South India – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Aug 2020 04:57:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png South India – malayalees.ch https://malayalees.ch 32 32 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക് https://malayalees.ch/indias-covid-tally-in-august-highest-in-world-so-far/ Sat, 08 Aug 2020 04:57:21 +0000 https://malayalees.ch/?p=29853 സംസ്ഥാനങ്ങളുടെ കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകൾ 60, 000 നടുത്തും മരണം 900 നടുത്തും എത്തി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. മരണം 42500ലേക്കെത്തി. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകൾ 60, 000 നടുത്തും മരണം 900 നടുത്തും എത്തി.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 10, 483 കേസുകളും 300 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 10, 000 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 2 ലക്ഷം കടന്നു. ബിഹാറിൽ പ്രതിദിന കണക്കിലെ ഉയർന്ന സംഖ്യയായ 3646 രേഖപ്പെടുത്തി. കർണാടകയിൽ 6670 ഉം തമിഴ്‌നാട്ടിൽ 5880 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 326 പേരാണ്. 25169 പേർക്ക് പുതുതായി രോഗം കണ്ടെത്തി. 10208 ആണ് മരണസംഖ്യ.. രോഗബാധിതർ 737027 ആയി.

ആന്ധ്രാപ്രദേശിൽ രോഗ ബാധിതർ രണ്ട് ലക്ഷം കവിഞ്ഞു. 10 171 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 206960 ആയി. 89 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 2998 ആണ്.തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് 119 പേർ കൂടി മരിച്ചു. മരണസംഖ്യ 4690 ആയി. 5880 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 285024 ആണ് രോഗബാധിതർ. ചെന്നൈയിൽ 984 പേർക്ക് കൂടി രോഗം കണ്ടെത്തി.കർണാടകയിൽ 101 മരണം കൂടി റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 2998 ആയി. 6670 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 164924 ആണ് രോഗബാധിതർ.തെലങ്കാനയിൽ മരണസംഖ്യ അറുനൂറ് കവിഞ്ഞു. 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 601 ആയി. 2207 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 75257 ആണ് രോഗബാധിതർ.പുതുച്ചേരിയിൽ 241 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 4862 ആയി. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. 75 ആണ് മരണസംഖ്യ.

]]>
കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ അമ്പതിനായിരത്തിലധികം കേസുകള്‍ https://malayalees.ch/coronavirus-india-updates-03-august-over-2-crore-tests-so-far-shops-in-mumbai-to-open-on-all-days/ Tue, 04 Aug 2020 09:19:46 +0000 https://malayalees.ch/?p=29599 ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. എണ്ണൂറോളം കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 52050 പുതിയ കേസും 803 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണം 38938 ആയി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സി.പി.എം നേതാവ് മുഹമ്മദ് സലീമിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഭീതിക്കിടയിൽ മുതിർന്ന പൗരന്മരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറി. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോ൪ട്ട് ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയിലെ ആകെ കേസുകൾ നാലര ലക്ഷം കടന്നു. ആന്ധ്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോ൪ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനം. ആന്ധ്രയിലെ മരണം 1500 കടന്നു.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 24 മണിക്കൂറിനിടെ 19342 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 285 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 8981 ആയി. 641021 ആണ് ആകെ രോഗബാധിതർ. തമിഴ്നാട്ടിലെ മരണസംഖ്യ 4241 ആയി. 109 പേർ കൂടി മരിച്ചു. 5609 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 263222 ആയി. ചെന്നൈയില്‍ 1021 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി.കര്‍ണാടകയില്‍ മരണസംഖ്യ 2500 കടന്നു. 98 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2594 ആയി. 4752 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,39,571 ആണ് ആകെ രോഗബാധിതര്‍.ആന്ധ്രാപ്രദേശില്‍ വ്യാപനം തുടരുകയാണ്.

മരണം 1500 കടന്നു. 63 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 1537 ആയി. 7822 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1,66,586 ആയി.തെലങ്കാനയില്‍ 983 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിന് താഴെ എത്തുന്നത്. രോഗബാധിതരുടെ എണ്ണം 67660 ആയി. 11 മരണം റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 551 ആയി.പുതുച്ചേരിയില്‍ 176 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 3982 ആയി. നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 56 ആണ് സംസ്ഥാനത്തെ മരണസംഖ്യ.

]]>