Sourav Ganguly Confirms Biopic – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Jul 2021 12:55:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sourav Ganguly Confirms Biopic – malayalees.ch https://malayalees.ch 32 32 ഗാംഗുലിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; സ്ഥിരീകരിച്ച് താരം https://malayalees.ch/sourav-ganguly-confirms-biopic/ Tue, 13 Jul 2021 12:55:07 +0000 https://malayalees.ch/?p=46720 മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നു. ഗാംഗുലി തന്നെയാണ് വിവരം അറിയിച്ചത്. താൻ ബയോപിക്കിന് അനുവാദം നൽകിയെന്നും ചിത്രം ഹിന്ദിയിലാവും നിർമ്മിക്കുക എന്നും ഗാംഗുലി പറഞ്ഞു. ന്യൂസ് 18നോടാണ് ഗാംഗുലിയുടെ പ്രതികരണം.

“അതെ, ഞാൻ ബയോപിക്ക് നിർമ്മിക്കാൻ സമ്മതം നൽകിയിട്ടുണ്ട്. ഹിന്ദിയിലാവും ചിത്രം നിർമ്മിക്കുക. പക്ഷേ, ഇപ്പോൾ സംവിധായകൻ ആരെന്ന് വെളിപ്പെടുത്താനാവില്ല. എല്ലാം തീരുമാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണം.”- ഗാംഗുലി പറഞ്ഞു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ കപൂർ ആവും ഗാംഗുലിയായി വേഷമിടുക. 200-250 കോടി രൂപ ബഡ്ജറ്റിലാവും സിനിമയുടെ നിർമ്മാണം.

]]>