Space – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Jan 2023 12:56:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Space – malayalees.ch https://malayalees.ch 32 32 സ്‌പൈറല്‍ ആകൃതിയില്‍ ജപ്പാന്റെ ആകാശത്ത് നീലപ്രകാശം; അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ് https://malayalees.ch/mysterious-flying-spiral-spotted-in-night-sky-over-hawaii/ Fri, 27 Jan 2023 12:55:56 +0000 https://malayalees.ch/?p=75133 ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ കഴിഞ്ഞ ദിവസം ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രം പതിഞ്ഞു. നീല നിറത്തിലുള്ള സര്‍പ്പിളാകൃതിയിലുള്ള (spiral) ഒരു വിചിത്ര വസ്തു രാത്രിയിലെ തെളിഞ്ഞ ആകാശത്തില്‍ ഇങ്ങനെ ജ്വലിച്ചുനില്‍ക്കുന്നു. ഈ വസ്തു പയ്യെ നീങ്ങുന്നുണ്ടെന്നും പ്രകാശത്തിന്റെ ഈ വേള്‍പൂള്‍ പറക്കുന്നുണ്ടെന്നും കൂടി കണ്ടെത്തിയത് നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചിരിക്കുയാണ്.

ജപ്പാനിലെ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ കീഴിലുള്ള സുബാരു ടെലിസ്‌കോപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് യൂട്യൂബിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഈ വിചിത്രവസ്തുവുള്ളത്. അന്യഗ്രഹജീവികളുടെ പറക്കുംതളിക തന്നെയാണ് ഇതെന്ന് നെറ്റിസണ്‍സ് പലരും പറഞ്ഞെങ്കിലും സംഭവം സ്‌പേസ് എക്‌സ് വിക്ഷേപണത്തിനിടെ പുറന്തള്ളപ്പെട്ട ശീതീകരിച്ച റോക്കറ്റ് ഇന്ധനമാണെന്നാണ് നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാന്‍ പറയുന്നത്.

ജനുവരി 18 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.24ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഒരു നാവിഗേഷന്‍ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജപ്പാനീസ് ടെലിസ്‌കോപ്പില്‍ വിചിത്ര ദൃശ്യം പതിഞ്ഞത്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സ്ഥാനവും സര്‍പ്പിളാകൃതിയിലുള്ള പ്രകാശത്തിന്റെ സ്ഥാനവും കണക്കിലെടുക്കുമ്പോള്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാന്റെ വാദങ്ങള്‍ ശരിയാണെന്നാണ് സാറ്റ്‌ലൈറ്റ് ട്രാക്കര്‍ സ്‌കോട്ട് ടില്ലിയും പറയുന്നത്.

]]>
“ബഹിരാകാശത്തേക്ക് പറക്കാൻ ഒരു ലോട്ടറി അടിച്ചു”; പോകാൻ തയ്യാറെടുത്ത് അമ്മയും മകളും… https://malayalees.ch/mom-daughter-duo-wins-tickets-to-space-in-virgin-galactic-lottery/ Fri, 26 Nov 2021 08:22:27 +0000 https://malayalees.ch/?p=53095 ബഹിരാകാശത്തേക്ക് പോകുക എന്നത് ഈ കലാഘട്ടത്തിൽ അക്ഷരാർത്ഥത്തിൽ ഏതൊരു വ്യക്തിയുടെയും സ്വപ്ന സാക്ഷാത്കാരമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരാൾ ഇനി ഒരു ബഹിരാകാശ യാത്രികനാകണമെന്നില്ല. വിർജിൻ ഗാലക്‌റ്റിക്‌സിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരികളിൽ ഒരാളായി കരീബിയൻ രാജ്യത്തു നിന്നുള്ള ഒരു അമ്മയും മകളും തെരെഞ്ഞെടുത്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

കരീബിയന്‍ രാജ്യമായ ആന്റിഗുവ ആന്‍ഡ് ബര്‍ബുഡയില്‍നിന്നുള്ള അമ്മയും മകളുമാണ് സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ നേതൃത്വത്തിൽ ഫണ്ട് റെയ്സിങ് പരിപാടിയുടെ ഭാഗമായി നടത്തിയ ലോട്ടറി നറുക്കെടുപ്പിലൂടെയാണ് ഇരുവർക്കും ഈ അവസരം ലഭിച്ചിരിക്കുന്നത്. കെയ്‌സ ഷാഹാഫിനും ബ്രിട്ടനില്‍ ശാസ്ത്രവിദ്യാര്‍ഥിനിയായ പതിനേഴു വയസുകാരി മകൾക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. കെയ്‌സ ഷാഹാഫിന് 44 വയസ്സാണ് പ്രായം.

ഫണ്ട് റെയ്‌സിങ്ങിലൂടെ 1.7 മില്ല്യണ്‍ ഡോളര്‍ തുകയാണ് കമ്പനി സ്വരൂപിച്ചത്. സ്‌പേയ്‌സ് ഫോര്‍ ഹ്യുമാനിറ്റി എന്ന എന്‍.ജി.ഒയ്ക്ക് ഈ പണം കൈമാറും. ഒരു മില്ല്യൺ ഡോളർ അതായത് ഏകദേശം 7.45 കോടി രൂപയാണ് ടിക്കറ്റിന്റെ വില. കമ്പനിയുടെ സ്ഥാപകൻ റിച്ചാഡ് ബ്രാന്‍സണ്‍ കെയ്‌സയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. ആരോഗ്യമേഖലയില്‍ പരിശീലകയാണ് കെയ്‌സ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവ പ്രവർത്തകയാണ് കെയ്‌സ.

ബഹിരാകാശത്തെ കുറിച്ചറിയാൻ എനിക്ക് വളരെ താത്പര്യമാണെന്നും ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കെയ്‌സ പ്രതികരിച്ചു. 1,65000-ല്‍ അധികം ആളുകൾ ഈ ഫണ്ട് സ്വരൂപിക്കുന്ന പരിപാടിയില്‍ പങ്കാളികളായിട്ടുണ്ട്. എത്ര രൂപയാണ് കെയ്‌സ ലോട്ടറി പരിപാടിയിലേക്ക് നല്‍കിയതെന്ന് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.

]]>