space station – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Oct 2022 04:28:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png space station – malayalees.ch https://malayalees.ch 32 32 സ്‌പേസ് സ്റ്റേഷനിലാണ് താമസം, ഭൂമിയില്‍ വരാന്‍ പണമില്ലെന്ന് പറഞ്ഞ് തട്ടിപ്പ്; 65 വയസുകാരിക്ക് നഷ്ടമായത് 22 ലക്ഷം https://malayalees.ch/japanese-woman-pays-rs-22-lakh-to-help-astronaut-return-to-earth-scam/ Wed, 12 Oct 2022 04:28:04 +0000 https://malayalees.ch/?p=69456 ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്‌പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും യുവാവ് സ്ത്രീയോട് പറഞ്ഞു. ഭൂമിയിലേക്ക് തിരികെയെത്താന്‍ 22 ലക്ഷം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സ്ത്രീ യുവാവിനെ പരിചയപ്പെടുന്നത്. താനിപ്പോള്‍ ഭൂമിയിലല്ല താമസമെന്നും ബഹിരാകാശ യാത്രികനാണെന്നുമാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി ഫോട്ടോകള്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് സ്ത്രീ ഇയാളുടെ കഥ വിശ്വസിച്ചത്.

നാല് മാസത്തോളം പരസ്പരം ചാറ്റുചെയ്തതോടെ സ്ത്രീ യുവാവുമായി പ്രണയത്തിലായി. താനും പ്രണയത്തിലാണെന്ന് സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് തനിക്ക് ഭൂമിയിലേക്ക് മടങ്ങിവരണമെന്നും സ്ത്രീയെ എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്നും പറഞ്ഞു. ആഗസ്റ്റ് 19 നും സെപ്റ്റംബര്‍ 5 നും ഇടയില്‍ ലാന്‍ഡിംഗ് പ്ലാന്‍ ചെയ്യാമെന്ന് പറഞ്ഞാണ് യുവാവ് പണം ആവശ്യപ്പെട്ടത്. സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.

]]>
ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ദൗത്യം പൂര്‍ത്തിയായി; പങ്കാളിയായത് വനിതയടക്കമുള്ള മൂന്നംഗ സംഘം https://malayalees.ch/chinas-shenzhou-13-spacecraft-mission-succed-after-6-month/ Sat, 16 Apr 2022 07:42:35 +0000 https://malayalees.ch/?p=60179 ബഹിരാകാശത്ത് മനുഷ്യനെ അയക്കുന്ന ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 183 ദിവസത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ചാണ് മൂന്നംഗ ദൗത്യസംഘം മടങ്ങിയെത്തിയത്. അമേരിക്കയ്ക്ക് എതിരായി പ്രധാന ബഹിരാകാശ ശക്തിയായി മാറാനുള്ള ചൈനയുടെ ഏറ്റവും പുതിയ ദൗത്യമാണ് ഷെന്‍കൗ 13.

ഴായി സിഗാങ്, യെ ഗുവാങ്ഫു, വാങ് യപിംഗ് എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്. ബഹിരാകാശത്ത് ചിലവഴിക്കുന്ന ആദ്യ ചൈനീസ് വനിതയാണ് വാങ് യപിംഗ്. 55 കാരനായ മിഷന്‍ കമാന്‍ഡര്‍ സായ്, 2008 ല്‍ ചൈനയുടെ ആദ്യത്തെ ബഹിരാകാശ നടത്തം നടത്തിയ മുന്‍ യുദ്ധവിമാന പൈലറ്റാണ്.

ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിലെ ടിയാന്‍ഹെയില്‍ ആറ് മാസമാണ് ഇവര്‍ ചിലവഴിച്ചത്. ഷെന്‍കൗ 13 വിജയകരമായി ലാന്‍ഡ് ചെയ്തുവെന്ന് സ്റ്റേസ്റ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗോബി മരുഭൂമിയില്‍ നിന്ന് ഷെന്‍ഷൗ 13 വിക്ഷേപിച്ചത്.

2021-22 വര്‍ഷത്തിലെ ചൈനയുടെ നാല് ക്രൂഡ് ദൗത്യങ്ങളില്‍ രണ്ടാമത്തേതാണ് ഷെന്‍കൗ 13.നേരത്തെ 92 ദിവസത്തെ ബഹിരാകാശ ദൗത്യമാണ് ഷെന്‍കൗ 12 നടത്തിയിരുന്നത്. ഷെന്‍കൗ 14ന്റെ വിക്ഷേപണവും വരുമാസങ്ങളിലുണ്ടാകും. 2022ഓടെ സ്ഥിരബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ചൈന. 2029ഓടെ പുതിയ ചാന്ദ്രദൗത്യം നടത്താനും ചൈന തയ്യാറെടുക്കുകയാണെന്ന് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

]]>