മൻസിനെ വിക്കറ്റ് കീപ്പർ മോർണെ വാൻ വൈക്കിൻ്റെ കൈകളിലെത്തിച്ച ശ്രീ അഞ്ചാം പന്തിൽ ഒരു തകർപ്പൻ യോർക്കറിലൂടെ ചിഗുംബുരയുടെ കുറ്റി തെറിപ്പിച്ചു. 10ആം ഓവറിൽ തിസാര പെരേരയെ വാൻ വൈക്കിൻ്റെ കൈകളിലെത്തിച്ച ശ്രീ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഭിൽവാര കിംഗ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 222 റൺസെടുത്തു. വില്ല്യം പോർട്ടർഫീൽഡ് (33 പന്തിൽ 64), മോർണെ വാൻ വൈക്ക് (28 പന്തിൽ 50), ജെസൽ കരിയ (29 പന്തിൽ 43), ഇർഫാൻ പത്താൻ (23 പന്തിൽ 34) എന്നിവരാണ് കിംഗ്സിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഗുജറാത്ത് ജയൻ്റ്സിനെ 9ആം നമ്പറിലിറങ്ങിയ യശ്പാൽ സിംഗിൻ്റെ ഒറ്റയാൾ പ്രകടനം നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. യശ്പാൽ സിംഗ് 29 പന്തിൽ 57 റൺസെടുത്ത് പുറത്തായി. വിരേന്ദർ സെവാഗ് (20 പന്തിൽ 27) ആണ് ജയൻ്റ്സ് നിരയിലെ മികച്ച രണ്ടാമത്തെ സ്കോറുകാരൻ. ബാറ്റിംഗിൽ 43 റൺസെടുത്ത കരിയ ബൗളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തി.

]]>
കോലിയ്ക്ക് കീഴിൽ ഞാൻ കളിച്ചെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ: ശ്രീശാന്ത് https://malayalees.ch/sreesanth-talks-about-virat-kohli/ Tue, 19 Jul 2022 12:46:14 +0000 https://malayalees.ch/?p=65083 വിരാട് കോലി നായകനായ ടീമിൽ താൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ എന്ന് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. ക്രിക്ക്‌ചാറ്റിൻ്റെ ഷെയർ ചാറ്റ് ഓഡിയോ ചാറ്റ്റൂമിലാണ് ശ്രീശാന്ത് മനസുതുറന്നത്. 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും കളിച്ച ശ്രീശാന്ത് രണ്ട് ടൂർണമെൻ്റുകളും വിജയിക്കുകയും ചെയ്തു.

“ഞാൻ ടീമിലുണ്ടായിരുന്നു എങ്കിൽ 2015, 2019, 2021 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ. ഞാൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നന്നായാണ് മുൻപോട്ട് പോകുന്നത്.”- ശ്രീശാന്ത് പറഞ്ഞു.

2007ലെ പ്രഥമ ടി-20 ലോകകപ്പ് ഫൈനലിൽ പാകിസ്താന്റെ അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിന്റെ ക്യാച്ച് നേടിയത് ശ്രീശാന്തായിരുന്നു. ഈ വിക്കറ്റാണ് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്. ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 4 ഓവറിൽ വെറും 12 വഴങ്ങി ആദം ഗിൽക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും പുറത്താക്കിയ ശ്രീയുടെ മികവിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2011ലെ ലോകകപ്പ് ഫൈനലിലും ശ്രീ കളിച്ചു.

കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് ഒരു ഐസിസി കിരീടം പോലും നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 2015ൽ ലോകകപ്പിൽ ധോണിയായിരുന്നു നായകൻ. 2019ലും 2021ലും കോലി ഇന്ത്യയെ നയിച്ചു. 2015ലും 19ലും ഇന്ത്യ സെമിയിൽ പുറത്തായപ്പോൾ 2021ൽ ഇന്ത്യയ്ക്ക് സെമിയിൽ എത്താൻ പോലും സാധിച്ചില്ല. 2015ലെ സെമിയിൽ ഓസ്‌ട്രേലിയയോടും 2019ലെ സെമിയിൽ ന്യൂസിലൻഡിനോടുമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്ന 260 റൺസ് 42.1 ഓവറിൽ 5 മാത്രം നഷ്ടത്തിൽ ഇന്ത്യ പിന്തുടർന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഏകദിനത്തിലെ കന്നിസെഞ്ചുറി നേടിയ ഋഷഭ് പന്ത് (125 റൺസ് നോട്ടൗട്ട്), ടി-20 ശൈലിയിൽ ബാറ്റ് വീശിയ ഹാർദിക്ക് പാണ്ഡ്യ (71) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 4 വിക്കറ്റ് വീഴ്ത്തിയ ഹാർദ്ദിക് ബൗളിംഗിലും തിളങ്ങിയിരുന്നു.

]]>