south-africa – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 Jan 2022 04:07:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png south-africa – malayalees.ch https://malayalees.ch 32 32 ആദ്യ മത്സരത്തില്‍ ഇന്ത്യൻ മധ്യനിര തകർന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 റൺസ് തോൽവി https://malayalees.ch/1st-odi-south-africa-beats-india/ Thu, 20 Jan 2022 04:07:40 +0000 https://malayalees.ch/?p=55745 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265. സെഞ്ചുറി’കളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻഡർ ദസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണു ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്.( india)

297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഇരുവരും മടങ്ങിയതോടെ പൊരുതാതെ മടങ്ങിയ യുവതാരങ്ങള്‍ ഇന്ത്യന്‍ തോല്‍വി വേഗത്തിലാക്കി. 29-ാം ഓവറില്‍ 152-2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ കോലി പുറത്തായതിന് ശേഷം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. 79 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോലി 51 റണ്‍സെടുത്ത് പുറത്തായി.

വാലറ്റത്ത് 43 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ പോരാട്ടം ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആന്‍ഡില്‍ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയുമാണ് ടബ്രൈസ് ഷംസിയുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്.

]]>
ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര തേടി ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം https://malayalees.ch/south-africa-vs-india-2nd-test-preview-team/ Mon, 03 Jan 2022 04:13:58 +0000 https://malayalees.ch/?p=54925 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് വാണ്ടറേഴ്സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ ഭാഗ്യവേദി കൂടിയാണ് വാണ്ടറേഴ്സ്. വന്‍മതിലിന് ആദ്യ ടെസ്റ്റ് സെഞ്ചുറി സമ്മാനിച്ച മൈതാനം.

ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയ്ക്ക് പകരം ഹനുമ വിഹാരിയെ ഇറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത. പേസ് ബൗളിംഗിന് ആനുകൂല്യം കിട്ടുന്ന വാണ്ടറേഴ്സിലെ പിച്ച് മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് ത്രയത്തിന് കാര്യങ്ങൾ എളുപ്പമാക്കും.

ബാറ്റിംഗിൽ പരാജയമായെങ്കിലു സെഞ്ചൂറിയനിൽ ഫാസ്റ്റ്ബൗളർമാര്‍ തിരിച്ചുവന്നത് ദക്ഷിണാഫ്രിക്കയ്ക്കും പ്രതീക്ഷ നൽകും. വിരമിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ക്വിന്‍റൺ ഡി കോക്കിന് പകരം കൈൽ വെറെയ്ൻ ടീമിലെത്തും. ഓൾറൗണ്ടർ വിയാൻ മുൾഡറിന് പകരം ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്‌മാനെക്കൂടി പരിക്ഷിച്ചേക്കുമെന്നാണ് സൂചന.

]]>