special team – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 Nov 2021 09:03:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png special team – malayalees.ch https://malayalees.ch 32 32 മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് ചുമതല https://malayalees.ch/special-team/ Thu, 18 Nov 2021 09:02:56 +0000 https://malayalees.ch/?p=52688 മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്ന സൈജു മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ 24 ന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴയിൽ പറയുന്നു. നവംബർ ഒന്നിനാണ് ഹാൻഡ് ഡിസ്ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാൻ ഓഡി കാർ ഡ്രൈവർ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി. മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ നിരസിച്ചു. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു.

അതിനിടെ ഫോർട്ട് കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് എക്സൈസ്. നമ്പർ 18 ഹോട്ടലിലെ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ എക്സൈസ് കമ്മിഷൻ നിർദേശിച്ചു.

]]>
നിപ: വിദഗ്ധ സംഘം ചാത്തമംഗലത്ത് https://malayalees.ch/special-team-arrived-chathamangalam/ Tue, 07 Sep 2021 09:37:56 +0000 https://malayalees.ch/?p=49203 നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടക്കുന്നത്. കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന് അസുഖ ബാധയുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ആടുകളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലിന്റെ സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതിനിടെ കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പത്തു പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളുടെ അടക്കം പരിശോധനാഫലമാണ് നെഗറ്റീവായത്. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്നതാണ് പരിശോധനാഫലങ്ങള്‍.

]]>