Speaker P Sreeramakrishnan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Mar 2021 04:06:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Speaker P Sreeramakrishnan – malayalees.ch https://malayalees.ch 32 32 സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും https://malayalees.ch/customs-to-interrogate-speaker/ Sat, 06 Mar 2021 04:06:00 +0000 https://malayalees.ch/?p=41136 കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ കടത്ത്,സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.മാർച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താൻ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന രഹസ്യമൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോൺസുലേറ്റിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്നതടക്കം മൊഴിയാണ് നൽകിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന നൽകിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ യു.എ.ഇ കോൺസൽ ജനറലുമായും അനധികൃത സാമ്പത്തിക ഇടപാടുകളുമായും മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. മൂന്ന് മന്ത്രിമാരുടെ അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.

]]>
സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് നിയമസഭ ചർച്ച ചെയ്യും https://malayalees.ch/the-assembly-will-discuss-the-resolution-to-remove-the-speaker-on-the-21st/ Mon, 11 Jan 2021 09:51:50 +0000 https://malayalees.ch/?p=38382 സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ 21ന് ചർച്ച ചെയ്യും. രണ്ട് മണിക്കൂറാണ് സഭയിൽ ചർച്ച നടക്കുന്നത്. സഭാ സമ്മേളനം 22ന് അവസാനിപ്പിക്കാനും ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 28 വരെയാണ് സഭാ സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്

നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന എം.ഉമ്മറിന്‍റെ പ്രമേയമാണ് 21 ന് ഉച്ചയ്ക്ക് 12ന് രണ്ടു മണിക്കൂർ നിയമസഭ ചർച്ച ചെയ്യുക. ഈ സമയം ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക. സ്പീക്കർ അംഗങ്ങളോടൊപ്പം ഇരിക്കണം. അതസമയം ആരോപണങ്ങൾക്ക് അദ്ദേഹത്തിന് മറുപടി പറയാം. അതിന് ശേഷം വോട്ടിനിടും. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളത് കൊണ്ട് പ്രമേയം പരാജയപ്പെടും.

അതേ സമയം ശ്രീരാമകൃഷ്ണനെതിരെ ഉയർത്തിയ ആരോപണങ്ങൾ സഭാതലത്തിൽ രാഷ്ട്രീയമായ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിയും.

പതിനാറു വർഷത്തിനുശേഷമാണ് സ്പീക്കറെ നീക്കം ചെയ്യൽ പ്രമേയം ചർച്ചക്കെടുക്കുന്നത്. 2004 വക്കം പുരുഷോ ത്തമനെതിരെയും 1982ൽ എ.സി ജോസിനെതിരെ യുമാണ് ഇതിന് മുമ്പ് സമാനമായ പ്രമേയം സഭാതലത്തിൽ വന്നത്. കെ.കരുണാകൻ സർക്കാരിനെ കാസ്റ്റിങ് വോട്ടിലൂടെ നിലനിർത്തിയതിനാണ് എ.സി. ജോസിനെതിരെ പ്രമേയം കൊണ്ടുവരാൻ കാരണമായത്.2004 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയായിരുന്ന കോടോത്ത് ഗോവിന്ദൻ നായരെ പിന്തുണക്കുന്ന കോൺഗ്രസ് എം എൽ എ മാരെ ഭീഷണിപ്പെടുത്തുവെന്നാരോപിച്ചായിരുന്നു വക്കം പുരുഷോത്തമനെതിരായ നോട്ടീസ്.

രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടു.

പ്രമേയാവതരണത്തിന് കാര്യോപദേശക സമിതി അനുമതി നൽകിയതിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കണമെന്ന സർക്കാർ നിർദ്ദേശത്തെ പ്രതിപക്ഷം എതിർത്തില്ല. 22 ന് സഭ പിരിയും. അതനുസരിച്ച് ബജറ്റ് ചർച്ച പുന:ക്രമീകരിക്കും.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നാളെ ആരംഭിക്കും.

]]>
‘സ്പീക്കറെ നീക്കണം’; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം https://malayalees.ch/opposition-on-sreeramakrishnan/ Mon, 04 Jan 2021 12:21:52 +0000 https://malayalees.ch/?p=37999 സ്പീക്കറെ നീക്കണമെന്ന് വീണ്ടും പ്രതിപക്ഷം. എം.ഉമ്മർ എം.എൽ.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേയും സമാന ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നത് ഗൗരവതരമാണെന്നും നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍

  • സ്വര്‍ണക്കടത്ത് പ്രതിയുമായി ബന്ധം
  • ഡോളര്‍ കടത്തുകേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് ഗൗരവതരമാണ്.
  • നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി
]]>