SREENARAYANA GURU – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Sep 2023 05:46:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SREENARAYANA GURU – malayalees.ch https://malayalees.ch 32 32 മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രി https://malayalees.ch/pinarayi-vijayan-about-sreenarayanaguru/ Fri, 22 Sep 2023 05:46:18 +0000 https://malayalees.ch/?p=88195 സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. (Pinarayi Vijayan About Sreenarayanaguru)

താന്‍ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. ആധുനിക കേരളത്തിന് അടിത്തറ പാകിയ അദ്ദേഹം കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമാധി ദിനത്തില്‍ ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു.
താന്‍ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. അധ:സ്ഥിത വിഭാഗങ്ങളോട് സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജാതി നിബദ്ധമായ ഫ്യൂഡല്‍ അധികാര കേന്ദ്രങ്ങളെ ഗുരു ദര്‍ശനങ്ങള്‍ ചോദ്യം ചെയ്തു.
സമൂഹത്തില്‍ രൂഢമൂലമായ ജാതീയതയെ നിര്‍വീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലകളിലേക്കിറങ്ങാനായിരുന്നു കീഴാള ജനതയോടുള്ള ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം. വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തി സ്വാശ്രയത്വത്തിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ജാതി വിരുദ്ധ – മതനിരപേക്ഷ ചിന്തകളെ കേരള സാമൂഹ്യ പരിസരങ്ങളില്‍ അനുസ്യൂതം പ്രസരിപ്പിച്ച ദര്‍പ്പണങ്ങളാണ് ഓരോ ഗുരു ദര്‍ശനങ്ങളും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ സവര്‍ണ്ണ പൗരോഹിത്യത്തോടുള്ള ശ്രീനാരായണ ഗുരുവിന്റെ തുറന്ന വെല്ലുവിളിയും താക്കീതുമായിരുന്നു. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറയെ ഇളക്കിമാറ്റാന്‍ പോന്ന വിധമായിരുന്നു ഗുരുവിന്റെ വാക്കും പ്രവൃത്തിയും. ശ്രീനാരായണഗുരുവിന്റെ ഓര്‍മ്മ, സമത്വത്തിലധിഷ്ഠിതമായ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.

]]>
കോണ്‍ഗ്രസില്‍ ശ്രീനാരായണീയരുടെ പ്രാതിനിധ്യം കുറവ്; രാഹുലിനോട് അതൃപ്തിയറിയിച്ച് നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് https://malayalees.ch/sreenarayana-people-representation-in-congress/ Wed, 14 Sep 2022 12:34:00 +0000 https://malayalees.ch/?p=68060 കോണ്‍ഗ്രസ് നിയമസഭാഗംങ്ങളില്‍ ശ്രീനാരായണീയരുടെ പ്രാതിനിധ്യം കുറവെന്ന് നാരായണ ധര്‍മ്മസംഘം ട്രസ്റ്റ്. ഭാരത് ജോഡോ യാത്രക്കിടെ വര്‍ക്കല ശിവഗിരി മഠം രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചപ്പോഴായിരുന്നു വിഷയ്തില്‍ ട്രസ്റ്റ് അധികൃതര്‍ അതൃപ്തിയറിയിച്ചത്.

ശ്രീനാരായണ ഗുരു സമാധി സ്ഥാനത്തില്‍ പ്രാര്‍ത്ഥന നടത്തിയ രാഹുല്‍ മഠതിപതിയുള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളിലെ ശ്രീനാരായണീയരുടെ പ്രാതിനിധ്യക്കുറവില്‍ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.

ജോഡോ യാത്ര ആരംഭിക്കും മുന്‍പ് രാവിലെ ആറരയോടെയാണ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരിയിലെത്തിയത്. സന്യാസമാരും മഠം അധികൃതരും ചേര്‍ന്ന് ഷാളണിയിച്ച് സ്വീകരിച്ചു. ശ്രീനാരായണ ഗുരുവിന്റെ മഹാ സമാധിയില്‍ പ്രാര്‍ത്ഥന നടത്തി വലംവെച്ച ശേഷം മഠതിപതിയുള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ച.

വൈദിക മഠവും ശാരദാമഠവും സന്ദര്‍ശിച്ച് ലഖുഭക്ഷണവും കഴിച്ച് അരമണിക്കൂറിലേറെ ശിവഗിരിയില്‍ ചിലവഴിച്ചു. നെഹ്രുകുടുംബത്തില്‍ നിന്നുള്ള പ്രധാന അംഗങ്ങളെല്ലാം ശിവഗിരി മടത്തിലെത്തിയിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

ശിവഗിരി സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് കോണ്‍ഗ്രസ്‌നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പ്രധാന വോട്ടുബാങ്കായ ജനവിഭാഗത്തെ പാര്‍ട്ടിക്കൊപ്പം ചേര്‍ക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.

]]>
സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് ശ്രീനാരായണ ​ഗുരുവിനെ ഒഴിവാക്കി; വൻ പ്രതിഷേധം https://malayalees.ch/sree-narayana-guru-excluded-from-social-studies-textbook/ Thu, 19 May 2022 11:52:15 +0000 https://malayalees.ch/?p=62044 കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ​ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാ​ഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ അഞ്ചാം ചാപ്റ്ററിൽ നിന്നാണ് ശ്രീനാരായണ ​ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ആ​ർ.​എ​സ്.​എ​സ് സ്ഥാ​പ​ക​ൻ കേ​ശ​വ് ബ​ലി​റാം ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വിഷയത്തിൽ കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്നും വലിയ പ്രതിഷേധം നേരത്തേ തന്നെയുണ്ടായിരുന്നു. പാഠപുസ്കതം പൂർണമായും പിൻവലിക്കണമെന്നും ആർഎസ്എസ് ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ ഇത് ഫൈനൽ ഡ്രാഫ്റ്റല്ലെന്നും വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തത് മാത്രമാണെന്നുമാണ് പാഠപുസ്തകം പുറത്തിറക്കിയ അതോറിറ്റിയുടെ വിചിത്രവാദം.

കേ​ശ​വ് ബ​ലി​റാം ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം നേരത്തേ തന്നെ വി​വാ​ദ​ത്തിലായിരുന്നു. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ൾ സി​ല​ബ​സി​ൽ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്രം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​തെ​ന്നും വി​ദ്യാ​ഭ്യാ​സം കാ​വി​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നു​മാ​യിരുന്നു പ്ര​ധാ​ന ആ​രോ​പ​ണം. 2022-23 അ​ധ്യ​യ​ന വ​ര്‍ഷം സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ത്താം ക്ലാ​സി​ലെ ക​ന്ന​ട ഭാ​ഷാ പു​സ്ത​ക​ത്തി​ലാ​ണ് ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യത്.

ഇ​ട​തു​ചി​ന്ത​ക​രു​ടെ​യും നവോത്ഥാന നായകരുടെയും പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​രു​ടെ​യും പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും ഹെ​ഡ്ഗേ​വാ​റി​ന്‍റെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യുമാണ് പു​തി​യ പു​സ്ത​കം പുറത്തിറക്കിയിരിക്കുന്നത്. ‘നി​ജ​വാ​ഡ ആ​ദ​ര്‍ശ പു​രു​ഷ യാ​ര​ഗ​ബേ​ക്കു’ (ആ​രാ​യി​രി​ക്ക​ണം യ​ഥാ​ര്‍ത്ഥ ആ​ദ​ർ​ശ​മാ​തൃ​ക‍?) എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ പാ​ഠ​ഭാ​ഗ​മു​ള്ള​ത്.

]]>
‘ജാതി പറയരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല’: വെള്ളാപ്പള്ളി നടേശൻ https://malayalees.ch/sreenarayana-guru-did-not-say-not-to-say-caste-vellapally-nadesan/ Tue, 24 Aug 2021 04:57:02 +0000 https://malayalees.ch/?p=48515 ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യത്തിന്‍റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. “നായര്‍-ഈഴവ ഐക്യമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത് സുകുമാരന്‍ നായരാണ്. എന്‍റെ അജണ്ട അതായിരുന്നില്ല. എങ്കിലും അത് ഞാന്‍ അംഗീകരിക്കുകയായിരുന്നു.

എന്തുകൊണ്ട് ഐക്യ ശ്രമങ്ങള്‍ നടക്കാതെ പോയെന്ന് സുകുമാരന്‍ നായരോട് ചോദിക്കണം”; വെള്ളാപ്പള്ളി പറഞ്ഞു. പിണറായിയുടെ ആദ്യ സര്‍ക്കാരിന്‍റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നുവെന്നും പെന്‍ഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ചതിന്‍റെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടര്‍ച്ചയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

]]>
‘കേരള സർക്കാറിന്റേതായി ഉയർന്നു വന്നിട്ടുള്ള ഈ പ്രതിമ ഗുരു സ്മരണയോടുള്ള കൃതജ്ഞതയാണ്’; മുഖ്യമന്ത്രി പിണറായി https://malayalees.ch/this-statue-erected-by-the-government-of-kerala-is-a-tribute-to-the-memory-of-guru-chief-minister-pinarayi-vijayan/ Mon, 21 Sep 2020 08:27:06 +0000 https://malayalees.ch/?p=32112 കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ അനാശ്ചാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തലസ്ഥാന നഗരിയിൽ ഗുരുവിന്റെ സമാധി ദിനത്തിൽ തന്നെ പ്രതിമ അനാശ്ചാദനം ചെയ്യാൻ കഴിഞ്ഞത് നാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യണം. ഗുരുവിന്റെ ശദാബ്ദി സ്മാരകമായാണ് ഗുരു പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ജ്ഞാന തപസിയുടെ പ്രശാന്ത ഭാവത്തിലുള്ള പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത്.

കേരള സർക്കാറിന്റേതായി ഉയർന്നു വന്നിട്ടുള്ള ഈ പ്രതിമ ഗുരു സ്മരണയോടുള്ള കൃതജ്ഞതയാണ്. ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങൾ തന്നെയാണ്. ഈ സന്ദേശങ്ങൾ ജീവിതത്തിൻ പകർത്തുകയാണ് ഗുരുവിനുള്ള ഏറ്റവും വലിയ ആദരാജ്ഞലിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അനാശ്ചാദനം ചെയ്തു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 8 അടി ഉയരമുള്ള പ്രതിമ 10 അടി ഉയരത്തിലുള്ള മാർബിൾ പീഢത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉണ്ണി കനായിയാണ് പ്രതിമയു
ടെ ശിൽപി.

]]>