South Korea – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Jun 2023 04:54:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png South Korea – malayalees.ch https://malayalees.ch 32 32 പ്രായം കണക്കാക്കാൻ പൊതു രീതി; ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇന്ന് മുതൽ രണ്ട് വയസുവരെ കുറയും https://malayalees.ch/south-korea-to-change-its-system-for-calculating-age/ Wed, 28 Jun 2023 04:54:21 +0000 https://malayalees.ch/?p=83412 ഇനി ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗതി രീതി ഉപേക്ഷിച്ച് ലോകമെമ്പാടുള്ള പൊതുരീതി ഇന്ന് മുതൽ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ. ഇന്ന് മുതൽ പൊതുരീതി ദക്ഷിണ കൊറിയയിൽ നടപ്പിലാകും.

ഇത് വരെ പിന്തുടർന്ന രീതി അനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. അടുത്ത ജനുവരി ഒന്നിന് അടുത്ത വയസ് തികയും. അതായത് ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് ഒരു വയസ് പ്രായം. അടുത്ത ദിവസം, ജനുവരി ഒന്നിന് കുഞ്ഞിന് 2 വയസ് തികയുമെന്നർത്ഥം. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ കാരണം നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നതിനാലും അനാവശ്യ സാമൂഹിക സാമ്പത്തിക ചെലവുകൾ കുറയ്ക്കാനുമാണ് പരിഷ്കരണം ലക്ഷ്യമിടുന്നത്.

പൊതുരീതി സ്വീകരിക്കുമ്പോൾ ജനനസമയത്ത് പൂജ്യം വയസും, ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും എന്ന രീതിയിലേക്ക് കൊറിയ മാറും. ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം രണ്ട് വയസ് വരെ കുറയും. ഉത്തര കൊറിയ 1985 മുതൽ പൊതുരീതിയാണ് പിന്തുടരുന്നത്. പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡന്റ് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്.

]]>
ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ https://malayalees.ch/india-south-korea-ties/ Mon, 10 Apr 2023 04:15:40 +0000 https://malayalees.ch/?p=79354 ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ തുടർച്ചയാണ് ദക്ഷിണകൊറിയയും ചൈനയുമായുള്ള വ്യാപാരബന്ധത്തിലും പ്രതിഫലിക്കുന്നത്. ( India South Korea ties )

അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ആഗോളവ്യാപാരരംഗത്ത് ചൈനയുമായുള്ള വാണിജ്യബന്ധം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. മാറിയ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധയിടുകയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് ഇരുരാജ്യങ്ങളും പുതിയ വിപണിസാധ്യതകൾ കണ്ടെത്തുകയും ശാസ്ത്ര സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രി പാർക്ക് ജിൻ ആണ് ഇക്കാര്യം അറിയിച്ചത്.

മുൻനിര ബഹുരാഷ്ട്ര കമ്പനികൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിക്ഷേപം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗുണഭോക്താക്കളാകുന്നു. സാമ്പത്തികരംഗത്ത് രാജ്യം വളർച്ചയുടെ പാതയിലാണെന്നും നിർമാണമേഖലയിൽ ഉൾപ്പെടെ സഹകരണം ശക്തമാക്കുമെന്നും പാർക്ക് ജിൻ പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പ്രതികരണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പാർക്ക് ജിൻ ഇന്ത്യയിലെത്തിയത്.

]]>
India at 75: കോളനി വാഴ്ചയില്‍ നിന്നും ഒരേദിവസം മോചനം; ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ് https://malayalees.ch/these-countries-also-mark-national-day-on-august-15/ Wed, 10 Aug 2022 12:26:06 +0000 https://malayalees.ch/?p=66205 ണ്ട് നൂറ്റാണ്ടിനടുത്ത് നീണ്ട കോളനി വാഴ്ചയില്‍ നിന്നും ധീരവും ത്യാഗോജ്വലവുമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ ഓഗസ്റ്റ് 15 എന്ന തിയതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. പല രാജ്യങ്ങളും കോളനി ഭരണത്തിന് കീഴിലായിരുന്നെങ്കിലും ഇന്ത്യയ്‌ക്കൊപ്പം ഓഗസ്റ്റ് 15ന് തന്നെ സ്വാതന്ത്ര്യം നേടിയ നാല് രാജ്യങ്ങളുണ്ട്. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാമെന്ന് അറിയാം…

ബഹ്‌റൈന്‍

ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ തന്നെയായിരുന്ന ബഹ്‌റൈന്‍ 1971 ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യം നേടുന്നത്. 1960-കളുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ സൂയിസിന് കിഴക്കായി സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും 1971നാണ് ബഹ്‌റൈന്‍ കോളനി വാഴ്ചയില്‍ നിന്നും പൂര്‍ണമായി സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യം നേടിയത് ആഗസ്റ്റ് 15നാണെങ്കിലും ഭരണാധികാരി ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ സ്ഥാനാരോഹണ ദിനമായ ഡിസംബര്‍ 16 ആണ് ബഹ്‌റൈന്‍ ദേശീയ ദിനമായി ആചരിക്കുന്നത്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആഗസ്റ്റ് 15ന് കൊറിയയുടെ ദേശീയ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചുവരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെയാണ് 35 വര്‍ഷം നീണ്ട ജാപ്പനീസ് അധിനിവേശത്തില്‍ നിന്നും കൊളോണിയല്‍ ഭരണത്തില്‍ നിന്നും കൊറിയ മോചനം നേടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യസേനയുടെ സഹായത്തോടെയാണ് കൊറിയ സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യ ദിനത്തെ ദക്ഷിണ കൊറിയ വെളിച്ചം വീണ്ടെടുത്ത ദിനമെന്ന് വിശേഷിപ്പിക്കുമ്പോള്‍ പിതൃരാജ്യത്തിന്റെ വിമോചന ദിനമെന്നാണ് ആഗസ്റ്റ് പതിനഞ്ചിനെ ഉത്തര കൊറിയ വിശേഷിപ്പിക്കുന്നത്.

ലിക്റ്റന്‍സ്റ്റൈന്‍

1866-ല്‍ ആണ് ജര്‍മന്‍ ഭരണത്തില്‍ നിന്നും ലിക്റ്റന്‍സ്റ്റൈന്‍ സ്വാതന്ത്ര്യം നേടുന്നത്. ആസ്ട്രിയയ്ക്കും സ്വിറ്റസര്‍ലന്‍ഡിനുമിടയിലാണ് ഈ കൊച്ചുരാജ്യം സ്ഥിതിചെയ്യുന്നത്. പഴയ ഭരണാധികാരിയുടെ ജന്മദിനം കൂടിയായ ആഗസ്റ്റ് 15 ആണ് ദേശീയ ദിനമായി ലിക്റ്റന്‍സ്റ്റൈന്‍ ആഘോഷിക്കുന്നത്.

]]>
നാലാം തരംഗ കൊവിഡ് ഭീതിയിൽ ദക്ഷിണ കൊറിയ https://malayalees.ch/south-korea-covid-outbreak/ Thu, 24 Mar 2022 05:05:16 +0000 https://malayalees.ch/?p=58998 ദക്ഷിണ കൊറിയയിൽ കൊവിഡ് കേസുകളിൽ വൻ വർധന. മരണസംഖ്യ ഏകദേശം ആറാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി, കഴിഞ്ഞയാഴ്ച പ്രതിദിന മരണങ്ങൾ 429 ആയി ഉയർന്നു. കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആശുപത്രി കിടക്കകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 1,000 ന് മുകളിലാണ്, എന്നാൽ ഏപ്രിൽ ആദ്യം ഇത് 2,000 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ 52 ദശലക്ഷം നിവാസികളിൽ 87 ശതമാനവും പൂർണ്ണമായി വാക്സിനേഷൻ എടുത്തവരും 63 ശതമാനം പേർ ഇതിനകം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുമായതിനാൽ, രാജ്യത്തിന്റെ മരണനിരക്കും അണുബാധ നിരക്കും മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിയതിനേക്കാൾ വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയമ വ്യക്തമാക്കി.

ഉത്തര കൊറിയയുടെയും റഷ്യയുടെയും അതിർത്തി പ്രദേശത്താണ് പുതിയ കേസുകളുടെ മുക്കാൽ ഭാഗവും റിപ്പോർട്ട് ചെയ്തത്. ചൈനയിലും ദക്ഷിണ കൊറിയയിലും കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ഒമിക്രോണിന്റെ വ്യാപനമാണ്.

അതേസമയം കൊവിഡിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ചൈനയും ഇപ്പോൾ മുന്നോട്ട് പോകുന്നത്. പലയിടങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യുന്നതിൽ ഭൂരിഭാഗവും ഗുരുതരമായ കേസുകളാണ്. എന്നാൽ കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്കുകളൊന്നും തന്നെ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

]]>