sreenivasan rss – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Jul 2022 04:16:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sreenivasan rss – malayalees.ch https://malayalees.ch 32 32 ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും https://malayalees.ch/charge-sheet-will-submit-today-in-sreenivasan-murder-case/ Wed, 13 Jul 2022 04:15:55 +0000 https://malayalees.ch/?p=64694 പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. കേസില്‍ ആകെ 26 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ പത്തിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി നേതാവ് സഞ്ജിത്തിനെ കൊല ചെയ്തതിന്റെ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ആദ്യ അറസ്റ്റ് നടന്ന് 81ാമത്തെ ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

പാലക്കാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്യത്തിലുള്ള സംഘമാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 971 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത് കേസില്‍ ആദ്യത്തെ അറസ്റ്റ് നടന്ന് 81 ദിവസത്തിനകം. കേസിലെ 9 പ്രതികളും ആര്‍എസ്എസ് ബിജെപി നേതാക്കളാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബിജെപി നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചന നടന്നത് സുബൈറിന്റെ കടയില്‍ വെച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഈ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. 5 സ്ഥലങ്ങളിലായാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

]]>
ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുപയോഗിച്ച മറ്റൊരു ബൈക്ക് കൂടി കണ്ടെത്തി https://malayalees.ch/sreenivasan-murder-case-one-more-bike-founded-by-police/ Mon, 09 May 2022 12:32:56 +0000 https://malayalees.ch/?p=61552 പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുപയോഗിച്ച മറ്റൊരു വാഹനംകൂടി കണ്ടെത്തി. പ്രതികളിലൊരാളായ കാവില്‍പാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയില്‍ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുല്‍ക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കില്‍ രക്തക്കറയും കണ്ടെത്തി. പ്രതി ഫിറോസുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയാണ് ബൈക്ക് കണ്ടെത്തിയത്.

ഫിറോസിന്റെ വീടിനു നേരെ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘമാളുകള്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അതിനിടെ കഴിഞ്ഞയാഴ്ച കേസിലെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും പട്ടാമ്പി സ്വദേശികളും സഹായികളുമായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളിലേക്കും അതിവേഗത്തില്‍ എത്തുകയാണ് അന്വേഷണ സംഘം. കൃത്യം നടത്താന്‍ ശ്രീനിവാസന്റെ എസ് കെ എസ് ഓട്ടോഴ്‌സിലെത്തിയ ആള്‍ അടക്കം നാല് പ്രതികളുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

]]>
ശ്രീനിവാസന്റെ കൊലപാതകം : ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും https://malayalees.ch/sreenivasan-murder-culprits-arrest/ Sat, 23 Apr 2022 04:36:56 +0000 https://malayalees.ch/?p=60576 പാലക്കാട് മേലാമുറിയിലെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം പത്തോളം പേർ ഇനിയും പിടിയിലാകാനുണ്ട്.

ഗൂഡാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്ഫാഖ് എന്നിവരാണ് ഇന്നലെ പൊലീസ് പിടിയിലായത്.പൊലീസ് വിശദമായി ചോദ്യം ചെയ്ത ഇവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടായേക്കും.

കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും ഇന്നലെ തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തു.ബിലാൽ,റിസ്വാൻ,സഹദ്,റിയാസുദ്ദീൻ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

കേസിലെ ബാക്കിയുള്ള പ്രതികൾക്കായി ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്. മേലാ മുറിയിലെ ശ്രീനിവാസന്റെ കടക്കുള്ളിൽ കയറി ആക്രമിച്ച പ്രതികളടക്കം ഇനി പിടിയിലാകാനുണ്ട്.പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

]]>
ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് https://malayalees.ch/police-identified-four-accused-in-sreenivasan-murder/ Wed, 20 Apr 2022 04:59:05 +0000 https://malayalees.ch/?p=60392 ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെത്തിയ വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കൃത്യത്തിനെത്തുമ്പോള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം നടക്കുന്നത്. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

അതേസമയം എലപുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകിട്ട് അവസാനിക്കും. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ ഇല്ലാതാക്കിയതെന്നാണ് പ്രതികളുടെ മൊഴി.

]]>