SP BALASUBRAMANIAM – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Sep 2023 04:58:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SP BALASUBRAMANIAM – malayalees.ch https://malayalees.ch 32 32 ഈ കടലും മറുകടലും ഭൂമിയും മാനവും നിറയുന്ന സ്വരമാധുര്യം; എസ്പിബി ഓര്‍മയായിട്ട് മൂന്ന് വര്‍ഷം https://malayalees.ch/s-p-balasubrahmanyam-death-anniversary/ Mon, 25 Sep 2023 04:58:32 +0000 https://malayalees.ch/?p=88330 സംഗീതലോകത്ത് തലമുറകളുടെ ആവേശമായിരുന്ന എസ് പി ബാലസുബ്രമണ്യം ഓര്‍മയായിട്ട് മൂന്ന് വര്‍ഷം. അഞ്ച് പതിറ്റാണ്ടോളം, കാലത്തിന്റെ അതിരുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന അതുല്യ കലാകാരന്‍ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന് ജനഹൃദയങ്ങളില്‍ ഇന്നും അമരത്വമാണ്. എസ്പിബി എന്ന മൂന്നക്ഷരം മതി ആ പാട്ടുകളുടെ വസന്തകാലം നമ്മുടെ മനസിലേക്ക് ഓടിയെത്താന്‍. (S. P. Balasubrahmanyam death anniversary)

സംഗീതലോകം ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ. അനായാസമായ ആലപാനത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. ശാസ്ത്രീയസംഗീതം പഠിക്കാതെ, സംഗീതജ്ഞനു വേണ്ട അച്ചടക്കങ്ങളൊന്നുമില്ലാതെ, പതിറ്റാണ്ടുകള്‍ ആലാപനരംഗത്ത് നിറഞ്ഞുനിന്നു എസിപിബി. റെക്കോഡിങില്‍ പുതുചരിത്രമെഴുതി.

ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബി സംഗീതലോകത്തിന് സമ്മാനിച്ചത് എക്കാലവും മനസ്സില്‍തങ്ങി നില്‍ക്കുന്ന നിരവധി മനോഹരഗാനങ്ങളാണ്. ബോളിവുഡിലും വെന്നിക്കൊടി പറത്താന്‍ ഈ ആന്ധ്രാപ്രദേശുകാരനായി. ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും, വിരഹവും ആര്‍ദ്രതയും നിറഞ്ഞുനിന്ന എസ്പിബിയുടെ ശബ്ദമാധുര്യമുണ്ട്. ദേശത്തിനും ഭാഷക്കും കാലത്തിനും അതീതമായി.

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നാലു ഭാഷകളിലായി ആറ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം 24 തവണയും പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷന്‍ എന്നിവയുെ എസ്പിബി നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന പ്രത്യേകതയും സംഗീതസംവിധായകന്‍, രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന മികവുമുണ്ട് എസ്പിബിയ്ക്ക്. റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ എസ്പിബി ഇന്നും തന്റെ ശബ്ദമാധുര്യത്തിലൂടെ തലമുറകളെ വിസ്മയിപ്പിക്കുന്നു.

]]>
അനശ്വരനാദം, കേട്ടുകേട്ടിരിക്കെ അലിഞ്ഞുപോകുന്ന അന്‍പെഴും ഗാനങ്ങള്‍, വിനയം കൊണ്ട് ഉള്ളുതൊടുന്ന പ്രതിഭ; ഇന്ന് എസ്പിബിയുടെ 77-ാം ജന്മവാര്‍ഷികം https://malayalees.ch/s-p-balasubrahmanyam-birthday/ Mon, 05 Jun 2023 04:26:23 +0000 https://malayalees.ch/?p=82215 അനശ്വരനാദം കേട്ട് കൊതിതീരുന്നതിന് മുന്‍പ് വിടപറഞ്ഞുപോയ തെന്നിന്ത്യയിലെ പ്രിയ ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ 77 -ാം ജന്മവാര്‍ഷിക ദിനമാണിന്ന്. പാടിയ എല്ലാ ഭാഷകളിലും ആരാധരെ ഉണ്ടാക്കിയ ആ പ്രതിഭ ഉയരങ്ങളിലെത്തുമ്പോഴും വിനയം ഒരിക്കലും കൈവിട്ടിരുന്നില്ല. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് ഉണ്ടാക്കിയ തീരാ നഷ്ടമാണ് എസ്പിബിയുടെ വിയോഗം. മരണമില്ലാത്ത എസ്ബിയുടെ വിസ്മയ സംഗീതത്തെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയം കൊണ്ട് പുണരുകയാണ് ആരാധകര്‍. 

അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട സംഗീത യാത്രയില്‍ ആസ്വാദകരുടെ മനസു കവര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍ നല്‍കിയ അസാമാന്യ പ്രതിഭയാണ് എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും എസ് പി ബി ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലായിരുന്നു. ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് എസ് പി ബാല സുബ്രമണ്യം ജനിക്കുന്നത്.

മകനെ എഞ്ചിനീയര്‍ ആക്കാനായിരുന്ന പിതാവിന്റെ മോഹത്തിന് വിരുദ്ധമായി എസ് പി ബി സംഗീതം തെരഞ്ഞെടുത്തു. പതിഞ്ചാം വയസ്സ് മുതല്‍ സംസ്ഥാനതലത്തില്‍ ഉള്ള മത്സരങ്ങളില്‍ പങ്കെടുത്ത എസ് പി ബി പത്തൊന്‍പതാം വയസ്സില്‍ ആണ് ആദ്യമായി സിനിമ പിന്നണി ഗായകനാകുന്നത്. 1966 ല്‍ ശ്രീ ശ്രീ ശ്രീ മര്യാദരാമണ്ണ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന്റെ ഏറെ പ്രത്യേകതകളുള്ള ശബ്ദം ആദ്യമായി വെളളിത്തിരയില്‍ കേള്‍ക്കുന്നത്.

ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയ ഗിന്നസ് റെക്കോര്‍ഡ് കൂടാതെ ഒറ്റ ദിവസം 21 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തും എസ് പി ബി വിസ്മയിപ്പിച്ചിട്ടുണ്ട്. 1981 ഫെബ്രുവരി എട്ടിനായിരുന്നു അത്. കടല്‍പ്പാലം എന്ന ചിത്രത്തിലൂടെ ദേവരാജന്‍ മാസ്റ്ററാണ് എസ് പി ബി യെ മലയാളത്തിന് പരിചയപ്പെടുത്തിയത്. എന്നാല്‍ നിരന്തരം മലയാളത്തില്‍ ഹിറ്റ് ഗാനങ്ങളുമായി കളം നിറയാന്‍ എസ് പി ബി ശ്രമിച്ചില്ല. എസ് പി ബി യുടെ തമിഴ് ഗാനങ്ങളെ സ്‌നേഹിച്ച മലയാളിക്ക് ഇടക്ക് മാത്രമേ ആ ശബ്ദം മലയാളത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. ശ്രദ്ധേയമായ മെലഡികളും തട്ടുപൊളിപ്പന്‍ ഗാനങ്ങളും എസ് പി ബി മലയാളത്തില്‍ പാടിയിട്ടുണ്ട്.

]]>
എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട; സംസ്‌കാര ചടങ്ങുകൾ നടക്കുന്നത് താമരപ്പാക്കത്ത് https://malayalees.ch/farewell-to-the-art-world-to-spb-funeral-services-are-held-at-thamarappakkam/ Sat, 26 Sep 2020 07:35:40 +0000 https://malayalees.ch/?p=32376 എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടു പോകുകയായിരുന്നു. സംസ്‌കാരച്ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്താണ് നടക്കുന്നത്.

Latest News, Breaking News, India News, Bollywood, World, Business, Sports  & Politics | New Indian Express

ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇന്നലെ രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു. എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ 18 മണിക്കൂർ രാജ്യം പ്രാർത്ഥനകളോടെയായിരുന്ന നിമിഷങ്ങളെ വിഫലമാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഇതിഹാസ ഗായകൻ യാത്രയായത്.

]]>