sonu sood – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Sep 2021 08:23:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sonu sood – malayalees.ch https://malayalees.ch 32 32 ‘അന്വേഷണ സംഘം പറയുന്നത് ആരോപണത്തിന്റെ ഒരു വശം’; വിശദീകരിച്ച് സോനു സൂദ് https://malayalees.ch/sonu-sood-breaks-his-silence-on-it-raid/ Mon, 20 Sep 2021 08:23:10 +0000 https://malayalees.ch/?p=49828 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ അഴിമതിനടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രമാണ് പറയുന്നതെന്ന് സോനു സൂദ് വിശദീകരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്‍ 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് നടന്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയത്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രം പറയരുതെന്നായിരുന്നു സോനു സൂദിന്റെ ട്വീറ്റ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി താന്‍ ശേഖരിച്ച പണം വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുമ്പോഴാണ് അന്വേഷണ സംഘം കേസെടുത്തത്. തന്റെ പ്രവത്തനം തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ്. ജീവകാരുണ്യ സംഘടനയുടെ പേരിലെത്തുന്ന ഓരോ ചില്ലിക്കാശും അര്‍ഹര്‍ക്ക് നല്‍കും. ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കിലായിരുന്നു. പണവിതരണം പൂര്‍ത്തിയാക്കാനാവാത്തത് അതുകൊണ്ടാണ്. കാലം എല്ലാം തെളിയിക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇനിയും സജീവമായിരിക്കുമെന്നും സോനു സൂദ് വ്യക്തമാക്കി.

അതേസമയം, കൊവിഡ് മഹാമാരി കാലത്ത് സംഘടനക്ക് വേണ്ടി 18.94 കോടി രൂപ പിരിച്ചതില്‍ 1.9 കോടിരൂപ മാത്രമാണ് വിതരണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

]]>
100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുന്നതിലാണ് തനിക്ക് തൃപ്തിയെന്ന് സോനു സൂദ് https://malayalees.ch/sonu-sood-says-helping-covid-patients-is-more-satisfying-than-starring-in-a-rs-100-crore-film/ Wed, 28 Apr 2021 09:46:54 +0000 https://malayalees.ch/?p=43467 മികച്ച അഭിനേതാവ് എന്നതിലുപരി താന്‍ നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. കഴിഞ്ഞ കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വര്‍ഷവും അതിനൊട്ട് കുറവും സംഭവിച്ചിട്ടില്ല. തന്‍റെ കഴിവിന്‍റെ പരമാവധി ആളുകളെ സഹായിക്കുകയാണ് താന്‍.

100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയായിരുന്നു സോനു ഇക്കാര്യം വ്യക്തമാക്കിയത്. ”അര്‍ദ്ധരാത്രി കുറച്ചു ആളുകള്‍ക്ക് ബെഡുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ ചെയ്തു. ചിലര്‍ക്ക് ഓക്സിജന്‍ ക്രമീകരിച്ചു, അവരുടെ ജീവന്‍ രക്ഷിച്ചു.

സത്യം പറഞ്ഞാല്‍ 100 കോടി സിനിമയുടെ ഭാഗമാകുന്നതിനെക്കാൾ ദശലക്ഷം മടങ്ങ് സംതൃപ്തമാണ് ഇത്തരം കാര്യങ്ങള്‍. കിടക്കകള്‍ക്കായി ആളുകള്‍ ആശുപത്രികള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കൊരിക്കലും ഉറങ്ങാന്‍ കഴിയില്ല” സോനു ട്വിറ്ററില്‍ കുറിച്ചു. ഈയിടെ ഗുരുതരാവസ്ഥയിലായ ഭാരതി ഒരു കോവിഡ് രോഗിയെ നാഗ്പൂരില്‍ നിന്നും ഹൈദരാബാദിലെത്തിക്കാന്‍ സോനു എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കിക്കൊടുത്തിരുന്നു.

കോവിഡ് മൂലം ശ്വാസകോശത്തിന്‍റെ 85-90 ശതമാനം നഷ്ടപ്പെട്ട ഭാരതിയെ സോനുവിന്‍റെ സഹായത്തോടെ നാഗ്പൂരിൽ നിന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സോനുവിനെയും കോവിഡ് ബാധിച്ചിരുന്നു. ഏപ്രില്‍ 17ന് കോവിഡ് സ്ഥിരീകരിച്ച താരം 23ന് നെഗറ്റീവ് ആവുകയും ചെയ്തു.

]]>
വിശപ്പകറ്റാന്‍, വഴിയരികില്‍ വടി ചുഴറ്റി പ്രകടനം നത്തിയ 75 കാരിയുടെ വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയുടെ ‘വാരിയര്‍ ആജി ‘യെ ഏറ്റെടുത്ത് ബോളിവുഡും https://malayalees.ch/warrior-aaji-from-pune-showing-off-martial-arts-skills-inspires-everyone/ Sat, 25 Jul 2020 04:47:33 +0000 https://malayalees.ch/?p=29056 സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പല ബോളിവുഡ് താരങ്ങളും വാരിയര്‍ ആജിയെ ഏറ്റെടുത്ത് കഴിഞ്ഞു

മാസ്ക് ധരിച്ച്, റോഡരികിൽ വടി ചുഴറ്റുന്ന 75 വയസ്സുകാരിയായ ഒരു വൃദ്ധയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒടുവിൽ വയറിൽ കൈവെച്ച് അവർ വഴിയിലൂടെ പോകുന്ന ആ സ്ത്രീ യാചിക്കുന്നില്ല. കണ്ടുനില്‍ക്കുന്നവര്‍ എന്തുതരുന്നോ അത് വാങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നവര്‍ക്ക് സൈബര്‍ സ്പേസില്‍ ഒരു പേരുമുണ്ട്. ‘വാരിയർ ആജി’.

സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പല ബോളിവുഡ് താരങ്ങളും വാരിയര്‍ ആജിയെ ഏറ്റെടുത്ത് കഴിഞ്ഞു. റിതേഷ് ദേശ്മുഖ്, സോനു സൂദ് തുടങ്ങി ഒരുപാട് പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശാന്ത ഭായി പവാർ എന്നാണ് ഈ വൃദ്ധയുടെ പേര് എന്ന ബോളിവുഡ് ഫോട്ടോഗ്രാഫറായ വീരൽ ഭയാനി പോസ്റ്റ് ചെയ്യുന്നു. ഇതിനു പുറമെ അവർ ആരെന്നോ എന്തെന്നോ ഉള്ള വിവരമില്ല. വീഡിയോ വൈറലായി തുടങ്ങിയതിൽപ്പിന്നെ ശാന്ത ഭായിക്ക് നിരവധി പേരുടെ സഹായ സഹകരണങ്ങൾ എത്തുന്നതായും അറിയുന്നു.

]]>
ട്രയിനില്‍ ആയിരത്തിലേറെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിച്ച് സോനു സൂദ് https://malayalees.ch/sonu-sood-sends-migrant-workers-to-uttar-pradesh-and-bihar-by-train/ Mon, 01 Jun 2020 12:58:41 +0000 https://malayalees.ch/?p=26366 രണ്ട് ട്രയിനുകളിലെ എല്ലാ തൊഴിലാളികള്‍ക്കും ഭക്ഷണ കിറ്റുകളും സാനിറ്റൈസറുകളും അടക്കമാണ് സോനു സൂദ് എത്തിച്ചുകൊടുത്തത്…

കോവിഡിന്റേയും ലോക്ഡൗണിന്റേയും പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചതിന്റെ പേരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് താരമാണ് സോനു സൂദ്. മുംബൈയില്‍ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികളെയാണ് സോനു സൂദ് ബസുകളില്‍ നാടുകളിലേക്ക് അയച്ചത്. ഇപ്പോഴിതാ ആയിരത്തിലേറെ തൊഴിലാളികളെ രണ്ട് ട്രെയിനിലായ യു.പിയിലേക്കും ബിഹാറിലേക്കും അയച്ച് സോനു സൂദ് വീണ്ടും കയ്യടി നേടുന്നു.

തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്താന്‍ താനെ സ്റ്റേഷനിലെത്തിയ സോനു സൂദ്

തിങ്കളാഴ്ച്ച താനെ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട രണ്ട് ട്രെയിനുകളിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യമാണ് സോനു സൂദ് ഒരുക്കിയത്. ട്രെയിനിലെ തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്താന്‍ അദ്ദേഹം ഞായറാഴ്ച്ച താനെ സ്റ്റേഷനിലെത്തുകയും ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് ടിക്കറ്റുകള്‍ക്കൊപ്പം ഭക്ഷണ കിറ്റുകളും സാനറ്റൈസറുകളും അടക്കമാണ് സോനു സൂദ് തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്തത്.

‘തൊഴിലാളികളുമായി താനെയില്‍ നിന്നും യു.പിയിലേക്കും ബിഹാറിലേക്കുമുള്ള ട്രെയിനുകളാണ് പുറപ്പെട്ടത്. അവര്‍ക്ക് എല്ലാവര്‍ക്കും വേണ്ട ഭക്ഷണ കിറ്റുകളും സാനറ്റൈസറുകളും ഒരുക്കിയിരുന്നു. സഹകരണത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന് നന്ദി പറയുന്നു. എന്നാല്‍ സാധ്യമായ സഹായം തൊഴിലാളികള്‍ക്ക് ചെയ്തുകൊടുക്കും. അവസാനത്തെ അന്തര്‍ സംസ്ഥാന തൊഴിലാളിയും വീട്ടിലെത്തുന്നതുവരെ ഇത് തുടരുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്’

സോനു സൂദ്‌

]]>