Special assembly session – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Dec 2020 08:18:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Special assembly session – malayalees.ch https://malayalees.ch 32 32 ഡിസംബര്‍ 31ന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങി സര്‍ക്കാര്‍ https://malayalees.ch/the-government-is-all-set-to-convene-a-special-assembly-session-on-december-31/ Thu, 24 Dec 2020 08:18:48 +0000 https://malayalees.ch/?p=37474 ഡിസംബര്‍ 31 ന് കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും.

ഇതിന്‍റെ അനുമതിക്കായി വീണ്ടും സ്പീക്കറെ കാണും. ഗവര്‍ണറുമായി ഏറ്റുമുട്ടി മുന്നോട്ടു പോകണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ കേന്ദ്രത്തിനെതിരെ ഇന്നലെ സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ കൈക്കൊണ്ടിരുന്നു. നിയമസഭ ചേരുന്നതിന്‍റെ പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.

]]>
പ്രത്യേക നിയമസഭ സമ്മേളനം; ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം https://malayalees.ch/special-assembly-session-protests-are-strong-over-the-governors-action/ Wed, 23 Dec 2020 05:45:46 +0000 https://malayalees.ch/?p=37373 പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം. അംഗങ്ങൾ മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ്. തലസ്ഥാനത്തുള്ള പ്രതിപക്ഷ എം.എൽ.എമാർ നിയമസഭക്കടുത്തെത്തി പ്രതിഷേധിക്കും. രാത്രിയിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്.

ഗവർണ്ണറുടെ നടപടി നിർഭാഗ്യകരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയുടെ ശുപാർശ നിരാകരിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് പ്രസ്താവിച്ചു. ഗവർണ്ണർ കേന്ദ്ര സർക്കാരിന്‍റെ ചട്ടുകമാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. കർഷകരെ ഗവർണ്ണർ ഒറ്റിക്കൊടുത്തെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.അതേസമയം ഗവർണ്ണർക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. ഗവർണ്ണറുടെ നടപടി സ്വാഗതാർഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവിച്ചു. പിന്നാലെ ഗവർണ്ണറെ അനുമോദിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എം.എൽ.എയും പത്രക്കുറിപ്പിറക്കി.

]]>