spinal muscular atrophy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Feb 2023 10:42:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png spinal muscular atrophy – malayalees.ch https://malayalees.ch 32 32 നിർവാണിന് 11 കോടി സഹായം നൽകി അജ്‍ഞാതൻ; താങ്കൾ ലോകത്തിൻ്റെ ഏത് ഭാഗത്തായാലും പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി; ഷെയിൻ നിഗം https://malayalees.ch/shane-nigam-thanking-unknown-person-who-gave-11-crore-aid-to-nirvan/ Tue, 21 Feb 2023 10:41:26 +0000 https://malayalees.ch/?p=76639 സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) പിടിപ്പെട്ട ഒന്നര വയസുകാരൻ നിർവാണിന്റെ ചികിത്സക്ക് 11 കോടി രൂപയുടെ സഹായം എത്തിച്ച അജ്ഞാതന് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയെന്ന് നടൻ ഷെയിൻ നിഗം. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും നന്ദി ആ അജ്ഞാതനോടുണ്ട്.

ലോകത്തിൻ്റെ ഏത് ഭാഗത്താണ് താങ്കൾ എങ്കിലും താങ്കൾക്കും താങ്കളുടെ മുഴുവൻ കുടുംബത്തിനും വേണ്ടി നിർവാണിൻ്റെ മാതാപിതാക്കൾക്കൊപ്പം ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്നും ഷെയിൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു.

വലിയൊരു സഹായം ലഭിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നിർവാണിന്റെ കുടുംബം. നിർവാണിന്റെ ചികിത്സക്ക് പതിനേഴര കോടി രൂപയാണ് വേണ്ടത്. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ സഹായം വലുതാണ്.

പതിനേഴര കോടിയിലേക്ക് എത്താൻ ഇനി 80 ലക്ഷം രൂപ കൂടി മതിയാകും. ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ചേർത്തുവെച്ചാലും ഈ തുകയിലേക്ക് എത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ കുടുംബം സുമനസ്സുകളുടെ സഹായത്തിന് അപേക്ഷിച്ചത്.

ആ ശ്രമത്തിനാണ് ഇപ്പോൾ ഫലം ലഭിച്ചിരിക്കുന്നത്. ആരാണ് ഇത്രയും വലിയ തുക അയച്ചതെന്ന് സാരം​ഗിനും അദിതിക്കും പോലും അറിയില്ല. വിദേശത്ത് നിന്നും ക്രൌഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. തനിക്ക് പേരോ പ്രശസ്തിയോ വേണ്ടെന്നും തന്നെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തു പറയരുതെന്നും നിർദ്ദേശിച്ചാണ് അജ്ഞാതനായ മനുഷ്യ സ്നേഹി നിർവാണിനെ സഹായിക്കാൻ മുന്നോട്ട് വന്നത്.

]]>
എസ്എംഎ രോഗത്തിന്റെ പിടിയില്‍പ്പെട്ട് അഞ്ചുവയസുകാരി മറിയ; വേണം കരുതലിന്റെ സഹായം https://malayalees.ch/spinal-muscular-atrophy-mariakutty-needs-help/ Sat, 30 Jul 2022 05:18:28 +0000 https://malayalees.ch/?p=65630 സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തിന്റെ പിടിയില്‍പ്പെട്ട് സുമനസുകളുടെ സഹായം തേടുകയാണ് അഞ്ച് വയസുകാരി മറിയക്കുട്ടി. പാലക്കാട് ചിറ്റിലഞ്ചേരിയിലെ നിഷയുടെ മകള്‍ മറിയ ഓടിചാടി നടക്കേണ്ട പ്രായത്തില്‍ എസ്എംഎ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണ്.

മറിയക്കുട്ടിയെ എങ്ങനെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുളള പരിശ്രമത്തിലാണ് അമ്മ നിഷയും ഒരു നാടും. അഞ്ച് രൂപയുടെ മാസ്‌ക് വിറ്റ് ജീവിക്കുന്ന നിഷയുടെ ഏകവരുമാനമാണ് കുടുംബത്തിനുള്ളത്. ഏതാണ്ട് ആറ് കോടിയോളം രൂപയാണ് മിടുക്കിയായ അഞ്ചരവയസുകാരി മറിയയുടെ ചികിത്സക്ക് ആവശ്യമുള്ളത്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിസഹായയായി നില്‍ക്കുന്ന ഈ കുടുംബത്തിന് കരുണ വറ്റാത്ത മനുഷ്യരുടെ സഹായം കൂടിയേ തീരൂ.

വീട്ടില്‍ ആര് വന്നാലും മനോഹരമായി പാട്ടുപാടാറുണ്ട് മറിയ. ആരെക്കണ്ടാലും സ്‌നേഹത്തോടെ ചിരിക്കുകയും അവരോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന മറിയക്കുട്ടി പക്ഷേ പോരാടുന്നത് വലിയൊരു രോഗത്തോടാണ്.

കുഞ്ഞിന്റെ ചികിത്സക്കും ദൈനംദിന കാര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഓഫീസുകളിലും നഗരത്തിലുമെല്ലാം അഞ്ച് രൂപ മാസ്‌ക്ക് വില്പന നടത്തുകയാണ് അമ്മ നിഷ. ജോലിക്ക് പോകുമ്പോള്‍ മറിയയെ നോക്കുന്നത് കാഴ്ചപരിമിതിയുളള മുത്തച്ഛനാണ്. എത്ര പ്രയാസപ്പെട്ടാണെങ്കിലും കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. അത് മാത്രമാണ് നിഷയുടെ ആഗ്രഹം. കുട്ടിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ് മറിയയുടെ അച്ഛന്‍.

മറിയയുടെ വലത്തേ കാലിന്റെ എല്ല് വളയാന്‍ തുടങ്ങിയതോടെ കുട്ടിക്ക് ഒറ്റക്ക് നടക്കാനാകാത്ത അവസ്ഥയായി. ഇപ്പോള്‍ നട്ടെല്ലിനും വളവ് ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഉടന്‍ ചികിത്സ തുടങ്ങിയാല്‍ കുട്ടിയെ രക്ഷിച്ചെടുക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റിസ്ഡിപ്ലാം എന്ന 75 ലക്ഷത്തോളം വിലവരുന്ന മരുന്ന് വര്‍ഷങ്ങള്‍ നല്‍കണം.ആകെ ആറ് കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സ്‌കൂളില്‍ പോയില്ലെങ്കിലും പഠിക്കാനും പാട്ടിലുമൊക്കെ മിടുക്കിയാണ് മറിയ. കുഞ്ഞിന്റെ ചികിത്സക്കായി സഹായസമിതി രൂപീകരിച്ച് നാട്ടുകാര്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

അക്കൗണ്ട് വിവരങ്ങള്‍:

MARIA – A/C NO: 0056073000003995
IFSC: SIBL0000056
NENMARA
SOUTH INDIAN BANK

]]>
ഗൗരിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് നാല് കോടി രൂപ; മരുന്ന് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി https://malayalees.ch/gauri-lakshmi-treatment-help/ Thu, 28 Apr 2022 04:13:34 +0000 https://malayalees.ch/?p=60836 സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാല് കോടിയോളം രൂപ. ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ഗൗരിലക്ഷ്മിക്ക് മരുന്ന് ലഭ്യമാക്കാന്‍ കുടുംബത്തിന്റെ മുന്നിലുള്ളത്. തുക പൂര്‍ണ്ണമായി സമാഹരിക്കാനായില്ലെങ്കിലും മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികള്‍ കുടുംബം ആരംഭിച്ചു. നിശ്ചിത തീയ്യതിക്ക് മുന്‍പ് സുമനസുകളുടെ സഹായത്തില്‍ തുക ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുഗൗരിയുടെ കുടുംബം.

ഗൗരിക്ക് രണ്ട് വയസ് തികയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 12 കോടിയോളം രൂപ ഇതുവരെ ലോകമലയാളികളുടെ കരുണകൊണ്ട് ഈ കുടുംബത്തിന്റെ കൈകളിലേക്കെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ തുക മാത്രമാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. കാത്തിരിക്കാന്‍ ഒട്ടും സമയമില്ലെന്നിരിക്കെ, കടുത്ത ആശങ്കയിലാണ് ഈ കുടുംബം.

ഇനി ദിവസങ്ങള്‍ നന്നേ കുറവാണെന്നിരിക്കെ മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികള്‍ കുടുംബവും സഹായകൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. 16 കോടി രൂപയും ലഭ്യമാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. പല സന്നദ്ധ സംഘടനകളും ഗൗരിക്കായി ധനസമാഹരണം നടത്തുന്നുണ്ടെങ്കിലും ഇനി കുറഞ്ഞ ദിവസങ്ങളെ മുന്നിലുള്ളു എന്ന് ഓര്‍മ്മിപ്പിക്കുകയാണ് പാലക്കാട്ടെ സഹായകൂട്ടായ്മയും.

ഗൗരി ലക്ഷ്മിക്കായി കൈകോര്‍ക്കാം

വിവരങ്ങള്‍:

K.L Liju

Account Number: 4302001700011823

IFSC Code: PUNB0430200

Phone: 9847200415

]]>
ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തും https://malayalees.ch/palakkad-kozhikode-route-private-bus-service-gauri-lakshmi-treatment/ Wed, 06 Apr 2022 04:37:51 +0000 https://malayalees.ch/?p=59639 കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂരുകാരിയായ ഗൗരി ലക്ഷ്മിക്ക് വേണ്ടി. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരിയുടെ ചികിത്സാ ധനസഹായം ലഭ്യമാക്കാനാണ് വിനിയോഗിക്കുക. അഞ്ചര കോടി രൂപയാണ് ഇതുവരെ ധനസഹായമായി ലഭിച്ചത്. പതിനാറ് കോടി രൂപയാണ് മരുന്നിന് മാത്രം സമാഹരിക്കേണ്ടത്.

മെയ് മാസത്തിന് മുന്‍പ് വിദേശത്ത് നിന്ന് മരുന്നെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബവും നാട്ടുകാരും. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി ലക്ഷ്മി. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വേണം 11 കോടി രൂപ.

ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.

]]>
കനിവ് കാത്ത് ഗൗരി ലക്ഷ്മിയുടെ കുടുംബം; ഇതുവരെ സമാഹരിച്ചത് 5 കോടി രൂപ https://malayalees.ch/gauri-lakshmi-treatment-spinal-mascular-atrophy/ Tue, 05 Apr 2022 04:36:11 +0000 https://malayalees.ch/?p=59585 അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന ഒന്നരവയസുകാരി സുമനസുകളുടെ സഹായം തേടുകയാണ്. 16 കോടി രൂപയാണ് ഗൗരിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തിക്കുന്ന മരുന്നിനായി വേണ്ടത്. ഇതുവരെ അഞ്ച് കോടി രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി സമാഹരിക്കാനായത്.

ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി നാളെ കോഴിക്കോട്- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. നാളെ സര്‍വീസ് നടത്തി ലഭിക്കുന്ന പണം ചികിത്സയ്ക്കായി കൈമാറും.

പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി ലക്ഷ്മി. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വേണം 11 കോടി രൂപ.

ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. മെയ് മാസത്തിന് മുന്‍പ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും ജനപ്രതിനിധികളും. കനിവുള്ള മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.

സഹായം അയക്കുക;

K. L. LIJU

ACCOUNT NUMBER: 4302001700011823

IFSC CODE: PUNB0430200

PHONE: 9847200415

]]>