Sprinklr – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jan 2021 08:30:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sprinklr – malayalees.ch https://malayalees.ch 32 32 75,000 രൂപ ശമ്പളം വേണം; സ്പ്രിങ്ക്ളർ പുതിയ സമിതി അധ്യക്ഷന്റെ കത്ത് പുറത്ത് https://malayalees.ch/sprinklr-salary/ Mon, 25 Jan 2021 08:30:23 +0000 https://malayalees.ch/?p=39109 സ്പ്രിങ്ക്ളർ പുതിയ സമിതി അധ്യക്ഷൻ 75,000 രൂപ ശമ്പളം ആവശ്യപ്പെട്ട് പൊതു ഭരണ വകുപ്പിന് നൽകിയ കത്ത് പുറത്ത്. വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് 75000 രൂപ വേതനം ആവശ്യപ്പെടാനുള്ള തീരുമാനം. മിനിട്ട്സും പുറത്ത്.

ചെയർമാൻ 75,000 രൂപ ശമ്പളം വേണം, റിട്ടേയർഡ് നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ കൺസൾട്ടൻ്റാക്കണം, ഡോ വിനയ ബാബു എന്ന അംഗത്തിന് സിറ്റിംഗ് ഫീ 3000, കൂടാതെ വർക്കിൻ്റെ വോള്യത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കണം, ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് 7500, ഓഫിസ് അറ്റൻഡൻ്റിന് 5000 കൊടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 9.12.20 ന് പൊതുഭരണ സെക്രട്ടറിക്ക് അയച്ച ചെയർമാൻ്റെ കത്താണ് പുറത്തായിരിക്കുന്നത്.

]]>
സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിയാതെ, നടപ്പാക്കിയത് ശിവശങ്കർ നേരിട്ടെന്ന് വിദഗ്ധ സമിതി https://malayalees.ch/expert-committee-about-sprinklr/ Wed, 20 Jan 2021 05:24:17 +0000 https://malayalees.ch/?p=38883 കോവിഡ് വിവര വികലനത്തിനുള്ള സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി. സ്പ്രിൻക്ലർ തയ്യാറാക്കിയ കരാർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ടാണ്. കരാർ വിവരങ്ങൾ ചീഫ് സെക്രട്ടറിയോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്ഗധ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

സ്വകാര്യ ഐപി അഡ്രസിലേക്കും വിവരങ്ങൾ പോയിരുന്നുവെന്നും കണ്ടെത്തി. കരാറിന്‍റെ വിശദാംശങ്ങൾ അറിയല്ലെന്നാണ് ആരോഗ്യ വകുപ്പും വ്യക്തമാക്കിയത്. ചർച്ചകൾ നടന്നത് ആരോഗ്യ വകുപ്പ് അറിയാതെയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ സമിതിയെ അറിയിച്ചത്. മിനിട്സ് ആവശ്യപ്പെട്ടിട്ടും തന്നില്ലെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി സമിതിയോട് പറഞ്ഞു

]]>