sreelanka – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 May 2022 12:26:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sreelanka – malayalees.ch https://malayalees.ch 32 32 ശ്രീലങ്കയിൽ തെരുവ് യുദ്ധം, കർഫ്യു; സംഘർഷ സ്ഥലത്ത് സൈന്യമെത്തി https://malayalees.ch/street-fighting-and-curfew-in-sri-lanka/ Mon, 09 May 2022 12:26:24 +0000 https://malayalees.ch/?p=61545 പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ തെരുവ് യുദ്ധം. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. സംഘർഷത്തിൽ 40 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആ​ഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു.

പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ്
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ സൂചിപ്പിച്ചിരുന്നു. കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു.

]]>
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു https://malayalees.ch/sri-lankan-prime-minister-mahinda-rajapaksa-has-resign/ Mon, 09 May 2022 12:19:02 +0000 https://malayalees.ch/?p=61536 കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആ​ഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു.

പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ്
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കിൽ അതിന് താൻ തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ സൂചിപ്പിച്ചിരുന്നു.

കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

]]>
സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു https://malayalees.ch/emergency-lifted-in-sri-lanka/ Wed, 06 Apr 2022 04:28:07 +0000 https://malayalees.ch/?p=59633 സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

ശ്രീലങ്കയില്‍ പുതുതായി നിയമിതനായ ധനമന്ത്രി അലി സാബ്രിയും 24 മണിക്കൂറിനുള്ളില്‍ സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടതോടെ 41 നിയമസഭാംഗങ്ങളാണ് പുറത്തുപോകേണ്ടിവന്നത്.

ശ്രീലങ്കയിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ വടക്കന്‍ തമിഴരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് മത്സ്യബന്ധനം. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ഇന്ധനക്ഷാമം മത്സ്യബന്ധന മേഖലയെയും അതിസാരമായി ബാധിച്ചിരിക്കുകയാണ്.

സാധാരണ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന വടക്കന്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം പോലും കടലില്‍ പോകാന്‍ കഴിയുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നാടന്‍ മത്സ്യബന്ധനബോട്ടിന് ഒരു ദിവസം കടലില്‍ പോകാന്‍ മാത്രം30 ലിറ്റര്‍ മണ്ണെണ്ണ വേണം.എന്നാലിപ്പോള്‍ ആഴ്ചയില്‍ ഒരു തവണ 20 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് കിട്ടുന്നത്. ഇതിനുപുറമെ, ഐസ് ബാറുകളുടെ ദൗര്‍ലഭ്യവും കൊളംബോയിലേക്കും മറ്റും വില്‍പനയ്ക്കായി കൊണ്ടുപോകാന്‍ ഗതാഗത സൗകര്യമില്ലാത്തതും മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാണ്.

]]>
ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞത്തേക്ക് നീങ്ങുന്നു; തീരത്ത് കോസ്റ്റ് ഗാർഡിന്റെ പരിശോധന https://malayalees.ch/sri-lankan-boat-leaves-for-vizhinjam-coast-guard-inspection-on-shore/ Thu, 24 Mar 2022 05:15:41 +0000 https://malayalees.ch/?p=59004 ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരത്തേക്കെത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടലിൽ കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് പരിശോധന നടത്തുന്നു. ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് ഈ വിവരം പങ്കുവച്ചത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് രാമേശ്വരത്ത് നിന്നും ആറ് ശ്രീലങ്കൻ അഭയാർഥികളെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നതിനാലാണ് ഈ കൂട്ടമായുള്ള പലായനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ കേരളാ തീരത്തും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

വിഴുഞ്ഞത്തു നിന്നും എത്ര മീറ്റർ അകലെയാണ് ബോട്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മറ്റു പല സുരക്ഷിത സ്ഥലങ്ങളിലേക്കും ശ്രീലങ്കൻ വംശജർ പലായനം നടത്തുകയാണ്. ഇതിന്റെ മറവിൽ ലഹരി മുരുന്നും ആയുധങ്ങളും കടത്തുന്നുണ്ടെന്ന വിവരവും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകുന്നുണ്ട്. മുൻ കാലത്തു ഇത്തരത്തിലുള്ള ആയുധക്കടത്തുകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

]]>
ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനം തെരുവിൽ https://malayalees.ch/financial-crisis-in-sri-lanka/ Fri, 18 Mar 2022 05:17:44 +0000 https://malayalees.ch/?p=58746 ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുന്നു. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും കഴിയാത്ത നിലയിലാണ് രാജ്യം. വിദേശനാണ്യം ഏതാണ്ട് പൂർണമായും ഇല്ലാതായതോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി നിരവധിയാളുകൾക്ക് പരുക്കേറ്റിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത്. പെട്രോൾ, ഡീസൽ വില മാത്രം 40 ശതമാനം വർദ്ധിച്ചു. വിദേശനാണ്യം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും നിലച്ചിരിക്കുകയാണ്. വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതിനാൽ ദിവസം ഏഴര മണിക്കൂറാണ് ശ്രീലങ്കയിൽ പവർകട്ട്.

പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാൻ അവശ്യവസ്തുക്കളുടെയും ആഡംബരവസ്തുക്കളുടെയും ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചിരിക്കുകയാണ്. രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ്.

ഈ അടുത്ത കാലത്തായി ശ്രീലങ്കയിൽ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കൊവിഡ് പ്രതിസന്ധിയിയെത്തിയതോടെ വിദേശനാണയ ശേഖരം തീരുന്ന അവസ്ഥയുമുണ്ടായി. ഏഴ് ലക്ഷം കോടി ഡോളറോളമാണ് രാജ്യത്തെ വിദേശകടം. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്.

]]>