SpaceX – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Mar 2023 11:34:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SpaceX – malayalees.ch https://malayalees.ch 32 32 പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/nasas-spacex-crew-6-launch-on-march-2-2/ Fri, 03 Mar 2023 11:34:12 +0000 https://malayalees.ch/?p=77305 വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2)

ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ല സുല്‍ത്താന്‍ അല്‍ നെയാദി. ഇത്രവേഗം മക്കളുടെ അടുത്തേക്ക് തിരിച്ചെത്തുമെന്ന് കരുതിയില്ലെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും സുല്‍ത്താന്‍ നെയാദി ട്വീറ്റ് ചെയ്തു.

‘എത്രയും വേഗം തിരിച്ചെത്താമെന്ന് മക്കള്‍ക്ക് വാക്കുകൊടുത്താണ് ദൗത്യത്തിനിറങ്ങിയത്. അത് ഇത്രവേഗം സാധ്യമാകുമെന്ന് കരുതിയില്ല. എല്ലാ ദൗത്യ അംഗങ്ങളും സുരക്ഷിതരാണ്. അവരുടെ ആവേശവും കൂടി. ലോഞ്ച് സ്‌ക്രബ് തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും നെയാദി ട്വിറ്ററില്‍ കുറിച്ചു.

വിക്ഷേപണത്തിന് മിനിറ്റുകള്‍ മുന്‍പ് ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് ദൗത്യം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. സുല്‍ത്താന്‍ നയാദി, നാസയുടെ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ബോവന്‍, വാറണ്‍ വുഡ്ഡി ഹൊബര്‍ഗ്, റോസ് കോമോസ്, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിഫെഡ്യാവ് എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുല്‍ത്താന്‍ അല്‍ നെയാദി.

180 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കാണ് അല്‍ നെയാദി തയ്യാറെടുക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമാകും യുഎഇ. ബഹിരാകാശേത്തേക്ക് പോകാന്‍ യുഎഇയില്‍ നിന്നും ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ അല്‍നെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരിക്കൊപ്പം അല്‍നെയാദിയെയും തെരെഞ്ഞെടുത്തിരുന്നത്. 2019 ലായിരുന്നു ആദ്യ ബഹിരാകാശ ദൗത്യം യുഎഇ നടത്തിയത്. ആ ദൗത്യത്തില്‍ ഹസാ അല്‍ മന്‍സൂരി അതില്‍ ഉള്‍പ്പെട്ടിരുന്നു. 4,022 പേരില്‍ നിന്നാണ് അല്‍നെയാദിയും അല്‍മന്‍സൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.

]]>
പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/nasas-spacex-crew-6-launch-on-march-2/ Thu, 02 Mar 2023 10:56:36 +0000 https://malayalees.ch/?p=77219 വിക്ഷേപണത്തിന്റെ അവസാന നിമിഷം മാറ്റിവച്ച യുഎഇയുടെ ബഹിരാകാശ ദൗത്യം മാര്‍ച്ച് രണ്ടിന് പുറപ്പെടുമെന്ന് വിവരം. നാളെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.04ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരുമെന്ന് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 27ന് വിക്ഷേപിക്കാനിരിക്കെയാണ് സാങ്കേതിക തകരാര്‍ കാരണം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ പോയത്. ക്രൂ ഡ്രാഗണിനുള്ളില്‍ മൂന്ന് മണിക്കൂറോളം കാത്തിരുന്നതിനിടെയായിരുന്നു സംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടത്.(nasa’s SpaceX Crew-6 launch on march 2)

ചരിത്രപരമായ ബഹിരാകാശ ദൗത്യം താത്ക്കാലികമായി നിന്നെങ്കിലും ശുഭാപ്തി വിശ്വാസം കൈവിട്ടിട്ടില്ല സുല്‍ത്താന്‍ അല്‍ നെയാദി. ഇത്രവേഗം മക്കളുടെ അടുത്തേക്ക് തിരിച്ചെത്തുമെന്ന് കരുതിയില്ലെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും സുല്‍ത്താന്‍ നെയാദി ട്വീറ്റ് ചെയ്തു.

‘എത്രയും വേഗം തിരിച്ചെത്താമെന്ന് മക്കള്‍ക്ക് വാക്കുകൊടുത്താണ് ദൗത്യത്തിനിറങ്ങിയത്. അത് ഇത്രവേഗം സാധ്യമാകുമെന്ന് കരുതിയില്ല. എല്ലാ ദൗത്യ അംഗങ്ങളും സുരക്ഷിതരാണ്. അവരുടെ ആവേശവും കൂടി. ലോഞ്ച് സ്‌ക്രബ് തങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ക്രൂ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും നെയാദി ട്വിറ്ററില്‍ കുറിച്ചു.

വിക്ഷേപണത്തിന് മിനിറ്റുകള്‍ മുന്‍പ് ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് ദൗത്യം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. സുല്‍ത്താന്‍ നയാദി, നാസയുടെ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ബോവന്‍, വാറണ്‍ വുഡ്ഡി ഹൊബര്‍ഗ്, റോസ് കോമോസ്, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിഫെഡ്യാവ് എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുല്‍ത്താന്‍ അല്‍ നെയാദി.

180 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കാണ് അല്‍ നെയാദി തയ്യാറെടുക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമാകും യുഎഇ. ബഹിരാകാശേത്തേക്ക് പോകാന്‍ യുഎഇയില്‍ നിന്നും ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ അല്‍നെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരിക്കൊപ്പം അല്‍നെയാദിയെയും തെരെഞ്ഞെടുത്തിരുന്നത്. 2019 ലായിരുന്നു ആദ്യ ബഹിരാകാശ ദൗത്യം യുഎഇ നടത്തിയത്. ആ ദൗത്യത്തില്‍ ഹസാ അല്‍ മന്‍സൂരി അതില്‍ ഉള്‍പ്പെട്ടിരുന്നു. 4,022 പേരില്‍ നിന്നാണ് അല്‍നെയാദിയും അല്‍മന്‍സൂരിയും തിരഞ്ഞെടുക്കപ്പെട്ടത്.

]]>
സ്‌പൈറല്‍ ആകൃതിയില്‍ ജപ്പാന്റെ ആകാശത്ത് നീലപ്രകാശം; അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ് https://malayalees.ch/mysterious-flying-spiral-spotted-in-night-sky-over-hawaii/ Fri, 27 Jan 2023 12:55:56 +0000 https://malayalees.ch/?p=75133 ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ കഴിഞ്ഞ ദിവസം ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രം പതിഞ്ഞു. നീല നിറത്തിലുള്ള സര്‍പ്പിളാകൃതിയിലുള്ള (spiral) ഒരു വിചിത്ര വസ്തു രാത്രിയിലെ തെളിഞ്ഞ ആകാശത്തില്‍ ഇങ്ങനെ ജ്വലിച്ചുനില്‍ക്കുന്നു. ഈ വസ്തു പയ്യെ നീങ്ങുന്നുണ്ടെന്നും പ്രകാശത്തിന്റെ ഈ വേള്‍പൂള്‍ പറക്കുന്നുണ്ടെന്നും കൂടി കണ്ടെത്തിയത് നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചിരിക്കുയാണ്.

ജപ്പാനിലെ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ കീഴിലുള്ള സുബാരു ടെലിസ്‌കോപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് യൂട്യൂബിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഈ വിചിത്രവസ്തുവുള്ളത്. അന്യഗ്രഹജീവികളുടെ പറക്കുംതളിക തന്നെയാണ് ഇതെന്ന് നെറ്റിസണ്‍സ് പലരും പറഞ്ഞെങ്കിലും സംഭവം സ്‌പേസ് എക്‌സ് വിക്ഷേപണത്തിനിടെ പുറന്തള്ളപ്പെട്ട ശീതീകരിച്ച റോക്കറ്റ് ഇന്ധനമാണെന്നാണ് നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാന്‍ പറയുന്നത്.

ജനുവരി 18 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.24ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഒരു നാവിഗേഷന്‍ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജപ്പാനീസ് ടെലിസ്‌കോപ്പില്‍ വിചിത്ര ദൃശ്യം പതിഞ്ഞത്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സ്ഥാനവും സര്‍പ്പിളാകൃതിയിലുള്ള പ്രകാശത്തിന്റെ സ്ഥാനവും കണക്കിലെടുക്കുമ്പോള്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാന്റെ വാദങ്ങള്‍ ശരിയാണെന്നാണ് സാറ്റ്‌ലൈറ്റ് ട്രാക്കര്‍ സ്‌കോട്ട് ടില്ലിയും പറയുന്നത്.

]]>
നാല് ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച് സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ https://malayalees.ch/spacex-nasa-launch-4-astronauts-to-international-space-station/ Mon, 16 Nov 2020 10:16:45 +0000 https://malayalees.ch/?p=35157 സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ ദൗത്യമാണ് സ്പേസ് എക്സ്

രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ പേടകം നാല് യാത്രികരെ വീണ്ടും ബഹിരാകാശ നിലയത്തിലെത്തിച്ചത്. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് ഫാല്‍ക്കന്‍ റോക്കറ്റില്‍ പേടകം കുതിച്ചുയര്‍ന്നത്.

അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ എന്നിവരെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. ആറ് ദിവസം നാലുപേരും ബഹിരാകാശ നിലയത്തില്‍ തുടരും. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ ദൗത്യമായി ക്രൂ ഡ്രാഗണ്‍ മാറി.

കോവിഡ് ബാധയെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലന്‍ മസ്‌കിന് വിക്ഷേപണ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണൈന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡ്‌സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്‍റും നാഷണല്‍ സ്‌പേസ് കൗണ്‍സില്‍ ചെയര്‍മാനുമായ മൈക്ക് പെന്‍സ് വിക്ഷേപണം കാണാനെത്തിയിരുന്നു,.

]]>