Sourav Ganguly – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 08:42:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sourav Ganguly – malayalees.ch https://malayalees.ch 32 32 ‘ബാറ്റ്‌സ്മാൻ ടു ബിസിനസ്സ്മാൻ’; പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി തുടങ്ങാനൊരുങ്ങി ഗാംഗുലി https://malayalees.ch/sourav-ganguly-to-set-up-steel-factory-in-west-bengal/ Sat, 16 Sep 2023 08:42:45 +0000 https://malayalees.ch/?p=87881
വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു. അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും ഗാംഗുലി.

പശ്ചിമ മേദിനിപൂരിലെ ഷൽബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നത്. ഫാക്ടറിക്കായി ബംഗാൾ സർക്കാർ ജിൻഡാലിന്റെ ഷൽബാനിയിലെ ഭൂമി നൽകും. 2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ആറായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

നിക്ഷേപകരെ ആകർഷിക്കുന്നതിനായി സ്പെയിനിലും ദുബായിലും സന്ദർശനത്തിനെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിനിധി സംഘത്തിൽ ഗാംഗുലിയുണ്ട്.

]]>
അടുത്ത ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി തന്നെ https://malayalees.ch/bcci-president-roger-binny/ Wed, 12 Oct 2022 04:24:32 +0000 https://malayalees.ch/?p=69453 അടുത്ത ബിസിസിഐ പ്രസിഡൻ്റായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ റോജർ ബിന്നി തന്നെ സ്ഥാനമേൽക്കും. ഈ മാസം 18 മുതലാണ് ബിന്നി ചുമതലയേൽക്കുക. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും. 2017 മുതൽ 19 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ആഷിഷ് ഷെലർ ബിസിസിഐ ട്രഷറർ ആവും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവജിത് സൈകിയ ജോയിൻ്റ് സെക്രട്ടറിയാവും.

നിലവിലെ ട്രഷററായ അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി സ്ഥാനമേൽക്കും. 2019 മുതൽ ബ്രിജേഷ് പട്ടേലാണ് ഐപിഎൽ ചെയർമാൻ. നവംബർ 24ന് ബ്രിജേഷ് 71ആം പിറന്നാൾ ആഘോഷിക്കുന്നതിനാലാണ് പുതിയ ചെയർമാൻ. 70 വയസാണ് ബിസിസിഐയുടെ ഏതെങ്കിലും സ്ഥാനത്ത് തുടരാനുള്ള പരമാവധി പ്രായപരിധി.

]]>
കേരളത്തിലേത് മികച്ച കാണികള്‍, സഞ്ജു മികച്ച താരം; സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിൽ പങ്കെടുത്ത് ഗാംഗുലി https://malayalees.ch/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf/ Wed, 28 Sep 2022 12:41:53 +0000 https://malayalees.ch/?p=68753 മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.  തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. സംസ്ഥാന സർക്കാരിന്റെ സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിലും അദ്ദേഹം പങ്കെടുത്തു. ക്യാമ്പയിൻ ലോഗോ അദ്ദേഹം പ്രകാശനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. (ind vs sa 1st t20 ganguly reached in trivandrum)

താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. സഞ്ജു സാംസണ്‍ മികച്ച താരം. ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിൽ ഉണ്ട്. സഞ്ജു ഇപ്പോൾ വൺ ഡേ ടീമിന്റെ ഭാഗമാണ് എന്നും ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 കാണാന്‍ കേരളത്തിലെത്തിയ സൗരവ് ഗാംഗുലി പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജു ഉണ്ടാകുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി. രോഹൻ കുന്നുമ്മൽ, ബേസിൽ തമ്പി എന്നിവരെയും പേരെടുത്തു പ്രശംസിച്ചു ബിസിസിഐ അധ്യക്ഷന്‍. കേരളത്തിലേക്ക്  റൊട്ടേഷൻ പോളിസി അനുസരിച്ച് കൂടുതൽ മത്സരങ്ങൾ എത്തുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. 

]]>
ദ്രാവിഡ് പരിശീലകനാവുന്ന കാര്യം തീരുമിച്ചിട്ടില്ല: സൗരവ് ഗാംഗുലി https://malayalees.ch/sourav-ganguly-about-rahul-dravid-coach/ Sat, 23 Oct 2021 10:06:42 +0000 https://malayalees.ch/?p=51444 ഇന്ത്യയുടെ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പ്രധാന പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ടി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. (sourav ganguly rahul dravid)

“ദ്രാവിഡ് പരിശീലകനാവുന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ അദ്ദേഹം എൻസിഎ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി മുൻപ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. ആ സ്ഥിതിയിൽ മാറ്റം വന്നിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാം.”- ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ ഇതിഹാസ താരം ദ്രാവിഡ് സമ്മതമറിയിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. രവി ശാസ്‌ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് -ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.

ഇന്ത്യൻ പരിശീലകനാവാൻ രാഹുൽ ദ്രാവിഡിന് ബിസിസിഐ നൽകുന്ന ശമ്പളം 10 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ വന്നു. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.

ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരുമെന്നായിരുന്നു റിപ്പോർട്ട്.

]]>
രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ല; ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ല: സൗരവ് ഗാംഗുലി https://malayalees.ch/sourav-ganguly-england-test/ Mon, 13 Sep 2021 11:41:39 +0000 https://malayalees.ch/?p=49520 ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പര റദ്ദാക്കിയതിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ബബിളിനു പുറത്ത് പുസ്തക പ്രകാശനം സംഘടിപ്പിച്ച് രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ലെന്നും താരങ്ങൾ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു. (sourav ganguly england test)

ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടതാണെന്ന് ഗാംഗുലി വ്യക്തമാക്കി. മത്സരം മാറ്റിവെക്കുകയല്ല വേണ്ടത്. അടുത്ത വർഷത്തെ പര്യടനത്തിൽ ഇത് ഒരു ടെസ്റ്റ് ആയി നടത്താം. ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ താരങ്ങൾ ഭയപ്പാടിലായിരുന്നു. അതുകൊണ്ടാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. കളിക്കാരെ കുറ്റം പറയാനാവില്ല. ടീം ഫിസിയോ യോഗേഷ് പർമാറുമായി എല്ലാവരും അടുത്ത് ഇടപഴകിയിരുന്നു. അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു എന്ന വിവരം താരങ്ങളെ തകർത്തുകളഞ്ഞെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ സമീപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അവസാന ടെസ്റ്റിൻ്റെ ഫലം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസിബി ഐസിസിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യൻ ക്യാമ്പിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ സപ്പോർട്ട് സ്റ്റാഫുകൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് അവസാന ടെസ്റ്റ് റദ്ദാക്കിയത്. ഇസിബിയുടെ തീരുമാനം അന്തിമമാവുന്നതിനു മുൻപുള്ള ഗാംഗുലിയുടെ വെളിപ്പെത്തൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അവസാന ടെസ്റ്റിൽ കളിക്കാനിറങ്ങാൻ സാധിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം റദ്ദാക്കിയെന്നും പരമ്പര 2-2 എന്ന നിലയിൽ സമനില ആയെന്നും ആദ്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. പിന്നീട് ഇത് തിരുത്തി മത്സരം 2-1 എന്ന നിലയിൽ നിൽക്കുകയാണെന്നറിയിച്ചു.

രവി ശാസ്ത്രിക്കും സഹ പരിശീലകർക്കും പിന്നാലെ ഇന്ത്യൻ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ടെസ്റ്റ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഫിസിയോ യോഗേഷ് പർമർക്കാണ് അവസാനം കൊവിഡ് സ്ഥിരീകരിച്ചത്.

]]>
വ്യാജ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി സൗരവ് ഗാംഗുലിയുടെ ഭാര്യ https://malayalees.ch/sourav-gangulys-wife-dona-lodges-police-complaint-over-fake-facebook-page/ Thu, 18 Feb 2021 04:10:40 +0000 https://malayalees.ch/?p=40335 വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നര്‍ത്തകിയും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ രംഗത്ത്. ഇതു സംബന്ധിച്ച പരാതി ഡോണ പൊലീസിന് കൈമാറി.

തന്റെയും മകള്‍ സനയുടെയും ചിത്രങ്ങള്‍ പേജ് വഴി പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച പൊലീസ് ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി വ്യക്തമാക്കി. പേജ് സൃഷ്ടിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഐ.പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം വ്യാജ ഫേസ്ബുക്ക് പേജിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തന്റെ വിദ്യാര്‍ഥികളാണ് പേജിനെക്കുറിച്ച് അറിയിച്ചതെന്ന് ഡോണ പറഞ്ഞു. പേജ് തന്റേതു തന്നെയെന്നു കരുതി ഒട്ടേറെ കമന്റുകള്‍ വരുന്നുണ്ട്, ഇത്തരമൊരു ആശയക്കുഴപ്പം തുടരേണ്ടെന്നു കരുതിയാണ് നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് ഡോണ പറഞ്ഞു. തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് പേജിന് കുറച്ച് ഫോളോവേഴ്‌സ് മാത്രമാണുള്ളതെന്നും എന്നാല്‍ വ്യജ അക്കൗണ്ടില്‍ 70,000ത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ടെന്നും ഡോണ വ്യക്തമാക്കുന്നു.

]]>
ആൻജിയോപ്ലാസ്റ്റി ചെയ്തു; ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം https://malayalees.ch/sourav-ganguly-health-is-ok-now/ Mon, 04 Jan 2021 04:07:57 +0000 https://malayalees.ch/?p=37957

നെഞ്ച്‍ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്ത്യൻ ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വീട്ടിലെ ജിമ്മിൽ പതിവ് വ്യായാമത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗാംഗുലിയുടെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ഹൃദയ ധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നെന്നും ഇവ നീക്കം ചെയ്യാനുള്ള സ്റ്റെന്റ് നിക്ഷേപിച്ചെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്.

]]>
ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു https://malayalees.ch/sourav-ganguly-complains-of-chest-pain-admitted-to-hospital-in-kolkata/ Sat, 02 Jan 2021 13:38:00 +0000 https://malayalees.ch/?p=37936 ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണിപ്പോള്‍ താരം. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലിയെ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയതതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

]]>
രാഷ്ട്രീയത്തില്‍ ഇന്നിങ്‌സ് ആരംഭിക്കാന്‍ ഗാംഗുലി https://malayalees.ch/political-innings-for-dada-sourav-ganguly-makes-courtesy-call-to-governor-dhankar/ Tue, 29 Dec 2020 03:54:46 +0000 https://malayalees.ch/?p=37620 കൊല്‍ക്കത്ത: രാഷ്ട്രീയപ്രവേശ ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഗാംഗുലിയുമായി ‘വിവിധ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ പ്രസിഡണ്ടു കൂടിയായ ഗാംഗുലി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.

ഗവര്‍ണറുമായി നടത്തിയ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ഗാംഗുലി പ്രതികരിച്ചു. കൂടിക്കാഴ്ചയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ പ്രതികരണം.

അതിനിടെ, ഗാംഗുലിയെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി സൂചനയുണ്ട്. ഗാംഗുലിയെ പോലെ ഒരാള്‍ അമരത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സന്ദര്‍ശനത്തിന്റെ ‘ടൈമിങ്’

ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റ് 17 മാസം കഴിഞ്ഞാണ് ഗാംഗുലി അദ്ദേഹവുമായി സൗഹൃദ കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയും. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.

‘സൗരവ് ഗാംഗുലി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. ദാദയെ ബംഗാളിലെ പാര്‍ട്ടി മുഖമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്’ – കൊല്‍ക്കത്തയിലെ രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. ബിശ്വനാഥ് ചക്രബര്‍ത്തി ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനോട് പറഞ്ഞു.

‘എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗാംഗുലിക്ക് അടുത്ത ബന്ധമുണ്ട്. ദുര്‍ഗ പൂജയ്ക്ക് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ ഒഡിഷി നര്‍ത്തകിയായ ഗാംഗുലിയുടെ ഭാര്യ ഡോണ നൃത്തം അവതരിപ്പിച്ചിരുന്നു’

പ്രൊഫ. ബിശ്വനാഥ് ചക്രബര്‍ത്തി / രാഷ്ട്രീയ നിരീക്ഷകന്‍

ഗവര്‍ണറുമായുള്ള സൗഹൃദ സന്ദര്‍ശനം ഗാംഗുലിക്ക് നേരത്തെ തന്നെ ആകാമായിരുന്നു എന്നും ഇപ്പോള്‍ എന്തിനാണ് എന്നും മറ്റൊരു രാഷ്ട്രീയ നിരീക്ഷകന്‍ പ്രൊഫ. പാര്‍ത്ഥ പ്രതിം ബിശ്വാസ് ചോദിക്കുന്നു.

സര്‍വ സന്നാഹങ്ങളുമായി ബിജെപി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും അധികാരം പിടിക്കാനാണ് ബിജെപി ആലോചിക്കുന്നത്. 294 അംഗ സഭയില്‍ 200 സീറ്റ് പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റു നേടിയാണ് ബിജെപി ഭരണകക്ഷിയായ തൃണമൂലിന് വെല്ലുവിളി ഉയര്‍ത്തിയത്.

രാഷ്ട്രീയത്തില്‍ ഇന്നിങ്‌സ് ആരംഭിക്കാന്‍ ഗാംഗുലി; ബംഗാളില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 121 നിയമസഭാ മണ്ഡലങ്ങൡലാണ് ഇപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ ഉള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ആറിടത്തു മാത്രമായിരുന്നു. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഈയിടെ തൃണമൂലില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.

]]>
HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ‘ദാദ’യുടെ 5 തീരുമാനങ്ങൾ!! https://malayalees.ch/hbd-dada/ Wed, 08 Jul 2020 07:50:06 +0000 https://malayalees.ch/?p=28191 ഇന്ത്യൻ ക്രിക്കറ്റിലെ ദാദയ്ക്ക് ഇന്ന് 48ാം പിറന്നാൾ. ബിസിസിഐ പ്രസിഡൻറായി കരിയറിലെ രണ്ടാം ഇന്നിങ്സിലാണ് സൗരവ് 

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ, പ്രതിഭാശാലിയായ ഇടങ്കയ്യൻ ഓപ്പണർ, ഓഫ് സൈഡിലെ ദൈവം… ആരാധകരുടെ പ്രിയപ്പെട്ട ദാദ സൗരവ് ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ബിസിസിഐ പ്രസിഡൻറായി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് കഴിഞ്ഞു. കോഴ വിവാദത്തിൽ പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ഗാംഗുലിയാണ്. വിദേശത്ത് ഇന്ത്യ തുടരെത്തുടരെ മത്സരങ്ങൾ ജയിക്കാൻ തുടങ്ങിയത് ഗാംഗുലിയുടെ കാലത്താണ്. മികച്ച യുവനിരയെയും അദ്ദേഹം വാ‍ർത്തെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ തന്നെ മാറ്റിമറിച്ച ഗാംഗുലിയുടെ 5 തീരുമാനങ്ങൾ പരിശോധിക്കാം.

ഓസ്ട്രേലിയക്കെതിരെ ലക്ഷ്മണിനെ മൂന്നാമനായി ഇറക്കുന്നു

malayalam.samayam.com

2001ലെ കൊൽക്കത്ത ഈഡൻ ഗാ‍ർഡൻസ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് ചരിത്രനേട്ടങ്ങളിൽ ഒന്നായിരുന്നു. വിവിഎസ് ലക്ഷ്മണിനെ മൂന്നാമനാക്കി ഇറക്കിയ ഗാംഗുലിയുടെ തീരുമാനമാണ് അന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഫോളോ ഓൺ വഴങ്ങി ബാറ്റിങിന് ഇറങ്ങിയപ്പോൾ ദ്രാവിഡിന് പകരം ഗാംഗുലി ലക്ഷ്മണിനെ മൂന്നാമനാക്കി ഇറക്കി. 281 റൺസ് നേടി ക്യാപ്റ്റൻെറയും ആരാധകരുടെയും വിശ്വാസം കാത്താണ് ലക്ഷ്മൺ അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

സെവാഗിനെ ഓപ്പണറാക്കി

malayalam.samayam.com

വീരേന്ദ‍ർ സെവാഗ് കരിയറിൽ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ ആറാമനായി ഇറങ്ങി സെവാഗ് സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാൽ സെവാഗിനെ ഓപ്പണറാക്കി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. ടോപ് ഓ‍ർഡറിൽ തൻെറ സ്ഥാനം പിന്നോട്ടാക്കിയായിരുന്നു ഗാംഗുലി സെവാഗിനെ ഓപ്പണറാക്കിയത്. ലോകം കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറായാണ് സെവാഗ് പിന്നീട് തൻെറ കരിയ‍ർ അവസാനിപ്പിച്ചത്.

​ധോണി ഇന്ത്യൻ ടീമിലെത്തി, പാകിസ്ഥാനെതിരെ മൂന്നാമനായി ഇറക്കി

malayalam.samayam.com

ഇന്ത്യൻ ക്രിക്കറ്റിൽ നായകനെന്ന നിലയിൽ ഗാംഗുലിയുടെ യഥാ‍ർഥ പിൻഗാമി മഹേന്ദ്ര സിങ് ധോണി തന്നെയാണ്. 2004ൽ ധോണി ടീമിലെത്തുന്നത് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ്. 2005ൽ വിശാഖപട്ടണം ഏകദിനത്തിൽ പാകിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയാണ് ധോണിയുടെ ടീമിലെ സ്ഥാനം ഉറപ്പാക്കുന്നത്. നീളൻ മുടിക്കാരനായ ആ വിക്കറ്റ് കീപ്പറെ മൂന്നാമനായി ഇറക്കാനുള്ള ദാദയുടെ തന്ത്രമാണ് അവിടെ വിജയിച്ചത്.

​ദ്രാവിഡ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി

malayalam.samayam.com

എംഎസ് ധോണിയെപ്പോലെ മികച്ച ഒരു വിക്കറ്റ് കീപ്പ‍ർ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു. നയൻ മോംഗിയക്ക് ശേഷം നിരവധി പേരെ പരീക്ഷിച്ചെങ്കിലും ആരിലും ടീം മാനേജ്മെൻറിന് വലിയ തൃപ്തി ഉണ്ടായിരുന്നില്ല. ഒടുവിൽ ഉപനായകൻ രാഹുൽ ദ്രാവിഡിനെ സ്ഥിരം വിക്കറ്റ് കീപ്പറാക്കാൻ തീരുമാനിച്ചത് ഗാംഗുലി തന്നെയാണ്. ദ്രാവിഡിനെ ഇതിന് സമ്മതിപ്പിച്ചതും ഗാംഗുലി തന്നെയായിരുന്നു.

​യുവതാരങ്ങൾക്ക് നൽകിയ പിന്തുണ

malayalam.samayam.com

യുവതാരങ്ങൾക്ക് ഇത്രയധികം പിന്തുണ നൽകിയ മറ്റൊരു നായകൻ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാവില്ല. ഗാംഗുലിക്ക് അവരിലും അവർക്ക് തിരിച്ചും വലിയ വിശ്വാസമാണ് ഉണ്ടായിരുന്നത്. അത് തന്നെയായിരുന്നു അക്കാലത്തെ ഇന്ത്യൻ ക്രിക്കറ്റിൻെറ പ്രധാന വിജയരഹസ്യം. വീരേന്ദ‍ർ സെവാഗ്, ഹ‍ർഭജൻ സിങ്, യുവരാജ് സിങ്, സഹീർ ഖാൻ തുടങ്ങിയവരെല്ലാം ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ് ക്രിക്കറ്റിൽ മികച്ച കരിയ‍ർ പടുത്തുയർത്തിയത്.

]]>