son – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Jan 2023 06:29:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png son – malayalees.ch https://malayalees.ch 32 32 അടിച്ചത് ഇഷ്ടപ്പെട്ടില്ല; മധ്യപ്രദേശിൽ അമ്മയെ 16കാരൻ വെടിവച്ച് കൊന്നു https://malayalees.ch/boy-shot-mother-murder/ Wed, 18 Jan 2023 06:29:30 +0000 https://malayalees.ch/?p=74620 മധ്യപ്രദേശിൽ 16 വയസുകാരൻ അമ്മയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ടികംഗറിലാണ് സംഭവം. അമ്മ തന്നെ പലതവണ തല്ലിയത് ഇഷ്ടപ്പെടാതിരുന്ന ബാലൻ ചൊവ്വാഴ്ച അമ്മയെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് വണിലാണ് കുട്ടി പഠിക്കുന്നത്.

പിതാവിൻ്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അമ്മയെ കൊലപ്പെടുത്തിയ ശേഷം കുട്ടി തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുന്നത് വരെ കുട്ടി വീട്ടിൽ തുടരുകയും ചെയ്തു.

]]>
തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതി പിടിയിൽ https://malayalees.ch/father-son-stabbed-to-death-in-thrissur/ Tue, 29 Nov 2022 04:05:40 +0000 https://malayalees.ch/?p=72020 തൃശൂര്‍ ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), ജിതിന്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പന്‍ എന്നയാളാണ് കുത്തിയത്, ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

]]>
അയൽവാസിയുടെ ആക്രമണം; വയനാട്ടിൽ അമ്മയ്ക്കും മകനും വെട്ടേറ്റു https://malayalees.ch/neighbor-man-hacked-mother-and-son/ Thu, 17 Nov 2022 11:44:38 +0000 https://malayalees.ch/?p=71454 വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

]]>
മകൻറെ മർദനത്തിൽ പരുക്കേറ്റ അച്ഛൻ മരിച്ചു https://malayalees.ch/father-dies-after-son-attacks/ Mon, 07 Nov 2022 04:24:46 +0000 https://malayalees.ch/?p=70830 മകൻറെ മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വാമനപുരം സ്വദേശി സുകുമാരനാണ് മരിച്ചത്. മകൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 20നാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സുരേഷ് അച്ഛൻ സുകുമാരനെ മർദിക്കുകയായിരുന്നു.

പരുക്കേറ്റ സുകുമരാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് രാവിലെയോടെയാണ് മരിച്ചത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

]]>