spreading child pornography – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Dec 2020 07:57:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png spreading child pornography – malayalees.ch https://malayalees.ch 32 32 ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേരെ അറസ്റ്റ് ചെയ്തു https://malayalees.ch/41-people-have-been-arrested-for-spreading-child-pornography/ Mon, 28 Dec 2020 07:57:10 +0000 https://malayalees.ch/?p=37592 ഓപ്പറേഷന്‍ പി. ഹണ്ടില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളടക്കം പ്രചരിപ്പിച്ച 41 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി സൈബര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നുണ്ട്.

ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്നത്. ഒരു ദിവസംകൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്. ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണിത്. രണ്ടു വര്‍ഷത്തിനിടെ 525 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

]]>