spirit – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Mar 2023 06:11:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png spirit – malayalees.ch https://malayalees.ch 32 32 മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ https://malayalees.ch/spirit-in-mineral-water-bottles-accused-in-custody/ Mon, 13 Mar 2023 06:10:25 +0000 https://malayalees.ch/?p=77898 ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ മുതൽ 1250 രൂപ വരെ ഈടാക്കിയായിരുന്നു വില്പന. 

ചാരായ വില്പന നടത്തിയതിനും ചാരായ വാറ്റിൽ ഏർപ്പെട്ടതിനും വാമനപുരം റേഞ്ചിൽ രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതിയായ രാജേഷിനെ ആദ്യമായാണ് തൊണ്ടി സഹിതം അറസ്റ്റ് ചെയ്യുന്നതെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. നെടുമങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ രാജേഷ് ഓട്ടോ ഓടിക്കുന്ന മറവിലും ചാരായക്കടത്തിൽ ഏർപ്പെട്ടിരുന്നത്രേ.

എക്സൈസ് ഇൻസ്‌പെക്ടർ മോഹൻ കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ലിബിൻ,ഹാഷിം, ഷിജിൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

]]>
പാലക്കാട് വൻ സ്പിരിറ്റ് വേട്ട; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർ 1400 ലിറ്റർ സ്പിരിറ്റുമായി പിടിയിൽ https://malayalees.ch/palakkad-huge-spirit-hunt/ Tue, 11 Oct 2022 07:44:41 +0000 https://malayalees.ch/?p=69385 പാലക്കാട് കൊഴിഞ്ഞാമ്പറയിൽ വൻ സ്പിരിറ്റ് വേട്ട. 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ് നിറച്ച കന്നാസുകൾ

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിൽ 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവർ പിടിയിലായി.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മണൽതോട് ഭാഗത്തും സ്പിരിറ്റ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം എക്സൈസിന് ലഭിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ 17 കന്നാസുകൾ കൂടി കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശി വിനേഷിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ വൈക്കോൽ കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഇയാളുടെ അറസ്റ്റും എക്സൈസ് രേഖപ്പെടുത്തി.

ആകെ 42 കന്നാസുകളിൽ ആയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കള്ള് നിർമ്മിക്കാൻ സൂക്ഷിച്ചവയെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്ക് സ്പിരിറ്റ് എവിടെ നിന്ന് ലഭിച്ചു എന്ന് അടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ചു പോരുകയാണ്.

]]>
കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട https://malayalees.ch/spirit-seized-kasaragod-mancheswar/ Fri, 29 Jul 2022 04:24:06 +0000 https://malayalees.ch/?p=65581 കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക അതിർത്തിയിൽ നിന്ന് സ്‌പിരിറ്റ് പിടികൂടിയത്.

]]>
അണക്കപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വ്യാജകള്ള് കേസ് പ്രതികളുടെ കെട്ടിടത്തില്‍ https://malayalees.ch/anakkappara-excise-check-post-located-in-building-accused/ Tue, 29 Jun 2021 11:59:51 +0000 https://malayalees.ch/?p=46178 പാലക്കാട് അണക്കപ്പാറ വ്യാജകള്ള് കേസിലെ പ്രതികളും എക്‌സൈസും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അണക്കപ്പാറയില്‍ ദേശീയ പാതയോട് ചേര്‍ന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് കേസിലെ ഒന്നാം പ്രതി സോമശേഖരന്‍ നായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എന്നതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 304, 305 നമ്പറുകളിലുള്ള കെട്ടിടത്തിലാണ് എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

പാലക്കാട് ജില്ലയില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള കള്ളിന്റെ പരിശോധന ഇവിടെയാണ് നടക്കുന്നത്. സാമശേഖരന്‍ നായര്‍ക്കൊപ്പം മറ്റൊരു പ്രതിയായ വിന്‍സന്റിനും ജയരാജ് എന്നയാള്‍ക്കും കെട്ടിടത്തില്‍ ഉടമസ്ഥതാ പങ്കാളിത്തമുണ്ട്. എക്‌സൈസും കേസിലെ പ്രതികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണിത്.

ഇത് മുന്നില്‍ക്കണ്ടാണ് ആലത്തൂരിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം വ്യാജകള്ള് നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. ഈ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയാകും ഇനി അന്വേഷണം നടക്കുന്നത്. എക്‌സൈസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ നെല്‍സണാണ് ചുമതല.

ആലത്തൂര്‍ എക്‌സൈസ് സിഐ മുഹമ്മദ് റിയാസിനെ പൊന്നാനിക്കും ഇന്‍സ്‌പെക്ടര്‍ പ്രശോഭിനെ നിലമ്പൂരിലേക്കും ഐബി ഇന്‍സ്‌പെക്ടര്‍ അനൂപിനെ തൃപ്പുണിത്തുറയ്ക്കും സ്ഥലം മാറ്റും. ഡെപ്യൂട്ടി കമ്മിഷണര്‍, ഐബി സെന്‍ട്രല്‍ സോണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം തുടരാനും തീരുമാനമുണ്ട്.

]]>