sports – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Dec 2023 11:41:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sports – malayalees.ch https://malayalees.ch 32 32 വിജയ് ഹസാരെ ട്രോഫി; രാജസ്ഥാനോട് നാണംകെട്ട തോൽവി, സെമി കാണാതെ കേരളം പുറത്ത് https://malayalees.ch/vijay-hazare-trophy-rajasthan-beats-kerala-by-200-runs/ Mon, 11 Dec 2023 11:41:06 +0000 https://malayalees.ch/?p=92685 വിജയ് ഹസാരെ ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തെ രാജസ്ഥാൻ 200 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വിളി ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിർണായകമായ ക്വാർട്ടർ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാൽ ലോംറോർ സെഞ്ച്വറി നേടി. താരം 114 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുനാൽ സിംഗ് റാത്തോഡ് മികച്ച പിന്തുണ നൽകി. കേരളത്തിനായി അഖിൻ സത്താർ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കേരള നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 39 പന്തിൽ 28 റൺസെടുത്ത സച്ചിൻ ബേബിയാണ് ടോപ് സ്കോറർ. രോഹൻ കുന്നുമ്മൽ 11 റൺസെടുത്തു. അനികേത് ചൗധരിയുടെയും അറഫാത്ത് ഖാന്‍റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്. അനികേത് നാലും, ഖാൻ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് എടുത്തപ്പോൾ റിട്ടേര്‍ഡ് ഹര്‍ട്ടായ വിഷ്ണു വിനോദ് ബാറ്റ് ചെയ്യാന്‍ പിന്നീട് ഇറങ്ങിയില്ല.

]]>
വിജയ് ഹസാരെ ട്രോഫി; മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വർട്ടറിൽ https://malayalees.ch/vijay-hazare-trophy-kerala-beat-maharashtra-by-153-runs/ Sat, 09 Dec 2023 11:53:14 +0000 https://malayalees.ch/?p=92607 ജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം ക്വാർട്ടറിൽ. 153 റൺസിന്റെ കൂറ്റൻ ജയവുമായാണ് കേരളം ക്വർട്ടറിലേക്ക് കടന്നത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്‌ട്രയെ 37.4 ഓവറിൽ 230 റൺസിൽ ഓൾഔട്ടാക്കി. ബാറ്റിങ്ങിൽ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികൾ കേരള ഇന്നിം​ഗ്സിന് മികവേറിയപ്പോൾ ബൗളിങിൽ ശ്രേയാസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവരുടെ സ്പിൻ വലയം തുണയായി.

ശ്രേയസ് ​ഗോപാൽ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ മൂന്നു വിക്കറ്റുകൾ വീഴത്തി മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി. ബേസിൽ തമ്പിയും അഖിൻ സത്താറും ഓരോ വിക്കറ്റുകൾ വീതവും നേടി. കേരളത്തിനെതിരെ തുടക്കത്തിൽ മികച്ച ബാറ്റിങായിരുന്നു മഹാരാഷ്ട്ര പുറത്തെടുത്തത്. ഓം ദത്താത്രേയ ഭോസാലെ-കൗശൽ തമ്പി എന്നിവരുടെ സഖ്യം ആദ്യം വിക്കറ്റിൽ 139 റൺസ് അടിച്ചുകൂട്ടിയത്. 21-ാം ഓവറിൽ നേരിട്ടുള്ള ത്രോയിൽ കൗശലിനെ (52 പന്തിൽ 50) മടക്കി ശ്രേയാസ് ഗോപാൽ കളിയുടെ ​ഗതി മാറ്റി. തൊട്ടടുത്ത ഓവറിൽ ഓം ഭോസലയെ (71 പന്തിൽ 78)യും ശ്രേയാസ് ഗോപാൽ വീഴ്ത്തി.

ക്യാപ്റ്റൻ കേദാർ ജാദവ് മുതൽ പിന്നീട് വന്നവർക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 20.1 ഓവറിൽ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറിൽ 198-6 എന്ന നിലയിൽ കേരളത്തിന്റെ ബൗളിങ് നിര പിടിച്ചിട്ടു. 37.4 ഓവറിൽ 230 റൺസിൽ മഹാരാഷ്ട്ര കീഴടങ്ങി.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റിന് 383 റൺസ് എടുത്ത് കൂറ്റൻ വിജയലക്ഷ്യമാണ് മഹാരാഷ്ട്രയ്ക്ക് നൽകിയത്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻറെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. 2009ൽ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുൻ റെക്കോർഡ്. കൃഷ്ണ പ്രസാദ് 144ഉം രോഹൻ 120 റൺസെടുത്തു. ആദ്യ വിക്കറ്റിൽ ഇരുവരും 218 റൺസ് കൂട്ടിച്ചേർത്തു. സഞ്ജു സാംസൺ 29, വിഷ്ണു വിനോദ് 23 പന്തിൽ 43 എന്നിവരും നിർണായക സംഭാവനകൾ നൽകി.

]]>
‘ടീമിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം’; സഞ്ജുവിന്റെ തിരിച്ചുവരവിൽ എ.ബി ഡിവില്ലിയേഴ്സ് https://malayalees.ch/ab-de-villiers-reacts-to-sanju-samsons-return-to-team-india/ Sat, 02 Dec 2023 08:39:32 +0000 https://malayalees.ch/?p=92205 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ടീമിനെ കെ.എൽ രാഹുലായിരിക്കും നയിക്കുക.

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ തുടർച്ചയായി അവഗണിച്ചതിന് സെലക്ടർ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലും താരത്തെ അവഗണിച്ചതോടെ ആരാധക രോഷം അണപൊട്ടി. എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിൽ എല്ലാ കണ്ണുകളും സാംസണിലാണ്.

അതിനിടെ സഞ്ജുവിന്റെ തിരിച്ചുവരവിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് രംഗത്തെത്തി. തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഞ്ജുവിനെ ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ അദ്ദേഹം ആസ്വദിക്കും. തലയുയർത്തി ബാറ്റ് ചെയ്യുന്ന താരമാണ് സഞ്ജു. വിക്കറ്റുകൾക്ക് കുറച്ച് ബൗൺസും ചലനവുമുണ്ട്, എല്ലാ ബാറ്ററുകളും പരീക്ഷിക്കപ്പെടും’- എബിഡി പറഞ്ഞു.

‘ഈ വിക്കറ്റിൽ സഞ്ജുവിനെപ്പോലൊരാൾ നന്നായി ബാറ്റ് ചെയ്യുമെന്ന് ഞാൻ കരുതുന്നു. കൂടാതെ വിക്കറ്റിന് പിന്നിൽ ഒരു മികച്ച കീപ്പർ കൂടിയാണ് അദ്ദേഹം’- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

]]>
ചരിത്രമെഴുതി ഉ​ഗാണ്ട; ടി20 ലോകകപ്പിലേക്ക് ​യോ​ഗ്യത നേടി; സിംബാബ്‌വെ പുറത്ത് https://malayalees.ch/uganda-qualify-for-2024-t20-world-cup/ Thu, 30 Nov 2023 11:31:27 +0000 https://malayalees.ch/?p=92082 ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോ​ഗ്യത നേടി ഉ​ഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉ​ഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉ​ഗാണ്ടൻ‌ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്.

2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്.‌ റുവാണ്ടയായിരുന്നു ഉ​ഗാണ്ടയുടെ എതിരാളികൾ. ഒമ്പത് വിക്കറ്റുകൾക്കാണ് ഉ​ഗാണ്ട റുവാണ്ടയ്ക്കെതിരെ വിജയം കൈവരിച്ചത്. 65 റൺസിന് റുവാണ്ടയെ ഓൾഔട്ടാക്കി ഒമ്പതു ഓവറുകൾ തികയുന്നതി‍ന് മുന്നേ ഒരു വിക്കറ്റ് നഷട്ത്തിൽ വിജയത്തിലേക്ക് ഉ​ഗാണ്ട എത്തി.

അതേസമയം സിംബാബ്‌വെയ്ക്ക് ഈ ലോകകപ്പിലും യോ​ഗ്യത നേടാൻ കഴിഞ്ഞില്ല. നമീബിയയോടും ഉഗാണ്ടയുടെയും തോൽവിയാണ് ഏറ്റുവാങ്ങിയ സിംബാബ്‌വെയ്ക്ക് ലോകകപ്പ് നഷ്ടമാകാൻ കാരണമായത്.

]]>
കോലിയല്ല, ഇത്തവണ രാഹുല്‍; പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ്ങെന്ന് ഗംഭീര്‍ https://malayalees.ch/gautam-gambhir-unhappy-with-rahuls-batting/ Thu, 23 Nov 2023 04:30:05 +0000 https://malayalees.ch/?p=91553 ലോകകപ്പിലെ ഓസീസിനെതിരായ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബാറ്റിങ് ആണെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. മധ്യ ഓവറുകളിൽ കൂടുതൽ റിസ്‌ക് എടുക്കുന്ന ഒരാളെ ഉപയോഗിച്ച് കൂടുതൽ ബൗണ്ടറികൾ അടിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മുൻ മുൻ ബാറ്ററായ ഗംഭീർ സ്‍പോർട്സ്കീഡയോട് പറഞ്ഞു.കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക?ഒരു ബൗണ്ടറി പോലുമില്ലാതെ 97 ബോളുകള്‍ മധ്യ ഓവറുകളില്‍ ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. ബൗണ്ടറികള്‍ കുറവായിരുന്നെങ്കിലും 63 ബോളില്‍ 54 റണ്‍സ് കോലി നേടിയിരുന്നു.

അദ്ദേഹം പുറത്തായ ശേഷം ഇന്ത്യന്‍ സ്‌കോറിങിനു വീണ്ടും വേഗത കുറയുകയായിരുന്നു. ഇതു 1990കളല്ല, 240 റണ്‍സെന്നത് ഇപ്പോള്‍ നല്ല സ്‌കോറല്ല. 300 പ്ലസ് ടോട്ടലുകളാണ് ആവശ്യം. ഇന്ത്യ വേണ്ടത്ര ധൈര്യം ഫൈനലില്‍ കാണിച്ചില്ലെന്നും ഗംഭീര്‍ വിമര്‍ശിച്ചു.ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോററായത് 66 റണ്‍സെടുത്ത രാഹുലായിരുന്നു. പക്ഷെ 107 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു നേടാനായത് ഒരേയൊരു ഫോര്‍ മാത്രമാണ്.

ഇതൊരു ഇരുതല മൂർച്ചയുള്ള വാളാണ്, ഏറ്റവുമധികം ധൈര്യശാലികളായ ടീമായിരിക്കും ഫൈനലില്‍ വിജയിക്കുകയെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഒരു ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സമയം ആവശ്യമാണെന്നത് എനിക്കു മനസ്സിലാവും. പക്ഷെ 11 ഓവര്‍ മുതല്‍ 40 ഓവര്‍ വരെയെന്നത് വളരെ വലിയ സമയമാണ്. ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്യുകയെന്ന റിസ്‌ക്ക് എടുക്കേണ്ടതായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

]]>
ഡേവിഡ് മില്ലറിൻ്റെ ഒറ്റയാൾ പോര്; ഓസ്ട്രേലിയൻ ബൗളർമാർ തീതുപ്പിയപ്പോൾ പ്രോട്ടീസ് 212ന് ഓൾ ഔട്ട് https://malayalees.ch/south-africa-innings-australia-cricket-world-cup-semifinal/ Fri, 17 Nov 2023 04:20:00 +0000 https://malayalees.ch/?p=91207 ലോകകപ്പിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.101 റൺസ് നേടി ചെറുത്തുനിന്ന ഡേവിഡ് മില്ലറാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്പിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്.

കൃത്യതയാർന്ന ബൗളിംഗും തകർപ്പൻ ഫീൽഡും ഒപ്പം പിച്ചിലെ അസിസ്റ്റും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക വിയർത്തു. ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കതെ ടെംബ ബാവുമ മടങ്ങി. ഒരിഞ്ച് പഴുതുനൽകാതെയുള്ള ഓസീസ് ഫീൽഡിംഗും ബൗളിംഗും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക ഏറെ ബുദ്ധിമുട്ടി. ഡോട്ട് ബോൾ സമ്മർദ്ദം മറികടക്കാൻ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ഡികോക്ക് (3) ആറാം ഓവറിൽ മടങ്ങി. ആദ്യ പത്തോവറിൽ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് വെറും 18 റൺസ്.

ആദ്യ സ്പെല്ലിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് തുടരെ 13 ഓവറാണ് എറിഞ്ഞത്. ബാവുമ, ഡികോക്ക് എന്നിവർക്കൊപ്പം എയ്ഡൻ മാർക്രം (10), വാൻ ഡെർ ഡസ്സൻ (6) എന്നിവരും ഈ സ്പെല്ലിൽ കൂടാരം കയറി. എട്ട് ഓവർ തുടരെ എറിഞ്ഞാണ് കമ്മിൻസ് ഹേസൽവുഡിനു വിശ്രമം നൽകിയത്. സ്റ്റാർക്കിനും ഹേസൽവുഡിനും പകരം സാമ്പയും കമ്മിൻസും എത്തിയതോടെ ദക്ഷിണാഫ്രിക്ക ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. 12 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ ഒരുമിച്ച മില്ലറും ക്ലാസനും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സാമ്പയെ കടന്നാക്രമിച്ച ഇരുവരും 95 റൺസിൻ്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയത്. ഒടുവിൽ ട്രാവിസ് ഹെഡിൻ്റെ ഒരോവർ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഓവറിൽ ക്ലാസനും (47) മാർക്കോ യാൻസനും പുറത്ത്.

ഇതിനിടെ 70 പന്തിൽ ഫിഫ്റ്റി തികച്ച മില്ലർ ഒരു ഒറ്റയാൾ പോരാട്ടത്തിലായിരുന്നു. ജെറാൾഡ് കോർട്ട്സിയുമൊത്ത് (19) ഏഴാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത താരം 48ആം ഓവറിൽ കമ്മിൻസിനെ ഗ്യാലറിയിലെത്തിച്ച് 115 പന്തിൽ മൂന്നക്കം തികച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 200ഉം പിന്നിട്ടു. അടുത്ത പന്തിൽ മില്ലർ മടങ്ങുകയും ചെയ്തു. 8 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു മില്ലറിൻ്റെ തകർപ്പൻ ഇന്നിംഗ്സ്. അവസാന ഓവറിലെ നാലാം പന്തിൽ റബാഡ (10) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക ഓൾ ഔട്ട്.

]]>
സ്പിൻ അനുകൂല പിച്ചിലേക്ക് ബിസിസിഐ കളി മാറ്റിയെന്ന് വിമർശിച്ചു; ആകെ വീണ 14ൽ 13 വിക്കറ്റും പേസിന് https://malayalees.ch/india-newzealand-pitch-controversy-update/ Thu, 16 Nov 2023 09:05:22 +0000 https://malayalees.ch/?p=91180 ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിനൊരുങ്ങുമ്പോൾ ഉയർന്ന ഒരു വിമർശനമായിരുന്നു ബിസിസിഐ രായ്ക്കുരാമാനം പിച്ച് മാറ്റിയെന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഫ്രഷ് പിച്ചായ ഏഴിൽ കളിക്കേണ്ട കളി യൂസ്ഡ് പിച്ചായ ആറിലേക്ക് മാറ്റിയെന്നതായിരുന്നു വിമർശനം. ഇതിനു ചുവടുപിടിച്ച് അതിശക്ത വിമർശനങ്ങളാണ് ഉയർന്നത്. പക്ഷേ, സെമി ഫൈനൽ അവസാനിക്കുമ്പോൾ ഇരു ടീമുകളിലുമായി വീണ 14 വിക്കറ്റിൽ 13 എണ്ണവും നേടിയത് പേസർമാർ.

ഫ്രഷ് പിച്ചിൽ കളിക്കുമ്പോൾ പ്രത്യേകിച്ച് ആർക്കും അങ്ങനെ ആനുകൂല്യം ലഭിക്കില്ല. ഇനിഷ്യൽ ഓവറുകളിൽ പേസർമാർ നേട്ടമുണ്ടാക്കുകയും പിച്ച് പഴകുമ്പോൾ സ്പിന്നർമാർക്ക് ടേൺ ലഭിക്കുകയും ചെയ്യും. എന്നാൽ, യൂസ്ഡ് പിച്ച് ആണെങ്കിൽ പിച്ച് സ്ലോ ആയിരിക്കും. അത്തരം പിച്ചിൽ സ്പിന്നർമാർക്ക് നല്ല പ്രകടനം നടത്താനാവും. ഇതിനു വേണ്ടിയാണ് ഇന്ത്യ പിച്ച് മാറ്റിയത് എന്നായിരുന്നു ആരോപണം.

ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ആകെ നാല് വിക്കറ്റാണ് നഷ്ടമായത്. ഇതിൽ മൂന്നെണ്ണം ടിം സൗത്തിയും ഒരെണ്ണം ട്രെൻ്റ് ബോൾട്ടും നേടി. ന്യൂസീലൻഡിനായി പന്തെറിഞ്ഞ സ്പിന്നർമാരിൽ മിച്ചൽ സാൻ്റ്നർ 10 ഓവറിൽ വെറും 51 റൺസ് വിട്ടുനൽകിയപ്പോൾ രചിൻ രവീന്ദ്ര 7 ഓവറിൽ 60 റൺസ് വഴങ്ങി. പാർട്ട് ടൈം സ്പിന്നറായ ഗ്ലെൻ ഫിലിപ്സ് 5 ഓവറിൽ വിട്ടുനൽകിയത് 33 റൺസ്.

മറുപടി ബാറ്റിംഗിൽ മുഹമ്മദ് ഷമി ഏഴ് വിക്കറ്റെടുത്ത് ന്യൂസീലൻഡിൻ്റെ നടുവൊടിച്ചപ്പോൾ ബുംറയും സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കളിയിൽ ആകെ സ്പിന്നറിനു ലഭിച്ച ഒരേയൊരു വിക്കറ്റ് നേടിയത് കുൽദീപ് യാദവ്. 10 ഓവറിൽ 56 റൺസാണ് കുൽദീപ് വഴങ്ങിയത്. ജഡേജ 10 ഓവർ എറിഞ്ഞ് 63 റൺസ് വിട്ടുനൽകി.

ഐസിസിയുടെ അനുമതിയില്ലാതെയാണ് ബിസിസിഐ പിച്ച് മാറ്റിയതെന്നും ഡെയിലി മെയിൽ ആരോപിച്ചിരുന്നു. എന്നാൽ, പിച്ച് മാറ്റത്തിന് ഐസിസി അനുമതി നൽകി എന്നതാണ് പുതിയ റിപ്പോർട്ട്.

]]>
രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ https://malayalees.ch/south-africa-bat-australia-cricket-world-cup/ Thu, 16 Nov 2023 09:03:04 +0000 https://malayalees.ch/?p=91176 ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ പ്രോട്ടീസ് നായകൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ ജേതാക്കൾ 19 ന് ഫൈനലിൽ ഇന്ത്യയെ നേരിടും.

കൊൽക്കത്തയിലെ സ്പിൻ അനുകൂല പിച്ച് കണക്കിലെടുത്ത് ലുങ്കി എങ്കിഡിയ്ക്ക് പകരം തബ്രൈസ് ഷംസിയെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പുറത്തിരുന്ന ഗ്ലെൻ മാക്സ്‌വലും മിച്ചൽ സ്റ്റാർക്കും ടീമിൽ തിരികെയെത്തി. മാർക്കസ് സ്റ്റോയിനിസും ഷോൺ ആബട്ടും പുറത്തിരിക്കും.

ടീമുകൾ:

South Africa: Quinton de Kock(w), Temba Bavuma(c), Rassie van der Dussen, Aiden Markram, Heinrich Klaasen, David Miller, Marco Jansen, Keshav Maharaj, Gerald Coetzee, Kagiso Rabada, Tabraiz Shamsi

Australia: Travis Head, David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Glenn Maxwell, Josh Inglis(w), Pat Cummins(c), Mitchell Starc, Adam Zampa, Josh Hazlewood

]]>
രണ്ടാം സെമിയിൽ സൂപ്പർ പോരാട്ടം; ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേർക്കുനേർ; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം https://malayalees.ch/icc-world-cup-2023-semi-final-south-africa-vs-australia/ Thu, 16 Nov 2023 04:41:16 +0000 https://malayalees.ch/?p=91158 ഐസിസി ഏകദിന ലോകകപ്പിൽ ഇന്ന് രണ്ടാം സെമിപ്പോരിൽ സൂപ്പർ പോരാട്ടാം. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും നേർക്കുനേർ എത്തുന്നു. കോൽക്കത്തയിൽ ഈഡൻ ഗാർഡനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ടൂർണമെന്റിൽ ഇന്ത്യയോടും നെതർലൻഡ്സിനോടും മാത്രം പരാജയമേറ്റ് വാങ്ങി ഒൻപതിൽ ഏഴും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയിരിക്കുന്നത്.

എന്നാൽ ടൂർണമെന്റിലെ തുടക്കത്തിൽ താളം തെറ്റിയ ഓസീസ് പിന്നീട് കൂടുതൽ അപകടകാരിയായാണ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. ലോകകപ്പ് നോക്കൗട്ട് പോരാട്ടങ്ങളിൽ മികച്ച റെക്കോഡുള്ള ഓസീസും നിർഭാഗ്യം നിരന്തരം വേട്ടയാടുന്ന ദക്ഷിണാഫ്രിക്കയും നേർക്കുനേർ എത്തുന്ന പോരാട്ടത്തിൽ വിജയം ആർക്കൊപ്പമെത്തുമെന്നുള്ളത് പ്രവചനതീതമാണ്.

നാല് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻറൺ ഡീകോക്ക് ഉൾപ്പെടെ അവരുടെ ടോപ്-സിക്സ് ബാറ്റർമാരിൽ നാല് പേരും സെഞ്ച്വറി നേടിയിട്ടുണ്ട്. 591 റൺസുമായി ടൂർണമെൻറിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് ഡീകോക്ക്. ടൂർണമെൻറിൽ ദക്ഷിണാഫ്രിക്ക ആറ് തവണ 300 കടന്നു. ഒപ്പം ശ്രീലങ്കയ്ക്കെതിരേ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറായ 428 റൺസ് നേടി റെക്കോർഡ് സ്വന്തമാക്കിയതും ദക്ഷിണാഫ്രിക്കയെ കൂടുതൽ അപകടകാരികളാക്കുന്നു.

നിർണായകമായ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 എന്ന സ്‌കോറിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെല്ലിൻറെ വെടിക്കെട്ട് ഡബിൾ സെഞ്ചുറിക്കരുത്തിലാണ് ഒസീസ് സെമിയിലെത്തുന്നത്. മധ്യനിരയിൽ മിച്ചൽ മാർഷും മാക്‌സ്‌വെല്ലും ചേർന്നാണ് അവരുടെ ബാറ്റിങ്ങിൻറെ നട്ടെല്ല്. ഡേവിഡ് വാർണർ എതിരാളികൾക്ക് ഏത് നിമിഷവും ഭീഷണിയാകും. മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന ബൗളിങ് നിരയക്ക് കാര്യമായ മികവ് ടൂർണമെൻറിലുടനീളം പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. സ്പിന്നർ ആദം സാംപ മാത്രമാണ് ഓസീസിനെ പന്തുകൊണ്ട് ജയിപ്പിച്ചിട്ടുള്ളത്.

അതേസമയം ഒന്നാം സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ ഫൈനലുറപ്പിച്ചിരുന്നു. ഇന്നത്തെ സെമി മത്സരത്തിന്റെ ഫലത്തോടെ ഇന്ത്യയുടെ എതിരാളികൾ ആരെന്നറിയാൻ കഴിയും. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ലോകകപ്പിലെ പത്തിൽ പത്തും ജയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം എതിർടീമിനെ ഭയപ്പെടുത്തുമെന്നതിൽ സംശയമില്ല.

]]>
ഇത് ‘ഷമി ഫൈനൽ’; എന്നും മുഹമ്മദ് ഷമി ഇന്ത്യയുടെ പ്രതീക്ഷ https://malayalees.ch/mohammed-shami-7-wickets-against-new-zealand-world-cup-2023/ Thu, 16 Nov 2023 04:37:13 +0000 https://malayalees.ch/?p=91152 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി മുഹമ്മദ് ഷമി. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി. ഷമിയാണ് കളിയിലെ താരം. ഷമി ഫൈനല്‍ എന്ന് ഇന്നത്തെ മത്സരത്തെ ആരാധകര്‍ വിലയിരുത്തിക്കഴിഞ്ഞു.

ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. 17 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷമി 52 വിക്കറ്റെടുത്തത്. ഇതോടെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഷമി മറികടന്നു.

ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മുഹമ്മദ് ഷമി. ഇന്ന് ആദ്യം ഇന്ത്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. 9.5 ഓവറില്‍ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഈ ലോകകപ്പില്‍ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി.ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് രാജകീയമായി ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ശക്തരുടെ മത്സരത്തില്‍ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലാന്റ് ബാറ്റര്‍മാരെ പിടിച്ചുകെട്ടുകയായിരുന്നു. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.

]]>