special womens-security – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Dec 2021 13:32:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png special womens-security – malayalees.ch https://malayalees.ch 32 32 സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും https://malayalees.ch/special-womens-security-for-priyanka-gandhi-sonia-gandhi/ Wed, 22 Dec 2021 13:32:01 +0000 https://malayalees.ch/?p=54460 സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയ്ക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. സി.ആർ.പി.എഫ്, വി.ഐ.പി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനമായി. ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ സുരക്ഷയ്ക്കും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തൃണമൂൽ നേതാവ് രാജീവ് ബാനർജിക്കുള്ള z കാറ്റഗറി സുരക്ഷ പിൻവലിക്കാനും തീരുമാനമായി.

അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന എതിരാളിയായ ബി.ജെ.പിയെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് ബോളിവുഡ് ചിത്രം ദീവാറിലെ ഡയലോഗിലൂടെ മറുപടി നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ‘എന്റെ കൂടെ അമ്മയുണ്ട്’ എന്ന ഡയലോഗാണ് പ്രിയങ്ക പറഞ്ഞത്.

നിലവില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയിട്ടുള്ള ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതലുള്ള പ്രിയങ്ക.

]]>