sports meet – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Dec 2022 04:26:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sports meet – malayalees.ch https://malayalees.ch 32 32 മരച്ചില്ല ഒടിഞ്ഞുവീണ് കായിക മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് പരുക്ക് https://malayalees.ch/tree-fell-during-sports-meet-student-injured/ Mon, 05 Dec 2022 04:26:19 +0000 https://malayalees.ch/?p=72321 സംസ്ഥാന സ്‌കൂള്‍ കായിക മത്സരം നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 9 40ഓടെയാണ് സംഭവമുണ്ടായത്. കാണികളും കുട്ടികളും ഇരുന്ന ഭാഗത്തേക്കാണ് മരം ഒടിഞ്ഞുവീണത്. മരച്ചില്ല ഒടിഞ്ഞുവീണ് എറണാകുളം ശാലോം എച്ച്എസിലെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

വിദ്യാര്‍ത്ഥിനിയുടെ പരുക്ക് ഗുരുതരമല്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായും സ്ഥലം സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

]]>