special – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Dec 2023 04:37:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png special – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്; ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിൽ https://malayalees.ch/indian-national-congress-celebrates-139-years/ Thu, 28 Dec 2023 04:36:55 +0000 https://malayalees.ch/?p=93633 ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളർന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രസ്ഥാനം, ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂന്നു പതിറ്റാണ്ടായി തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നറിയാതെ ഉഴലുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

1885 ഡിസംബറിൽ ബോംബെയിലെ ഗോകുൽദാൽ തേജ്പാൽ സംസ്‌കൃത കോളജിൽ നടന്ന യോഗത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുന്നത്. എഒ ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ രൂപീകരിച്ച സംഘടനയുടെ ആദ്യ അധ്യക്ഷനായി ഡബ്ല്യു സി ബാനർജിയെ തെരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 72 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ഇന്ത്യൻ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒന്നാണ്. ഇന്ത്യയിലെ ജനങ്ങളോട് ബ്രിട്ടീഷുകാരുടെ കൊടും ക്രൂരതകൾക്കെതിരെ തദ്ദേശീയരുടെ പ്രസ്ഥാനം രൂപവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു കോൺഗ്രസിന്റെ രൂപീകണം.

1857 ലെ ഒന്നാംസ്വാതന്ത്ര്യ സമരത്തിന് ശേഷം ഉരുത്തിരിഞ്ഞ സാമൂഹിക കാരണങ്ങൾ, രാജ്യത്ത് ദേശീയ സ്വഭാവമുള്ള ആദ്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കി.ദേശീയത എന്ന വികാരം ആദ്യകാലങ്ങളിൽ ഉയർത്തിപ്പിടിച്ച കോൺഗ്രസിന് പിന്നീടാണ് രാഷ്ട്രീയ സ്വഭാവം കൈവന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‌റെ സമരങ്ങൾക്ക് വേറിട്ടമുഖം നൽകി. 1924ൽ മഹാത്മാഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനായി. ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന്‌റെ ബഹുജനാടിത്തറ വിപുലീകരിച്ചു. ആനി ബസന്റ്, സുഭാഷ് ചന്ദ്ര ബോസ്,ജവഹർലാൽ നെഹ്‌റു,ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി തുടങ്ങിയ 61 പേർ ഒന്നര നൂറ്റാണ്ടിനിടയിൽ പാർട്ടിയെ നയിച്ചു. 1897 ൽ അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായർ മാത്രമാണ് പാർട്ടിയെ നയിച്ച ഏക മലയാളി.

22 വർഷം അധ്യക്ഷ പദവിയിലിരുന്ന സോണിയ ഗാന്ധിയാണ് പാർട്ടിയെ ഏറ്റവും കൂടുതൽ കാലം നയിച്ച വ്യക്തി. സംഘടനാപരമായും, പാർലമെന്ററി രംഗത്തും 90കൾക്ക് ശേഷം കോൺഗ്രസിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിട്ട് തുടങ്ങി. എന്നാൽ ഇടയ്ക്ക് ചില ഇടവേളകൾ ഒഴിച്ച് നിർത്തിയാൽ 2014 വരെ മുന്നണി സംവിധാനത്തിൽ കോൺഗ്രസ് ഇന്ത്യയെ നയിച്ചു. പക്ഷേ, ഒന്നും രണ്ടും യുപിഎ സർക്കാർ കാലത്തെ അഴിമതി കഥകൾ വലിയ തിരിച്ചടിക്ക് വഴിയൊരുക്കി. ഇപ്പോൾ കോൺഗ്രസിന്റെ പുതുതലമുറ മുഖമായ രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്.

ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. 2024 ലെ പരീക്ഷണം കൂടി വിജയിച്ചില്ലെങ്കിൽ സംഘടനയ്ക്കുണ്ടാകുന്ന ആഘാതം ചെറുതാകില്ല.

]]>
താറാവിന്റെ രൂപത്തിൽ വളർന്ന പപ്പായ; കൗതുക കാഴ്ച; ചിത്രങ്ങൾ കാണാം https://malayalees.ch/pappaya-in-the-shape-of-duck/ Thu, 02 Nov 2023 11:59:28 +0000 https://malayalees.ch/?p=90500 വീട്ടുമുറ്റത്ത് വളർന്ന പപ്പായ കൗതുക കാഴ്ചയായി. താറാവിനോട് രൂപസാദൃശ്യമുള്ള പപ്പായയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പുൽപള്ളി ആനപ്പാറ ഇടത്തുംപറമ്പിൽ ബേബിയുടെ വീട്ടിലാണ് താറാവിന്റെ രൂപത്തിലുള്ള പാപ്പായ വിരിഞ്ഞത്. ( pappaya in the shape of duck )

കഴിഞ്ഞ ദിവസം വീട്ടാവശ്യത്തിനായി പറിച്ചപ്പോഴാണ് പപ്പായയുടെ രൂപത്തിലുള്ള വ്യത്യാസം കണ്ടെത്തിയത്. അപൂർവമായി കണ്ടെത്തിയ പപ്പായ കാണുന്നതിനായി നിരവധിപേരാണ് ബേബിയുടെ വീട്ടിലേക്കെത്തുന്നത്. രണ്ട് ദിവസം മുമ്പ് പറിച്ച പപ്പായ ഇപ്പോൾ പച്ചപ്പ് മാറി പഴുത്തു തുടങ്ങിയിട്ടുണ്ട്.പപ്പായ നാശമായിപോകാതിരുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ് വീട്ടുകാർ. നാടൻ ഇനത്തിലുള്ള പാപ്പായാണ് ഇതെന്ന് വീട്ടുകാർ പറഞ്ഞു.

]]>
ഇതിനോടകം സഞ്ചരിച്ചത് 22 രാജ്യങ്ങൾ; ലോകം ചുറ്റാൻ പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ച് ദമ്പതികൾ https://malayalees.ch/inspiration-story-of-traveller-couples/ Mon, 18 Apr 2022 04:40:15 +0000 https://malayalees.ch/?p=60240 തള്ളിനീക്കാനുള്ള ദിവസങ്ങളല്ല പിന്നിടാനുള്ള ദൂരങ്ങളും കാഴ്ചകളും നിരവധിയാണ്. ആഗ്രഹ പൂർത്തീകരണത്തിനായി വയസെന്ന അക്കങ്ങളെ തള്ളിനീക്കി ജീവിതം യാത്രകൾ കൊണ്ട് നിറയ്ക്കുന്ന ദമ്പതികളെ പരിചയപ്പെടാം. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസം. ഇതുവരെയുള്ള ജീവിത സമ്പാദ്യം കൊണ്ട് ലോകം ചുറ്റിക്കറങ്ങുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം. പ്രായം വെറും സംഖ്യ മാത്രമാണ്. ജീവിതത്തിലെ ഒരു സ്വപ്നങ്ങൾക്കുമുള്ള വിലങ്ങുതടിയല്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇവരുടെ ജീവിതം തന്നെ പഠിപ്പിക്കുന്നത്.

യോഗ്വേഷർ ബെല്ലയും സുഷമ ബട്ടയും 1976 ലാണ് വിവാഹിതരാകുന്നത്. ഇന്ന് യോഗ്വേഷറിന് 72 വയസും സുഷമയ്ക്ക് 68 വയസും പ്രായമുണ്ട്. പക്ഷെ ഇന്നും ചെറുപ്പമാണ് അവർക്ക്. വഴികളും ദൂരങ്ങളും കീഴടക്കി യാത്രയിലാണ് അവർ. ഇക്കാലയളവിൽ 22 രാജ്യങ്ങളാണ് യോഗ്വേഷറും സുഷമയും സഞ്ചരിച്ചത്. ഇന്ത്യയിൽ സഞ്ചരിക്കുമ്പോൾ ഭൂരിഭാഗവും ബുള്ളറ്റിൽ തന്നെയാണ് സഞ്ചരിക്കാറ്. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങൾ ഇന്ത്യക്കകത്ത് അവർ സന്ദർശിച്ചിട്ടുണ്ട്. റോഡ് യാത്രയാണ് ഇരുവർക്കും ഏറെ ഇഷ്ടം.

യാത്രയിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. യാത്രകളിലൂടെ വേറിട്ട നിരവധി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ഇവർ രണ്ടുപേരും. ഇരുവരുടെയും മനസിന് ഇപ്പോഴും കൗമാര പ്രായമാണ്. നാല് വർഷം മുമ്പാണ് റിവർ റാഫ്റ്റിംഗ് ചെയ്തത്. യാത്ര ഇഷ്ടപെടുന്നവരോട് സുഷമയ്ക്ക് പറയാനുള്ളത് ഇത്രമാത്രം…
ഈ പ്രായത്തിൽ ചെയ്യാൻ സാധിക്കില്ലെന്ന് ആളുകൾ പറയുന്ന കാര്യങ്ങളാണിപ്പോൾ ഞങ്ങൾ ചെയ്യുന്നത്. പ്രായം നമ്മുടെ ഉള്ളിലാണ്. ചിന്തകളിലാണ്. സന്തോഷമുള്ളത് ചെയ്ത് സന്തോഷത്തോടെ ജീവിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യോഗ്വേഷർ ബെല്ല.സുഷമ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയുമായിരുന്നു. ആറു വർഷം മുമ്പാണ് ഉത്തർപ്രദേശിലേക്ക് താമസം മാറുന്നത്. തങ്ങളുടെ സമ്പാദ്യമെല്ലാം ആവുന്നകാലം വരെ യാത്രയ്ക്കായി ചെലവഴിക്കണം എന്നാണ് ആഗ്രഹം. ഫ്ലാറ്റിൽ യാത്ര സാമഗ്രികൾ സൂക്ഷിക്കാൻ മാത്രമായി ഒരു മുറി തന്നെയുണ്ട്. ഇന്നും യാത്രകൾ തുടരുകയാണ് ഇരുവരും. കാണാനാഗ്രഹിച്ച ഇടങ്ങളിൽ എല്ലാം കാല്പാടുകൾ പതിപ്പിച്ച് മുന്നോട്ട്…

]]>