Special task force – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Oct 2020 13:00:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Special task force – malayalees.ch https://malayalees.ch 32 32 കോവിഡ് വാക്സിന്‍ ഉപയോഗത്തിന് കമ്മറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്രനിര്‍ദ്ദേശം https://malayalees.ch/central-proposal-to-form-committees-for-the-use-of-covid-vaccine/ Fri, 30 Oct 2020 13:00:23 +0000 https://malayalees.ch/?p=34193 ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി, അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സും രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്

കോവിഡ് വാക്സിന്‍ കൈകാര്യം ചെയ്യുന്നതിന് കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍‌ദ്ദേശം. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സും രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സജീവമായ ഇടപെടല്‍ സ്റ്റിയറിങ് കമ്മറ്റികള്‍ ഉറപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനങ്ങളെ കൂടി സജ്ജമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി, അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സ്. ജില്ല മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ ജില്ല ടാസ്ക് ഫോഴ്സ് എന്നിങ്ങനെ തരം തിരിക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയാണ് എല്ല വകുപ്പുകളുടേയും സജീവമായ ഇടപെടലും നിയന്ത്രണവും ഏകോപനവും ഉറപ്പാക്കുക.

]]>