South Africa – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 08:33:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png South Africa – malayalees.ch https://malayalees.ch 32 32 ‘ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെ’; ക്രിക്കറ്റ് താരം കേശവ് മഹാരാജ് https://malayalees.ch/south-africa-cricketer-keshav-maharajs-wish-on-ram-mandir-inauguration-in-ayodhya/ Mon, 22 Jan 2024 08:32:52 +0000 https://malayalees.ch/?p=95079
‘പ്രാണപ്രതിഷ്ഠ’ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.

‘നമസ്‌തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് മഹാരാജ് വാർത്തകളിൽ ഇടം നേടിയിരുന്നു.

പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ സിനിമാ-സാംസ്‌കാരിക-കായിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് എത്തിയത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡുൽക്കർ ചടങ്ങിനെത്തി. അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നി താരങ്ങളാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് എത്തിയത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകൾ എന്നിവരും അയോദ്ധ്യയിലെത്തിയിട്ടുണ്ട്.

]]>
ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക https://malayalees.ch/south-africa-qualify-for-cricket-world-cup/ Wed, 10 May 2023 11:54:35 +0000 https://malayalees.ch/?p=81029 ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരെ 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ അയർലൻഡ് പ്രതീക്ഷകൾ അസ്തമിച്ച സാഹചര്യത്തിലാണ് 2023 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടിത്. ഇനി അയർലൻഡിന് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വരും.

ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന എട്ടാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് പരമ്പര 2-0 ന് സ്വന്തമാക്കിയാലും ലോകകപ്പ് സൂപ്പർ ലീഗ് (WCSL) സ്റ്റാൻഡിംഗിൽ എട്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ മറികടക്കാൻ അയർലൻഡിന് കഴിയില്ല. ഇതോടെ സിംബാബ്‌വെയിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾ അയർലൻഡിന് കളിക്കേണ്ടി വരും.

ജൂൺ 18 മുതൽ ജൂലൈ 9 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും ഉൾപ്പെടുന്ന ടൂർണമെന്റിലാണ് അയർലൻഡിന് കളിക്കേണ്ടത്. നേരത്തെ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ അയർലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്ത് നിൽക്കേയാണ് മഴ വില്ലനായി മാറിയത്. ഇതേത്തുടർന്ന് മത്സരം റദ്ദാക്കുകയായിരുന്നു.

]]>
ഫ്രെഡി ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും നൂറിലധികം പേർ മരിച്ചു https://malayalees.ch/cyclone-freddy-kills-at-least-99-in-malawi/ Tue, 14 Mar 2023 04:16:24 +0000 https://malayalees.ch/?p=77929 തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോർഡ് നേടിയ ഫ്രഡ്ഡി ചുഴലിക്കാറ്റ് മൊസാംബിക്കിൽ രണ്ടാം തവണയും കരയറുന്നത്.

ഫ്രെഡി വാരാന്ത്യത്തിൽ കൂടുതൽ ഉൾനാടുകളിലേക്ക് പോകുമെന്നും മൊസാംബിക്കിലും തെക്കൻ മലാവിയിലും കനത്ത മഴ സൃഷ്ടിക്കുമെന്നും, സിംബാബ്‌വെയിലും സാംബിയയിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഫ്രഞ്ച് കാലാവസ്ഥാ ഏജൻസിയായ മെറ്റിയോ-ഫ്രാൻസ് മുന്നറിയിപ്പ് നൽകി. വരും ആഴ്‌ചയിൽ ചുഴലിക്കാറ്റ് കരയിൽ ദുർബലമാകാൻ സാധ്യതയില്ലെന്നും കടലിലേക്ക് തിരികെ പോകാനുള്ള ഉയർന്ന സാധ്യതയുണ്ടെന്നും മെറ്റിയോ-ഫ്രാൻസ് ആശങ്ക ഉയർത്തി.

ഏകദേശം 200 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 16 പേരെ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാന്റൈറിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രണ്ട് ടൗൺഷിപ്പുകളായ ചിലോബ്‌വെയിലും എൻദിരാൻഡെയിലും ആളുകൾക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

]]>
ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു https://malayalees.ch/south-africa-birthday-party-shooting-eight-killed/ Tue, 31 Jan 2023 12:10:28 +0000 https://malayalees.ch/?p=75413 ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്. രണ്ട് പേർ ചേർന്ന് നടത്തിയ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ കേപ് പ്രവിശ്യയിലെ ഗ്കെബെർഹ നഗരത്തിലാണ് സംഭവം.

20നും 64നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. അജ്ഞാതരായ രണ്ട് തോക്കുധാരികൾ അതിഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ക്വാസഖെലെ ടൗൺഷിപ്പ് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. തോക്കുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം വിവിധ ബാറുകളിൽ നടന്ന വെടിവയ്പിൽ 20 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

]]>
25 വർഷം മുമ്പ് ചെയ്ത തെറ്റിന് ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലൻ ഡൊണാൾഡ് https://malayalees.ch/allan-donald-issues-public-apology-to-dravid-for-old-ugly-behaviour/ Thu, 15 Dec 2022 10:10:55 +0000 https://malayalees.ch/?p=72897 ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിൻ്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനോട് അദ്ദേഹം മോശമായി പെരുമാറിയിരുന്നു.

25 വർഷത്തിന് ശേഷം ദ്രാവിഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുകയാണ് നിലവിലെ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായ ഡൊണാൾഡ്. ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ചാറ്റോഗ്രാമിലാണ്, ഇതിനിടെയായിരുന്നു ക്ഷമാപണം. 1997-ൽ ഡർബനിൽ നടന്ന ഏകദിനത്തിനിടെ ദ്രാവിഡിനെ അതിരുകടന്ന് സ്ലെഡ്ജ് ചെയ്തതായി സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് പറഞ്ഞു. കൂടാതെ അത്താഴത്തിന് ക്ഷണിക്കുകയും ചെയ്തു.

“ഞാൻ സംസാരിക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവമാണ് ഡർബനിൽ ഉണ്ടായത്. അദ്ദേഹവും(രാഹുൽ ദ്രാവിഡും) സച്ചിനും ഞങ്ങളെ നിലം തൊടാൻ അനുവദിക്കാതെ പ്രഹരിച്ചുകൊണ്ടിരുന്നു. പെട്ടന്നുള്ള കോപത്തിൽ അവരോട് അതിരുവിട്ട് പെരുമാറി. രാഹുലിനെ പുറത്താക്കാൻ ഈ മണ്ടത്തരം എനിക്ക് ചെയ്യേണ്ടിവന്നു. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമല്ലാതെ മറ്റൊന്നുമില്ല. രാഹുലിനൊപ്പം അത്താഴം കഴിക്കാനും അന്ന് സംഭവിച്ചതിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.”- അലൻ ഡൊണാൾഡ് പറഞ്ഞു.

മറ്റൊരു അഭിമുഖത്തിൽ ഡൊണാൾഡിന്റെ സന്ദേശത്തോട് ദ്രാവിഡ് പ്രതികരിച്ചിരുന്നു. “തീർച്ചയായും, ഞാൻ അതിനായി കാത്തിരിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബില്ല് നൽകുകയാണെങ്കിൽ”-ഡൊണാൾഡിന്റെ ക്ഷണത്തോട് രാഹുലിൻ്റെ ക്ലാസിക് മറുപടി.

]]>
ടി-20 ലോകകപ്പ്: മാർക്രം തുടങ്ങി, മില്ലർ തീർത്തു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം https://malayalees.ch/t20-world-cup-south-africa-won-india/ Mon, 31 Oct 2022 04:25:36 +0000 https://malayalees.ch/?p=70458 ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. 

ഇന്ത്യയ്ക്ക് ലഭിച്ചതുപോലെ മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കും ലഭിച്ചത്. ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിംഗ് മടക്കി അയച്ചു. ഡികോക്കിനെ രാഹുൽ പിടികൂടിയപ്പോൾ റുസോ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ടെംബ ബാവുമ (10) മുഹമ്മദ് ഷമിയുടെ പന്തിൽ ദിനേഷ് കാർത്തിക് പിടിച്ച് പുറത്തായി. 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ എയ്ഡൻ മാർക്രവും ഡേവിഡ് മില്ലറും ഒത്തുചേർന്നു. 66 റൺസിൻ്റെ ഗെയിം ചേഞ്ചിംഗ് കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. ഇതിനിടെ 38 പന്തിൽ മാർക്രം ഫിഫ്റ്റി തികച്ചു. 16ആം ഓവറിൽ ഹാർദിക് പാണ്ഡ്യ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 41 പന്തിൽ 52 റൺസെടുത്ത താരത്തെ സൂര്യകുമാർ യാദവ് പിടികൂടുകയായിരുന്നു.

മാർക്രം മടങ്ങിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ അശ്വിൻ്റെ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സ് (6) വിക്കറ്റിനു മുന്നിൽ കുടുങ്ങി. എന്നാൽ, അതിന് ദക്ഷിണാഫ്രിക്കയുടെ ജയം തടയാനായില്ല. 40 പന്തിൽ ഫിഫ്റ്റി തികച്ച മില്ലർ 46 പന്തിൽ 59 റൺസെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് ആണ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

]]>
ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം; സിഡ്നിയിൽ വെടിക്കെട്ടുമായി റൈലി റുസോ https://malayalees.ch/rilee-rossouw-century-t20-world-cup/ Thu, 27 Oct 2022 07:07:24 +0000 https://malayalees.ch/?p=70300 ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡ് റൈലി റുസോയ്ക്ക് സ്വന്തം. സൂപ്പർ 12 ഗ്രൂപ്പ് 2ൽ ബംഗ്ലാദേശിനെതിരെ 52 പന്തുകളിൽ സെഞ്ചുറി നേടിയാണ് റുസോ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലെ അവസാന ടി-20 മത്സരത്തിലും റുസോ സെഞ്ചുറി നേടിയിരുന്നു. ടി-20യിൽ താരത്തിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഇത്.

മത്സരത്തിൻ്റെ തുടക്കം മുതൽ അടിച്ചുതകർത്ത റുസോ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 46 പന്തിൽ 95 റൺസിലെത്തിയ താരം പിന്നീട് സിംഗിളുകളിലൂടെ സെഞ്ചുറി തികയ്ക്കുകയായിരുന്നു. 56 പന്തിൽ 7 ബൗണ്ടറിയും 7 സിക്സറും സഹിതം 109 റൺസെടുത്ത താരം 19ആം ഓവറിൽ ഷാക്കിബുൽ ഹസൻ്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ചാണ് പുറത്തായത്.

റുസോയുടെ സെഞ്ചുറിയും ഡികോക്കിൻ്റെ ഫിഫ്റ്റിയും (38 പന്തിൽ 63) തുണച്ചപ്പോൾ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നസ്ഃടപ്പെടുത്തി 205 റൺസ് നേടി. ആദ്യ 15 ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് അവസാന ഓവറുകളിൽ തുടരാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. അവസാന അഞ്ച് ഓവറുകളിൽ 29 റൺസ് മാത്രമാണ് ദക്ഷിനാഫ്രിക്കയ്ക്ക് നേടാനായത്.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 8 ഓവർ പൂർത്തിയാകുമ്പോൾ ബംഗ്ലാദേശിന് 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. സൗമ്യ സർക്കാർ (15), നസ്‌മുൽ ഹുസൈൻ ഷാൻ്റോ (9), ഷാക്കിബുൽ ഹസൻ (1), അഫീഫ് ഹുസൈൻ (1) എന്നിവരാണ് പുറത്തായത്. ആൻറിച് നോർക്കിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലിറ്റൻ ദാസ് , മെഹദി ഹസൻ എന്നിവരാണ് ക്രീസിൽ.

]]>
ദക്ഷിണാഫ്രിക്കയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് https://malayalees.ch/us-warns-of-possible-terror-attack-in-south-africa/ Thu, 27 Oct 2022 04:24:34 +0000 https://malayalees.ch/?p=70280 ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബർഗിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്. ശനിയാഴ്ച ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റർ സാൻഡ്‌ടൺ ഏരിയയിൽ ജനതിരക്ക് അനുഭവപ്പെടുന്ന സമയം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും യുഎസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

സാധ്യതയുള്ള ആക്രമണത്തിന്റെ സമയത്തെക്കുറിച്ചോ, രീതിയെക്കുറിച്ചോ, ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിവരം ലഭ്യമല്ലെന്ന് യുഎസ് അറിയിച്ചു. ആളുകളുടെ കൂട്ടവും വലിയ ഒത്തുചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

]]>
മൂന്നാം മത്സരത്തിൽ അനായാസ ജയം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര https://malayalees.ch/india-won-series-south-africa/ Wed, 12 Oct 2022 04:21:38 +0000 https://malayalees.ch/?p=69450 ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

തുടർ ബൗണ്ടറികളുമായി ഗിൽ ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ 10 വിക്കറ്റ് ജയമെന്ന് കരുതിയെങ്കിലും ക്യാപ്റ്റൻ ശിഖർ ധവാൻ (8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇഷാൻ കിഷൻ (10) ജോൻ ഫോർടുയിൻ്റെ പന്തിൽ ഡികോക്കിനു ക്യാച്ച് നൽകി മടങ്ങി. തുടർന്ന് മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലും ശ്രേയാസ് അയ്യരും ചേർന്ന 39 റൺസിൻ്റെ കൂട്ടുകെട്ട് ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഫിഫ്റ്റിക്ക് ഒരു റൺ അകലെ ഗിൽ പുറത്തായി. താരം ലുങ്കി എങ്കിഡിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. ഒരു സിക്സറിലൂടെ ശ്രേയാസ് അയ്യരാണ് വിജയറൺ നേടിയത്. ശ്രേയാസ് അയ്യർ (28), സഞ്ജു സാംസൺ (2) എന്നിവർ നോട്ടൗട്ടാണ്.

തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്.

ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ശാരീരികാസ്വാസ്ഥ്യം ആയിരുന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ഇന്ന് കളിച്ചില്ല. കേശവിനും ശാരീരികാസ്വാസ്ഥ്യം പിടിപെട്ടു. ഇന്ന് ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കൻ നായകനായി എത്തിയത്. മഹാരാജിനൊപ്പം കഗീസോ റബാഡ, വെയിൻ പാർനൽ എന്നിവരും ഇന്ന് പുറത്തിരുന്നു. പകരം ലുങ്കി എങ്കിഡി, ആൻഡൈൽ പെഹ്ലുക്ക്വായോ, മർക്കോ യാൻസൻ എന്നിവർ ടീമിലെത്തി. മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 6 റൺസെടുത്ത ക്വിൻ്റൺ ഡികോക്ക് വാഷിംഗ്ടൺ സുന്ദറിൻ്റെ പന്തിൽ ആവേഷ് ഖാനു പിടിനൽകി മടങ്ങുമ്പോൾ സ്കോർ ബോർഡിൽ വെറും ഏഴ് റൺസ്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ജന്നമൻ മലനെ (15) ആവേഷ് ഖാൻ്റെ കൈകളിലെത്തിച്ച സിറാജ് റീസ ഹെൻറിക്ക്സിനെ (3) പുറത്താക്കി ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലേക്ക് തള്ളിവിട്ടു. രവി ബിഷ്ണോയ് ആണ് റീസയെ പിടികൂടിയത്.

കഴിഞ്ഞ കളിയിലെ ടോപ്പ് സ്കോറർ എയ്ഡൻ മാർക്രമിനെ (9) സഞ്ജുവിനെ കൈകളിലെത്തിച്ച ഷഹബാസ് അഹ്‌മദ് കളിയിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഡേവിഡ് മില്ലറെ (7) ബൗൾഡാക്കിയ വാഷിംഗ്ടൺ സുന്ദർ ഇതോടെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് വീണ അഞ്ചിൽ നാല് വിക്കറ്റും കുൽദീപ് യാദവ് ആണ് സ്വന്തമാക്കിയത്. ഹെൻറിച് ക്ലാസനെ ഷഹബാസ് അഹ്‌മദ് കുറ്റി പിഴുത് പുറത്താക്കിയപ്പോൾ ആൻഡൈൽ പെഹ്ലുക്ക്വായോ (5), ജോൻ ഫോർടുയിൻ (1), ആൻറിക് നോർക്കിയ (0), മാർക്കോ യാൻസൻ (14) എന്നിവരെ കുൽദീപ് മടക്കി. പെഹ്ലുക്ക്വായോ, നോർക്കിയ എന്നിവർ ക്ലീൻ ബൗൾഡായപ്പോൾ ഫോർടുയിൻ വിക്കറ്റിനു മുന്നിൽ കുരുങ്ങി. യാൻസനെ ആവേശ് ഖാൻ പിടികൂടുകയായിരുന്നു.

]]>
ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊടിച്ച് ഇന്ത്യ; വിജയലക്ഷ്യം 100 റൺസ് https://malayalees.ch/south-africa-allout-99-india-odi/ Tue, 11 Oct 2022 12:55:41 +0000 https://malayalees.ch/?p=69410 ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 99 റൺസിനു പുറത്ത്. തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്. 

ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ശാരീരികാസ്വാസ്ഥ്യം ആയിരുന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ഇന്ന് കളിച്ചില്ല. കേശവിനും ശാരീരികാസ്വാസ്ഥ്യം പിടിപെട്ടു. ഇന്ന് ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കൻ നായകനായി എത്തിയത്. മഹാരാജിനൊപ്പം കഗീസോ റബാഡ, വെയിൻ പാർനൽ എന്നിവരും ഇന്ന് പുറത്തിരുന്നു. പകരം ലുങ്കി എങ്കിഡി, ആൻഡൈൽ പെഹ്ലുക്ക്വായോ, മർക്കോ യാൻസൻ എന്നിവർ ടീമിലെത്തി. മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 6 റൺസെടുത്ത ക്വിൻ്റൺ ഡികോക്ക് വാഷിംഗ്ടൺ സുന്ദറിൻ്റെ പന്തിൽ ആവേഷ് ഖാനു പിടിനൽകി മടങ്ങുമ്പോൾ സ്കോർ ബോർഡിൽ വെറും ഏഴ് റൺസ്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ജന്നമൻ മലനെ (15) ആവേഷ് ഖാൻ്റെ കൈകളിലെത്തിച്ച സിറാജ് റീസ ഹെൻറിക്ക്സിനെ (3) പുറത്താക്കി ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലേക്ക് തള്ളിവിട്ടു. രവി ബിഷ്ണോയ് ആണ് റീസയെ പിടികൂടിയത്.

കഴിഞ്ഞ കളിയിലെ ടോപ്പ് സ്കോറർ എയ്ഡൻ മാർക്രമിനെ (9) സഞ്ജുവിനെ കൈകളിലെത്തിച്ച ഷഹബാസ് അഹ്‌മദ് കളിയിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. ഡേവിഡ് മില്ലറെ (7) ബൗൾഡാക്കിയ വാഷിംഗ്ടൺ സുന്ദർ ഇതോടെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് വീണ അഞ്ചിൽ നാല് വിക്കറ്റും കുൽദീപ് യാദവ് ആണ് സ്വന്തമാക്കിയത്. ഹെൻറിച് ക്ലാസനെ ഷഹബാസ് അഹ്‌മദ് കുറ്റി പിഴുത് പുറത്താക്കിയപ്പോൾ ആൻഡൈൽ പെഹ്ലുക്ക്വായോ (5), ജോൻ ഫോർടുയിൻ (1), ആൻറിക് നോർക്കിയ (0), മാർക്കോ യാൻസൻ (14) എന്നിവരെ കുൽദീപ് മടക്കി. പെഹ്ലുക്ക്വായോ, നോർക്കിയ എന്നിവർ ക്ലീൻ ബൗൾഡായപ്പോൾ ഫോർടുയിൻ വിക്കറ്റിനു മുന്നിൽ കുരുങ്ങി. യാൻസനെ ആവേശ് ഖാൻ പിടികൂടുകയായിരുന്നു.

]]>