Sponser – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Nov 2020 05:43:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sponser – malayalees.ch https://malayalees.ch 32 32 സൗദിയിൽ സ്പോൺസർഷിപ്പില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു https://malayalees.ch/in-saudi-arabia-the-conditions-for-changing-jobs-in-sponsorship-have-been-announced/ Tue, 17 Nov 2020 05:43:43 +0000 https://malayalees.ch/?p=35216 സൗദിയിൽ പുതിയ സ്പോൺസർഷിപ്പ് സംവിധാനത്തിൽ ജോലി മാറുന്നതിനുള്ള നിബന്ധനകൾ മന്ത്രാലയം പ്രഖ്യാപിച്ചു. സ്പോൺസറെ മുൻകൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ മാറ്റത്തിന് സ്ഥാപനത്തിന്‍റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന തൊഴിൽ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാർച്ച് മുതൽ നടപ്പിലാകാൻ പോകുന്ന തൊഴിൽ കരാർ രീതിയിൽ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം.

ഇതിന് പാലിക്കേണ്ട നിബന്ധനകൾ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴിൽ നിയമം പാലിക്കുക 2. സൗദിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാക്കണം 3.കന്പനിയുമായോ സ്ഥാപവുമായോ തൊഴിൽ കരാർ ഉണ്ടായിരിക്കണം 4. തൊഴിൽ ഓഫർ മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ തൊഴിലുടമ അപ്ലോഡ് ചെയ്തിരിക്കണം. 5. തൊഴിൽ മാറാനുദ്ദേശിക്കുന്ന കാര്യം നോട്ടീസ് പിര്യേഡിനായി മൂന്ന് മാസം മുമ്പ് സ്ഥാപനത്തെ അറിയിക്കണം. ഇതെല്ലാം പാലിച്ചാൽ തൊഴിലാളിയെ പിടിച്ചു നിർത്താനോ ഹുറാബാക്കാനോ ഇഖാമ പുതുക്കാതിരിക്കാനോ പറ്റില്ല.

എന്നാൽ ചില ഘട്ടങ്ങളിൽ തൊഴിലുടമയുടെ അനുമതിയില്ലാതെയും മുൻകൂട്ടി അറിയിക്കാതെയും തൊഴിലാളിക്ക് ജോലി മാറാം. അതിനുള്ള കാരണങ്ങൾ ഇവയായിരിക്കണം. 1.തൊഴിലാളി ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസത്തിനകം തൊഴിൽ കരാർ ഖിവ പോർട്ടലിൽ അപ്ലോഡ് ചെയ്യാതിരിരുന്നാലും മൂന്ന് മാസം തുടർച്ചയായി ശന്പളം വൈകിയാലും തൊഴിലാളിക്ക് ജോലി മാറാം. 2.സ്പോൺസർ മരണപ്പെടുകയോ കേസിലാവുകയോ ചെയ്താലും ഇഖാമ കാലാവധിക്കകം പുതുക്കാതിരുന്നാലും ജോലി മാറാൻ അനുമതി വേണ്ട. 3. തൊഴിലുടമയുടെ ബിനാമി ബിസിനസിനെ കുറിച്ച് പരാതി നൽകിയാലും തൊഴിൽ മാറാം. എന്നാൽ തൊഴിലാളിയും ഇതിന്‍റെ ഭാഗമാണെങ്കിൽ നടപടിയുണ്ടാകും.

4.തൊഴിലുടമ തൊഴിലാളികളെ അനധികൃതമായി കടത്തുന്നതിന് തെളിവു നൽകിയാലും ജോലി മാറാം. 5. തൊഴിലുടമക്കെതിരെ കേസ് നൽകി അദ്ദേഹം ഹിയറിങിന് ഹാജാരാകാതിരുന്നാലും തൊഴിൽ മാറാം. ഇതോടൊപ്പം ഒരു കമ്പനിക്ക് മറ്റൊരു കന്പനിയിൽ നിന്നും തൊഴിലാളിയെ സ്വീകരിക്കാനും നാല് നിബന്ധനകളുണ്ട്. 1. തൊഴിലാളിയെ സ്വീകരിക്കുന്ന കമ്പനിക്ക് പുതിയ വിസകൾ ഇഷ്യൂ ചെയ്യാനുള്ള അർഹത ഉണ്ടായിരിക്കണം 2. ശമ്പളം തുടർച്ചയായി മുടങ്ങി മന്ത്രാലയത്തിന്‍റെ വിലക്കിലുള്ള കമ്പനിയാകരുത്. 3. തൊഴിൽ കരാർ മന്ത്രാലയവുമായി ബന്ധിപ്പിച്ച സ്ഥാപനമായിരിക്കണം. 4. മന്ത്രാലയത്തിന്‍റെ സ്വയം പരിശോധന പദ്ധതയുടെ ഭാഗമായിരിക്കണം. ഈ നിബന്ധനകൾ പാലിച്ച ഏത് കമ്പനിക്കും മറ്റൊരു കമ്പനയിൽ നിന്നും തൊഴിലാളിയെ സ്വീകരിക്കാം. അടുത്ത മാർച്ച് 14 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാവുക.

]]>