spain – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Nov 2022 04:28:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png spain – malayalees.ch https://malayalees.ch 32 32 ഗോൾവല നിറച്ച് സ്പാനിഷ് പടയോട്ടം; കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളിന് തോൽപ്പിച്ചു https://malayalees.ch/spain-wins-against-costa-rica/ Thu, 24 Nov 2022 04:28:13 +0000 https://malayalees.ch/?p=71781 വമ്പന്മാർക്ക് കാലിടറിയ ഖത്തറിൽ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് സ്പെയിൻ. ഗ്രൂപ്പ് ഇ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുമായി നിറഞ്ഞാടിയ ഫെറാൻ ടോറസാണ് വിജയ ശിൽപ്പി. ഖത്തറിൽ ലക്ഷ്യം കിരീടം മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു സ്പെയിനിന്റേത്.

അൽ തുമാമ സ്റ്റേഡിയത്തിൽ പന്തുരുളാൻ തുടങ്ങിയതു മുതൽ സ്പെയിനിന്റെ സർവാധിപത്യം. കോസ്റ്റാറിക്ക താരങ്ങൾക്ക് പന്തിൽ തൊടാൻ അവസരം ലഭിച്ചില്ല. നിരന്തരം കോസ്റ്റാറിക്കൻ പോസ്റ്റിലേക്ക് സ്പെയിൻ ഷോട്ടുകൾ ഉതിർത്തു. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായി ആദ്യ ഗോൾ പിറന്നു. പതിനൊന്നാം മിനിറ്റിൽ ഡാനി ഓൾമോയിലൂടെ മുന്നിൽ. ലോകപ്പിൽ സ്പെയിനിന്റെ 100–ാം ഗോൾ.

10 മിനിറ്റ് തികയും മുമ്പ് രണ്ടാമത്തെ ഗോൾ, ഇത്തവണ മാർക്കോ അസെൻസിയോ(21′) കോസ്റ്റാറിക്ക വലകുലുക്കി. 31 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഫെറാൻ ടോറസും ഗോളാക്കി മാറ്റിയതോടെ സ്പെയിൻ ലീഡ് 3 ആയി. കോസ്റ്ററിക്കൻ ബോക്സിനുള്ളിൽ ആൽബയെ ഡ്യുവാർട്ടെ തള്ളിയിട്ടതിനാണ് സ്പെയിന് അനുകൂലമായ പെനൽറ്റി. ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയെ നിഷ്പ്രഭമാക്കി സ്പെയിന് 3 ഗോൾ ലീഡ്. ഖത്തർ ലോകകപ്പിൽ ഇതാദ്യമാണ് ആദ്യപകുതിയിൽ തന്നെ 3 ഗോൾ പിറക്കുന്നത്.

ആദ്യപകുതി നിർത്തിയെടുത്ത് നിന്ന് തന്നെ സ്പെയിൻ രണ്ടാം പകുതിയും ആരംഭിച്ചു. മത്സരം തുടങ്ങി ഏതാനും മിനിറ്റിനകം ടോറസ് തൻറെ രണ്ടാം ഗോൾ കണ്ടെത്തി. 54 ആം മിനിറ്റിൽ ലീഡ് 4 ആയി വർധിച്ചു. തോൽവി ഉറപ്പിച്ച കോസ്റ്ററിക്കയുടെ ഞെട്ടൽ മാറും മുമ്പ് പാബ്ലോ ഗവിയിലൂടെ വീണ്ടും സ്പെയിൻ ലീഡ് എടുത്തു. 74 ആം മിനിറ്റിലായിരുന്നു ഗോൾ.

ഗോളടി പരിശീലനം നടത്തുകയാണോ സ്പെയിൻ എന്ന് സംശയിച്ച് തുടങ്ങിയപ്പോഴേക്കും അടുത്ത ഗോൾ എത്തി. 90 മിനിറ്റിൽ കാർലോസ് സോളർ ലീഡ് വീണ്ടും ഉയർത്തി. അധിക സമയത്തിൻ്റെ രണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോൾ കൂടി, കോസ്റ്റാറിക്കൻ തോൽവി സമ്പൂർണം. അതേസമയം, സ്പെയിൻ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞില്ല.

]]>
യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന് https://malayalees.ch/uefa-nations-league-france-spain/ Mon, 11 Oct 2021 04:24:05 +0000 https://malayalees.ch/?p=50787 യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ഫൈനലിൽ സ്പെയിനെ തോൽപിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോക ചാംപ്യന്മാരുടെ തിരിച്ചുവരവ്. ഒയർസബലിന്റെ ഗോളിലൂടെ സ്പെയിൻ ആണ് ലീഡ് എടുത്തത്. എന്നാൽ കരീം ബെൻസമയിലൂടെ സമനില പിടിച്ചു. കളിയുടെ 80 ആം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പേ ഫ്രാൻസിന്റെ വിജയഗോൾ നേടുകയായിരുന്നു. (uefa nations league france)

സെമിഫൈനലിൽ ഇറ്റലിയെ കീഴടക്കിയാണ് സ്പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടി അവസാനം കുറിച്ചു. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി.

ഫ്രാൻസ് ആവട്ടെ, ബെൽജിയത്തെ 2-3 എന്ന സ്കോറിനു മറികടന്ന് ഫൈനൽ പ്രവേശനം നേടുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ചായിരുന്നു ഫ്രാൻസിൻ്റെ ജയം. കരീം ബെൻസേമ, കിലിയൻ എംബാപ്പെ, തിയോ ഹെർണാണ്ടസ് എന്നിവരാണ് ഫ്രാൻസിൻ്റെ ഗോൾ സ്കോറർമാർ. യാനിക് കരാസ്കോ, റൊമേലു ലുക്കാക്കു എന്നിവർ ബെൽജിയത്തിനായി ഗോൾ കണ്ടെത്തി.

ലൂസേഴ്സ് ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇറ്റലി മൂന്നാം സ്ഥാനം നേടി. നിക്കോളോ ബരേല, ഡൊമിനൊകോ ബെരാർഡി എന്നിവർ ഇറ്റലിക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയപ്പോൾ ചാൾസ് ഡി കെറ്റെലേർ ആണ് ബെൽജിയത്തിൻ്റെ ആശ്വാസ ഗോൾ നേടിയത്.

]]>
37 മത്സരങ്ങൾ നീണ്ട കുതിപ്പിന് അവസാനം; ഇറ്റലിയെ തോൽപിച്ച് സ്പെയിൻ ഫൈനലിൽ https://malayalees.ch/spain-won-italy-uefa-nations-league/ Thu, 07 Oct 2021 08:35:35 +0000 https://malayalees.ch/?p=50633 യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിയെ തകർത്ത് സ്പെയിനു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനം കുറിച്ചത്. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. (spain won italy uefa)

ബോൾ പൊസഷൻ കൊണ്ട് കളം ഭരിക്കുന സ്പെയിനെയാണ് കളിയിൽ കണ്ടത്. ഇറ്റലിയുടെ ഇടതു വിങിലൂടെ നിരന്തരം ആക്രമണം നടത്തിയ സ്പെയിൻ 15 ആം മിനിട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. ഒയർസബാളിന്റെ ക്രോസിൽ തലവച്ച് ഫെറാൻ ടോറസ് സ്പെയിനെ മുന്നിലെത്തിച്ചു. 30ആം മിനിട്ടിൽ ഒരു മഞ്ഞ കാർഡ് ലഭിച്ച ബൊണൂച്ചി 42ആം മിനിട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് ക്ഷീണമായി. ഇതിനു പിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോൾ പോലെ തന്നെ ഒയർസബാളിൻ്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്തായിരുന്നു രണ്ടാമത്തെയും ഗോൾ.

രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കുകളിലൂടെ സ്കോർ ചെയ്യാൻ ശ്രമിച്ച ഇറ്റലി 83ആം മിനിട്ടിൽ പെല്ലഗ്രിനിയിലൂടെ ഒരു ഗോൾ മടക്കി. പക്ഷേ, സമനില ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.15നു നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസ് ബെൽജിയവുമായി ഏറ്റുമുട്ടും.

ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം നേടിയത്. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഇറ്റലി വിജയം കണ്ടത്. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയായിരുന്നു ഇറ്റലിയുടെ ഹീറോ. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്.

]]>
യൂറോ കപ്പ്; ഇന്ന് ആദ്യ സെമി; ഇറ്റലിയും സ്പെയിനും മുഖാമുഖം https://malayalees.ch/euro-cup-semifinal-italy-vs-spain/ Tue, 06 Jul 2021 08:00:06 +0000 https://malayalees.ch/?p=46429 യൂറോ കപ്പ് സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇറ്റലി സ്പെയിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. 32 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലി തന്നെയാണ് കരുത്തരെങ്കിലും ലൂയിസ് എൻറിക്കെ എന്ന മികച്ച ടാക്ടീഷ്യൻ പരിശീലിപ്പിക്കുന്ന സ്പെയിനെ തള്ളിക്കളയാനാവില്ല.

ലോക ഒന്നാം നമ്പർ താരം ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് റോബർട്ടോ മാൻസീനിയുടെ സ്വപ്ന സംഘം സെമി ഉറപ്പിച്ചത്. 2018 ലോകകപ്പ് യോഗ്യത നേടാനാവാതെ നിന്ന ഇറ്റലി ഇന്ന് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും അപകടകാരികളായ സംഘമാണ്. ഗ്രൂപ്പ് പോരാട്ടങ്ങളെല്ലാം വിജയിച്ച ഇറ്റലി പ്രീക്വാർട്ടറിൽ ഓസ്ട്രിയയെയും പരാജയപ്പെടുത്തി. പ്രതിരോധത്തിനും ആക്രമണത്തിനുമിടയിലെ കണ്ണിയായി നിൽക്കുകയും കളി നിയന്ത്രിക്കുകയും ചെയ്യുന്ന ജോർജീഞ്ഞോ മുതൽ സിറോ ഇമ്മോബ്‌ലെ, മാർക്കോ വെറാറ്റി, ജോർജിയോ ചിയെല്ലിനി, ഫെഡെറിക്കോ ചിയേസ എന്നിങ്ങനെ ഏത് പൊസിഷനെടുത്താലും വളരെ കൃത്യമായ താരങ്ങൾ ഇറ്റലിക്കുണ്ട്. അതുകൊണ്ട് തന്നെ ഇറ്റലിക്ക് ഈ കളി കൃത്യമായ മുൻതൂക്കവുമുണ്ട്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾക്കു ശേഷം തകർപ്പൻ ഫോമിലെത്തിയ സ്പെയിൻ സ്വിറ്റ്സർലൻഡിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. സ്വിസ് ഗോളി യാൻ സോമ്മറുടെ അവിശ്വസനീയ സേവുകളാണ് കളി ഷൂട്ടൗട്ടിലേക്ക് നീട്ടിയതെന്ന യാഥാർത്ഥ്യം സത്യത്തിൽ സ്പെയിന് ആശ്വാസമാണ്. 18 വയസ്സുകാരൻ പെഡ്രിയാണ് സ്പാനിഷ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അസാമാന്യ പന്തടക്കവും ഡിസ്ട്രിബ്യൂഷനും വിഷനുമൊക്കെ പ്രകടമാക്കുന്ന കൗമാര താരം അടുത്ത സൂപ്പർ സ്റ്റാർ എന്ന വിശേഷണങ്ങൾക്കും അർഹനാണ്. പെഡ്രിക്കൊപ്പം സെർജിയോ ബുസ്കറ്റ്സും സ്പാനിഷ് ടീമിലെ സുപ്രധാന താരമാണ്. 18കാരനും 32കാരനും ചേർന്ന് നിയന്ത്രിക്കുന്ന സ്പെയിനിൽ ഫെറാൻ ടോറസ്, ജോർഡി ആൽബ, കോക്കെ തുടങ്ങിയ മികച്ച താരങ്ങളും അണിനിരക്കും.

ടീമുകൾക്കപ്പുറം, മികച്ച രണ്ട് പരിശീലകർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാവും മത്സരം.

]]>
യൂറോ കപ്പ്: ഗോൾ മഴയുമായി സ്പെയിൻ; ജയത്തോടെ പ്രീക്വാർട്ടറിൽ https://malayalees.ch/euro-cup-spain-won-against-slovakia/ Thu, 24 Jun 2021 04:22:21 +0000 https://malayalees.ch/?p=45973 യൂറോ കപ്പിൽ സ്പെയിന് കൂറ്റൻ ജയം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ സ്ലൊവാക്യയെ മടക്കമില്ലാത്ത 5 ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് സ്പെയിൻ്റെ ജയം. മറ്റൊരു മത്സരത്തിൽ പോളണ്ടിനെ സ്വീഡൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയതോടെ സ്പെയിൻ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 7 പോയിൻ്റുള്ള സ്വീഡൻ ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. സ്പെയിന് അഞ്ച് പോയിൻ്റുണ്ട്.

ഇടതടവില്ലാത്ത ആക്രമണങ്ങളെ തുടർന്ന് 12ആം മിനിട്ടിൽ തന്നെ സ്പെയിന് ഗോളടിക്കാനുള്ള സുവർണാവസരം ലഭിച്ചു. എന്നാൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കി മാറ്റാൻ ആൽവരോ മൊറാട്ടയ്ക്ക് സാധിച്ചില്ല. മൊറാട്ടയുടെ കിക്ക് സ്ലൊവാക്യൻ ഗോളി തട്ടിയകറ്റുകയായിരുന്നു. ആക്രമണം തുടർന്ന സ്പെയിൻ 30ആം മിനിട്ടിൽ ആദ്യ ഗോളടിച്ചു. ക്രോസ് ബാർൽ തട്ടി തെറിച്ച പാബ്ലോ സെറാബിയയുടെ ലോങ് റേഞ്ചർ തട്ടിയകറ്റാനുള്ള സ്ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്ക പന്ത് സ്വന്തം പോസ്റ്റിലേക്ക് തട്ടിയിട്ടു. ഗോൾ 0-1. ആദ്യ പകുതിയുടെ ഇന്ധുറി ടൈമിൽ അടുത്ത ഗോൾ വന്നു. ബോക്സിനുള്ളിൽ നിന്ന് മൊറേനോ നൽകിയ ലോബ് ക്രോസിൽ തലവച്ച് അയ്മെറിക് ലാപോർട്ടെയാണ് സ്പെയിൻ്റെ രണ്ടാം ഗോൾ നേടിയത്. സ്കോർ 0-2.

രണ്ടാം പകുതിയിൽ സ്പെയിൻ ആക്രമണം കൊഴുപ്പിച്ചു. 56ആം മിനിട്ടിൽ സെറാബിയയിലൂടെ സ്പെയിൻ വീണ്ടും നിറയൊഴിച്ചു. ഇടതു പാർശ്വത്തിൽ നിന്ന് ജോർഡി ആൽബ നൽകിയ ക്രോസ് സെറാബിയ സ്ലൊവാക്യൻ വലയിൽ നിക്ഷേപിക്കുകയായിരുന്നു. സ്കോർ 0-3. 60ആം മിനിട്ടിൽ മൊറാട്ടയ്ക്ക് പകരം ഫെറാൻ ടോറസ് കളത്തിലിറങ്ങി. തൊട്ടടുത്ത മിനിട്ടിൽ തന്നെ താരം ഗോൾ പട്ടികയിൽ ഇടം പിടിച്ചു. സെറാബിയയുമായുള്ള വൺ-ടൂ പാസിനൊടുവിൽ പെഡ്രി നൽകിയ ലോ ക്രോസിൽ നിന്ന് ഒരു ഫ്ലിക്കിലൂടെയാണ് ടോറസ് സ്കോർ ചെയ്തത്. മത്സരത്തിൽ ടോറസിൻ്റെ ആദ്യ ടച്ചും ഇതായിരുന്നു. സ്കോർ 0-4. 72ആം മിനിട്ടിൽ സ്പെയിൻ അഞ്ചാം ഗോൾ നേടി. സ്ലൊവാക്യൻ ഗോൾ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ സ്ലൊവാക്യൻ മിഡ്ഫീൽഡർ ജുറാജ് കുക്ക സ്കോർ ചെയ്ത സെൽഫ് ഗോളാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്.

]]>