sreesanth-twitter-video-viral – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Mar 2022 12:42:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sreesanth-twitter-video-viral – malayalees.ch https://malayalees.ch 32 32 ‘കളി കാണാതെ എഴുതിത്തള്ളരുത്’; വിഡിയോ പങ്കുവച്ച് ശ്രീശാന്ത് https://malayalees.ch/sreesanth-twitter-video-viral/ Thu, 03 Mar 2022 12:42:45 +0000 https://malayalees.ch/?p=57972 കളി കാണാതെ തന്നെ എഴുതിത്തള്ളരുതെന്ന് കേരള താരം എസ് ശ്രീശാന്ത്. കഴിഞ്ഞ രഞ്ജി ട്രോഫിയിലെ തൻ്റെ ബൗളിംഗ് പ്രകടനത്തിൻ്റെ വിഡിയോ പങ്കുവച്ചാണ് ശ്രീശാന്ത് രംഗത്തുവന്നത്. മേഘാലയക്കെതിരായ ആദ്യ രഞ്ജി ട്രോഫി മത്സരത്തിലെ തൻ്റെ ബൗളിംഗ് പ്രകടനമാണ് ശ്രീശാന്ത് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്.

‘കഴിഞ്ഞ കളിയിൽ ന്യൂബോളിലെ എന്റെ പ്രകടനമാണ് ഇത്. മത്സരം കാണാത്തവർ സ്‌കോർകാർഡ് നോക്കി എന്നെ എഴുതിത്തള്ളരുത്. ക്രിക്കറ്റിനായി എനിക്ക് ഇനിയും ഒരുപാട് നൽകാനാവും. ഒരിക്കലും വിട്ടുകൊടുക്കില്ല’- ശ്രീശാന്ത് കുറിച്ചു.

മേഘാലയക്കെതിരെ കളിച്ച ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിൽ താരത്തിന് ഇടം ലഭിച്ചില്ല. പിന്നാലെ, പരിശീലനത്തിനിടെ പരുക്കേറ്റ ശ്രീശാന്തിന് മധ്യപ്രദേശിനെതിരെയും കളിക്കാനായില്ല.

അതേസമയം, രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിലാണ്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന നിലയിലാണ് മധ്യപ്രദേശ്. യാഷ് ദുബേ (105 നോട്ടൗട്ട്), രജത് പാട്ടിദാർ (75 നോട്ടൗട്ട്) എന്നീ താരങ്ങളാണ് മധ്യപ്രദേശിനായി തിളങ്ങിയത്. ഈ മത്സരത്തിൽ വിജയിക്കുകയോ അല്ലെങ്കിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടുകയോ ചെയ്തെങ്കിൽ മാത്രമേ കേരളത്തിന് അടുത്ത ഘട്ടത്തിൽ കളിക്കാൻ സാധിക്കൂ.

]]>