sprinkler controversy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Jan 2021 05:24:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sprinkler controversy – malayalees.ch https://malayalees.ch 32 32 സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിയാതെ, നടപ്പാക്കിയത് ശിവശങ്കർ നേരിട്ടെന്ന് വിദഗ്ധ സമിതി https://malayalees.ch/expert-committee-about-sprinklr/ Wed, 20 Jan 2021 05:24:17 +0000 https://malayalees.ch/?p=38883 കോവിഡ് വിവര വികലനത്തിനുള്ള സ്പ്രിൻക്ലർ കരാറിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നുവെന്ന് വിദഗ്ധ സമിതി. സ്പ്രിൻക്ലർ തയ്യാറാക്കിയ കരാർ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ടാണ്. കരാർ വിവരങ്ങൾ ചീഫ് സെക്രട്ടറിയോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്ഗധ സമിതി റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

സ്വകാര്യ ഐപി അഡ്രസിലേക്കും വിവരങ്ങൾ പോയിരുന്നുവെന്നും കണ്ടെത്തി. കരാറിന്‍റെ വിശദാംശങ്ങൾ അറിയല്ലെന്നാണ് ആരോഗ്യ വകുപ്പും വ്യക്തമാക്കിയത്. ചർച്ചകൾ നടന്നത് ആരോഗ്യ വകുപ്പ് അറിയാതെയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ സമിതിയെ അറിയിച്ചത്. മിനിട്സ് ആവശ്യപ്പെട്ടിട്ടും തന്നില്ലെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി സമിതിയോട് പറഞ്ഞു

]]>