Special Story – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Apr 2022 08:03:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Special Story – malayalees.ch https://malayalees.ch 32 32 ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; നാട്ടുകാരുടെ ഓംലെറ്റ് ശശിയണ്ണൻ https://malayalees.ch/omelette-sasi-story-trivandrum/ Wed, 20 Apr 2022 08:03:20 +0000 https://malayalees.ch/?p=60423 ഇത് പഴയ കഥയാണ്. നെഞ്ചിൽ കുത്തുന്ന തണുപ്പേറ്റ് വരുന്നവരുടെ വെളിച്ചം.തിരുവനന്തപുരത്തിന്റെ വടക്കൻ അതിർത്തിയിലുള്ളവർ അയാളെ ഓംലെറ്റ് ശശിയണ്ണനെന്ന് വിളിച്ചു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന ഒരു മനുഷ്യനാണ് ശശി .തിരുവനന്തപുരം വെമ്പായത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ടോർച്ചുകളും മണ്ണെണ്ണ വിളക്കുമായി അർധരാത്രി വരെ തട്ടുകട നടത്തിയ ശശി ഇന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്.

പതിറ്റാണ്ടുകൾ രുചി വിളമ്പിയാണ് ആ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി ഈ മനുഷ്യൻ മാറിയത്. സമയമാണ് ഇവിടുത്തെ ഹൈലൈറ്റ്. രാത്രിയിൽ ഉണർന്നിരിക്കുന്ന കട.
ആദ്യം ഇരുട്ടിൽ വെളിച്ചം തെളിച്ചായിരുന്നു. ഇപ്പോൾ കറണ്ട് കിട്ടി ശശിയണ്ണൻ വെളിച്ചത്ത് രുചി വിളമ്പി തുടങ്ങി.

വലിയ പ്രാരാബ്ദങ്ങളില്ലെങ്കിലും എന്തിനാണ് ഈ കഷ്ടപ്പാടെന്ന് ചോദിക്കാറുണ്ട് പലരും.
മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണ്ടല്ലോ,മക്കളെയൊന്നും ആശ്രയിക്കാതെ പോകുന്നകാലം വരെ ഇങ്ങനെ തുടരാനാണ് താത്പര്യമെന്നാണ് ശശിയണ്ണന്റെ മറുപടി.ഒരു ഗ്രാമത്തിന് മാത്രമല്ല,അറിഞ്ഞും പറഞ്ഞും കേട്ടു വരുന്നവർക്കെല്ലാം ശശിയണ്ണൻ മാന്ത്രികനാണ്.

]]>
അമിത ഉപയോഗം ആപത്ത്; കുട്ടികളിൽ മൊബൈൽ വഴിവെക്കുന്ന പ്രശ്നങ്ങൾ… https://malayalees.ch/the-harmful-effects-of-too-much-screen-time-for-kids/ Wed, 09 Feb 2022 11:41:57 +0000 https://malayalees.ch/?p=56715 ജീവിതത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈൽ ഫോണുകൾ. ലോക്ക്ഡൗണും കൊവിഡും ഓൺലൈൻ ക്ലാസുകളും കുട്ടികളിലെ മൊബൈൽ ഉപയോഗം വർധിക്കാനും കാരണമായി. തുടർച്ചയായി ഫോണുകളിൽ സമയം ചെലവഴിക്കുന്ന പ്രവണത മിക്ക കുട്ടികളിലും വർദ്ധിച്ചു. നമുക്ക് തന്നെ അറിയാം തുടർച്ചയായ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ഏറെയാണ്. ഗെയിമുകളിലും മറ്റു യുട്യൂബ്, ഫോൺ ആപ്പ്ലിക്കേഷനുകളിലും കുട്ടികൾ ഏറെ സമയം ചെലവഴിക്കുന്നതിൽ നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. കാരണം നിരന്തരമായ ഇതിന്റെ ഉപയോഗം കുട്ടികളിൽ മാനസിക വിഷമതകൾക്ക് വഴിതെളിക്കും.

ചില ഗെയിമുകൾ കുട്ടികളിൽ അക്രമവാസന വളർത്താനും പഠനത്തിൽ പിന്നോട്ട് നയിക്കാനും കാരണമാകും. ബുദ്ധിയുടെ വളർച്ചയെയും ദോഷകരമായി ബാധിക്കും. അവരുടെ മനസ്സിൽ ഇത് പരാജയ ഭീതിയ്ക്ക് കാരണമാകുകയും സാമൂഹികമായി ഇടപെടുന്നതിൽ നിന്ന് ഇതുവരെ പിന്നോട്ട് നയിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കുന്നതിൽ പോലും അവർക്ക് താത്പര്യ കുറവ് ഉണ്ടാകും. അതുകൊണ്ട് തന്നെ കുട്ടികളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് സമ്മാനമായി മൊബൈൽ, കമ്പ്യൂട്ടർ ഇവയൊക്കെ നൽകാതിരിക്കുക. മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ചെലവഴിക്കാൻ നിശ്ചിത സമയം മാറ്റി വെക്കുക. അതുകഴിഞ്ഞാൽ അവരെ പുറത്ത് കളിക്കാൻ വിടുകയോ മറ്റു പ്രവർത്തികൾ ഏർപെടുത്തുകയോ ചെയ്യാം.

എപ്പോഴും കമ്പ്യൂട്ടറിൽ ഇരിക്കുന്നതിന് പകരം ഇടയ്ക്കിടെ മറ്റു ആക്ടിവിറ്റികൾ പഠിക്കാനുള്ള അവസരം ഒരുക്കുക. നന്നായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ആവശ്യപ്പെടുക. അവരുമായി രക്ഷിതാക്കൾ സമയം ചെലവഴിക്കുക. ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളിൽ അമിത ക്ഷീണവും വിഷാദവും ഉന്മേഷ കുറവും വ്യക്തിത്വ വൈകല്യവും കാണപ്പെടാം. കുട്ടികളുടെ സ്കിൻ നേർത്തതായതിനാൽ മൊബൈലിന്റെ റേഡിയേഷൻ ഇവർക്ക് ദോഷകരമായി ബാധിക്കും. കാഴ്ചയ്ക്കും കേൾവിക്കും ഇത് പ്രശ്നമാണ് ഉണ്ടാക്കും. മൊബൈലിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ അവരെ പറഞ്ഞ് മനസിലാക്കുക. പുസ്തകങ്ങൾ സമ്മാനമായി നൽകുക. അവർക്കിഷ്ടപെട്ട ഹോബി തെരഞ്ഞെടുക്കാൻ അവരെ സഹായിക്കാം.

]]>