sonia gandhi – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Nov 2023 04:52:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sonia gandhi – malayalees.ch https://malayalees.ch 32 32 ‘സോണിയാ ​ഗാന്ധി’, അമ്പരപ്പിക്കുന്ന രൂപസാദൃശ്യം; മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന ചിത്രത്തിലെ നടിയെ തിരക്കി സോഷ്യൽ മീഡിയ https://malayalees.ch/suzanne-bernert-as-sonia-gandhi-in-yatra2/ Wed, 08 Nov 2023 04:52:51 +0000 https://malayalees.ch/?p=90753
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് വൻ ഹിറ്റായിരിക്കുകയാണ്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നടി ആരാണെന്നായി പ്രേക്ഷകരുടെ അന്വേഷണം.

ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ​ഗാന്ധിയായി എത്തിയത് സൂസെയ്നാണ്. പൃഥ്വിരാജിന്റെ തീർപ്പിലും നടി വേഷമിട്ടിട്ടുണ്ട്.

എന്തായാലും മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിലും സൂസെയ്ൻ ബെര്‍ണെര്‍ട്ട് സോണിയാ ഗാന്ധിയായി മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്.

]]>
വനിതാ സംവരണ ബിൽ; രാജീവ് ഗാന്ധിയുടെ ആശയവും സ്വപ്‌നവും; സോണിയ ഗാന്ധി https://malayalees.ch/loksabha-discuss-womens-reservation-bill/ Wed, 20 Sep 2023 08:18:28 +0000 https://malayalees.ch/?p=88075
വനിതാസംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി.പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിഗാന്ധി ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചു. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.(loksabha discuss womens reservation bill)

ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സാധ്യമായ രീതിയില്‍ എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണം. സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാന്‍ പ്രയാസമാണ്. വിശ്രമിക്കുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല.

എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉള്‍പ്പെടുത്തി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. ഏഴ് മണിക്കൂറാണ് ചര്‍ച്ചക്കായി അനുവദിച്ചിട്ടുള്ളത്. ഇത് പ്രധാനപ്പെട്ട ബില്‍ ആണെന്ന് നിയമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍പറഞ്ഞു. ഈ ബില്‍ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്‍ത്തും. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നും നിയമ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്.

]]>
സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു https://malayalees.ch/sonia-gandhi-admitted-in-hospital/ Mon, 04 Sep 2023 11:08:14 +0000 https://malayalees.ch/?p=87187 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയ്‌ക്ക് ശ്വാസതടസം ഉണ്ടെന്നാണ് സൂചന. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരിയില്‍ അണുബാധയെ തുടര്‍ന്ന് 76-കാരിയയെ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

]]>
I.N.D.I.Aയുടെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി? കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടകളില്‍ നിന്ന് https://malayalees.ch/sonia-gandhi-will-be-india-alliance-chairperson/ Thu, 31 Aug 2023 11:08:50 +0000 https://malayalees.ch/?p=87039
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ നേതൃ പദവിയുടെ കാര്യത്തില്‍ സമവായമാകുന്നു. നേതൃത്വത്തിലേക്ക് സോണിയ ഗാന്ധി എത്തും. കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍ നിന്നുണ്ടാകും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ തര്‍ക്കവിഷയമായി തുടരുകയാണ്.

നേതൃനിരയില്‍ കോണ്‍ഗ്രസ് വേണമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ പ്രസക്തി കേരളത്തിലല്ല എന്നും ദേശീയ തലത്തിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയെ തത്കാലം മുന്നണി നേതാവായി ഉയര്‍ത്തിക്കാട്ടില്ല.

ഇന്ത്യാ കൂട്ടായ്മയുടെ നിര്‍ണായക യോഗം വൈകിട്ട് ആറു മണിക്ക് മുംബൈയില്‍ നടക്കും. സോണിയ ഗാന്ധിയെ ചെയര്‍പേഴ്‌സാണാക്കാനാണ് തീരുമാനം. എന്നാല്‍ സോണിയ ഗാന്ധി നിര്‍ദേശം നിരസിച്ചാല്‍ സോണിയ ഗാന്ധി നിര്‍ദേശിക്കുന്ന പേര് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും.

]]>
മണിപ്പൂരിലേത് വലിയ ദുരന്തം, രാജ്യത്തിന്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവേറ്റു; സോണിയ ഗാന്ധി https://malayalees.ch/violence-in-manipur-has-left-deep-wound-on-nations-conscience-sonia-gandhi/ Thu, 22 Jun 2023 04:45:51 +0000 https://malayalees.ch/?p=83134 മണിപ്പൂരിലെ ജനങ്ങൾക്ക് സമാധാന സന്ദേശവുമായി സോണിയ ഗാന്ധി. മണിപ്പൂരിലെ കലാപം രാജ്യത്തിന്റെ മനസാക്ഷിയില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു. സംസ്ഥാനത്ത് കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ദുഃഖം അറിയിച്ചുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം. ആളുകള്‍ വീട് എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത് കണ്ടതില്‍ തനിക്ക് വളരെ സങ്കടമുണ്ടെന്ന് ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.

‘അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ആളുകള്‍ വീടെന്ന് വിളിക്കുന്ന ഒരേയൊരു സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതും ജീവിതകാലം മുഴുവന്‍ അവര്‍ നിര്‍മ്മിച്ചതെല്ലാം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും കാണുമ്പോള്‍ എനിക്ക് വളരെ സങ്കടമുണ്ട്. സമാധാനപരമായി സഹവസിച്ചിരുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ പരസ്പരം തിരിയുന്നത് കാണുമ്പോള്‍ ഹൃദയഭേദകമാണ്,’ സോണിയ പറഞ്ഞു.

‘ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ വേദന മനസിലാക്കുന്നു. മണിപ്പൂരിലെ ജനങ്ങളില്‍ എനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്, ഒരുമിച്ച് ഈ അഗ്‌നിപരീക്ഷയെ മറികടക്കുമെന്ന് തനിക്കറിയാമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രം സർവ കക്ഷി യോഗം വിളിച്ചു. ഈ മാസം 24 ന് മൂന്ന് മണിക്കാണ് യോഗം ചേരുക. അഭ്യന്തരമന്ത്രി അമിത് ഷായാണ് സർവകക്ഷി യോഗം വിളിച്ചത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

]]>
സോണിയാ ഗാന്ധിയുടെ കർണാടക‌ പരമാധികാര പരാമർശം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/election-commission-notice-to-mallikarjun-kharge-in-sonia-gandhis-remarks/ Tue, 09 May 2023 04:05:00 +0000 https://malayalees.ch/?p=80918 സോണിയാ ഗാന്ധിയുടെ കർണാടകയുടെ പരമാധികാര പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയ്ക്ക് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ബി.ജെ.പി നൽകയ പാരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കർണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല എന്നായിരുന്നു സോണിയാഗാന്ധിയുടെ പരാമർശം. രാജ്യത്തിന്റെ അഖണ്ഡത സങ്കൽപ്പത്തെ വെല്ലുവിളിയ്ക്കുന്നതാണ് സോനിയാഗാന്ധിയുടെ പരാമർശമെന്നാണ് ബി.ജെ.പി പരാതി പറയുന്നത്.

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. അതേസമയം സംസ്ഥാനം കൈയ്യിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്.

]]>
‘തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു’; സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി https://malayalees.ch/bjp-files-complaint-with-ec-against-sonia-gandhi-over-sovereignty-row/ Mon, 08 May 2023 11:48:43 +0000 https://malayalees.ch/?p=80900 സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മിഷന്‍ നിര്‍ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്. കര്‍ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു.

അതേസമയം കർണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാകും കൊട്ടിക്കലാശത്തിന് നേതൃത്വം നൽകുക. പ്രിയങ്കാ ഗാന്ധി ചിക്ക് പേട്ടിലും വിജയനഗരയിലുമായി റാലികൾ നയിക്കും. രാഹുൽ ഗാന്ധി ബെംഗളുരു നഗരം കേന്ദ്രീകരിച്ചാകും പ്രചാരണം നടത്തുക.

നാൽപത് ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ വീറും വാശിയും പ്രകടമായിരുന്നു. മോദിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ വിഷപാമ്പ് പരാമർശം, ബജറംഗ് ദൽ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു.നാളെ നിശബ്‌ദ പ്രചാരണത്തിന്‍റെ ദിവസമാണ്. മറ്റന്നാളാണ് കർണാടകയിൽ ജനം വിധിയെഴുതുക.

]]>
സോണിയ ഗാന്ധിയെ ഡൽഹി ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു https://malayalees.ch/sonia-gandhi-admitted-to-delhis-ganga-ram-hospital/ Thu, 05 Jan 2023 05:00:21 +0000 https://malayalees.ch/?p=73976 മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി അമ്മയെ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. ജൂൺ 12 ന് കൊവിഡ് സങ്കീർണതകളോടെ പ്രവേശിപ്പിക്കപ്പെട്ട സോണിയയെ 2022 ജൂൺ 18 ന് ഇതേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം രണ്ട് തവണ സോണിയക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

]]>
കോൺഗ്രസ് എംപിമാരുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും https://malayalees.ch/sonia-gandhi-to-meet-all-congress-mps/ Thu, 08 Dec 2022 07:00:02 +0000 https://malayalees.ch/?p=72525 ബിജെപി ഭരിക്കുന്ന രണ്ട് വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സോണിയാ ഗാന്ധി കോൺഗ്രസ് എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പാർലമെന്റിൽ അൽപ്പസമയത്തിനകം(10.15am) കൂടിക്കാഴ്ച ആരംഭിക്കും. കോൺഗ്രസ് പാർലമെന്ററി പാർട്ടിയെ നയിക്കുന്ന മുൻ കോൺഗ്രസ് അധ്യക്ഷ ശീതകാല സമ്മേളനത്തിന്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

]]>
പുതിയ ഭാരവാഹികൾ; നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി മല്ലികാർജുൻ ഖർഗെ https://malayalees.ch/mallikarjun-kharge-nehru-family/ Thu, 20 Oct 2022 05:07:17 +0000 https://malayalees.ch/?p=69906 കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ ദേശീയ ഭാരവാഹികളെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖർഗെ നീക്കം തുടങ്ങി. ഇതിനായി നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി. പുതിയ ഭാരവാഹികൾ ആരൊക്കെയാകണം എന്നതിൽ സോണിയ ഗാന്ധിയോടാണ് അദ്ദേഹം അഭിപ്രായം തേടിയത് പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കാനാണ് മല്ലികാർജുൻ ഖർഗെയുടെ ശ്രമം.

അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി. ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃകയായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്നും വിജയത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് ഖര്‍ഗെ പ്രതികരിച്ചു.

ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കും. തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ച തരൂരിനെയും ഒപ്പം നിര്‍ത്തിയാവും ഇനി മുന്നോട്ട് പോകുക. ഒക്ടോബര്‍ 26-ന് എഐസിസി ഓഫീസിലെത്തി ഔദ്യോഗികമായി അധ്യക്ഷ പദവിയേറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. 7897 വോട്ടുകള്‍ക്കാണ് ഖര്‍ഗെയുടെ വിജയം. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

]]>